നിങ്ങളുടെ ഇന്ന്: 31.08.2024 (1200 ചിങ്ങം 15 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പല കാര്യങ്ങളും സാധിക്കുവാൻ പതിവിലും കൂടുതൽ അദ്ധ്വാനം വേണ്ടി വരും. പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ അംഗീകരിക്കപ്പെട്ടെന്നു വരില്ല.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യ വിജയം, സന്തോഷം, അംഗീകാരം, മനോ സുഖം മുതലായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. അപ്രതീക്ഷിത ഗുണാനുഭവങ്ങക്കും സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അപ്രതീക്ഷിത ചിലവുകൾ മൂലം വിഷമാവസ്ഥ ഉണ്ടായേക്കാം. വൈകിയെങ്കിലും സഹായങ്ങൾ ലഭിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഔദ്യോഗികരംഗത്ത് സ്ഥാന കയറ്റവും ആനുകൂല്യ നേട്ടവും പ്രതീക്ഷിക്കാം. അധികാരികള്‍ അനുകൂമായി പെരുമാറും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വേണ്ടത്ര തയ്യാറെടുപ്പുകള്‍ കൂടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പരാജയ സാധ്യത കാണുന്നു. വ്യക്തി ബന്ധങ്ങളിൽ അപാകതകൾ വരാതെ നോക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആഗ്രഹ സാഫല്യം, പൊതുജന അംഗീകാരം, ഉല്ലാസ അനുഭവങ്ങൾ മുതലായവ പ്രതീക്ഷിക്കാം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനോസുഖം, ആഗ്രഹസാദ്ധ്യം, ധനപുഷ്ടി. സന്തോഷജനകമായ വാർത്തകൾ കേൾക്കാൻ കഴിയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വിചാരിച്ച വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കണം എന്നില്ല. പൂര്‍ണ്ണബോധ്യം ഇല്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് മൂലം അസുഖകരമായ അനുഭവങ്ങള്‍ വരാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കോപത്തോടെയുള്ള സംസാരം ഒഴിവാക്കാതിരുന്നാല്‍ പല ബന്ധങ്ങളിലും വൈഷമ്യങ്ങള്‍ വരാവുന്നതാണ്. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ മൂലം പല വിധ വൈഷമ്യങ്ങളും ഉണ്ടായെന്നു വരാം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ പ്രതീക്ഷിക്കാം. സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമായി ഭവിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്ക്കും. മാതാപിതാക്കളും ഗുരുജനങ്ങളും അനുകൂലരായി പെരുമാറും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന രംഗത്ത് അധ്വാന ഭാരം വര്‍ധിക്കും.കുടുംബ കാര്യങ്ങളിൽ മനക്ലേശത്തിനും സാധ്യത.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283