നിങ്ങളുടെ ഇന്ന്: 04.12.2024 (1200 വൃശ്ചികം 19 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
വലിയ ഉത്തരവാദിത്വവും നഷ്ട സാധ്യതയും ഉള്ള കാര്യങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കണം. ഭാഗ്യ പരീക്ഷണം അനുകൂലമല്ല.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മന സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന കാര്യങ്ങള്‍ വേണ്ടത്ര ആലോചനയോടെയും ഈശ്വര ചിന്തയോടെയും ആകണം.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗുണാനുഭാവങ്ങള്ക്ക് മുന്‍തൂക്കം ലഭിക്കുന്ന ദിവസമായിരിക്കും. തൊഴിലിലും കുടുംബത്തിലും ഒരുപോലെ മേന്മ ഉണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക ലാഭം, തൊഴില്‍ നേട്ടം, ഭാഗ്യാനുഭവങ്ങള്‍ മുതലായവ വരാവുന്ന ദിവസമാണ്. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രധാന കർത്തവ്യങ്ങൾ ജാഗ്രതയോടെ നിർവഹിക്കുക. കുടുംബ ബന്ധങ്ങളിൽ ഉലച്ചിൽ വരാവുന്ന ദിനമാകയാൽ വൈകാരികമായ പ്രതികരണങ്ങൾ കരുതലോടെ വേണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഭാഗ്യ തടസം, കർമ്മ വിഘ്നം, അമിത വ്യയം മുതലായവയ്ക്ക് സാധ്യത. പ്രധാന ജോലികളിൽ കൂടുതൽ ജാഗ്രത പുലർത്തുക.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബ സുഖം, ഉല്ലാസ അനുഭവങ്ങൾ ഇഷ്ട ഭക്ഷണം മുതലായവയ്ക്ക് സാധ്യത. മനസ്സിൽ ഉദ്ദേശിച്ച പ്രകാരം കാര്യങ്ങൾ നിർവഹിക്കാൻ കഴിയും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുടെ സഹകരണം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഇഷ്ടമായ രീതിയിൽ സമയം ചിലവഴിക്കും. ചെയ്ത പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴിലിലും കുടുംബത്തിലും ഒരുപോലെ വിഷമതകൾ വരാൻ ഇടയുള്ള ദിവസമാണ്. അത്യാവശ്യമില്ലാത്ത പ്രധാന പ്രവൃത്തികൾമറ്റൊരു ദിവസം നിര്‍വഹിക്കുന്നതാവും നല്ലത്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യവിജയവും അംഗീകാരവും പ്രതീക്ഷിക്കാവുന്ന ദിനമാണ്. മനഃസന്തോഷകരമായ അനുഭവങ്ങൾ വരാൻ സാധ്യത.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍പരമായ നേട്ടങ്ങള്‍ക്കും ധനപരമായ ഉയര്‍ച്ചയ്ക്കും സാധ്യതയുള്ള ദിനം. സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ എന്നിവര്‍ അനുകൂലരാകും.
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283