നിങ്ങളുടെ ഇന്ന്: 29.08.2024 (1200 ചിങ്ങം 13 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പരീക്ഷകള്‍, മത്സരങ്ങള്‍ മുതലായവയില്‍ വിജയിക്കാന്‍ കഴിയും. അവിവാഹിതര്‍ക്ക് വിവാഹ തടസത്തിന് പരിഹാരം ലഭിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ചതി, വഞ്ചന മുതലായവയില്‍ അകപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വളരെ അധികം കരുതല്‍ പുലര്‍ത്തണം. അധിക ചെലവ് മൂലം സാമ്പത്തിക കാര്യങ്ങളില്‍ അല്പം ബുദ്ധിമുട്ട് ഉണ്ടായെന്നു വരാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ അന്വേഷകര്‍ക്ക് ആഗ്രഹ സാധ്യം ലഭിക്കാന്‍ സാധ്യതയുള്ള ദിനം . പ്രായോഗിക ബുദ്ധിയോടെ പ്രവര്‍ത്തിച്ചാല്‍ പല കാര്യങ്ങളും വിജയകരമാക്കുവാന്‍ കഴിയും .
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മേലധികാരികളോട് ആനാവശ്യ തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വരുന്നത് മൂലം മനോവൈഷമ്യത്തിന് കാരണമായേക്കാം. അമിത അദ്ധ്വാനം , ധന നഷ്ടം എന്നിവയ്ക്കും സാധ്യത .
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും പ്രോത്സാഹജനകമായ സമീപനം ഉണ്ടാകും. കുടുംബത്തില്‍ ദാമ്പത്യ സുഖവും ബന്ധു ജന സമാഗമവും പ്രതീക്ഷിക്കാവുന്ന ദിവസം .
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അടുത്ത ബന്ധു ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ ഇടവരും. കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയുന്നതില്‍ കൃതാര്‍ത്ഥത തോന്നും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രധാന ഉത്തരവാദിത്തങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ധന നഷ്ടവും പേര് ദോഷവും ഉണ്ടാകാന്‍ ഇടയുണ്ട്. അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും അന്തിമ വിജയം സ്വന്തമാക്കാന്‍ കഴിയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ചുമതലകളും അധ്വാന ഭാരവും വര്‍ധിക്കും . വരവും ചിലവും ഒരുപോലെ വര്ദ്ധിചെന്നു വരാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സുഹൃത്ത് വലയത്തില്‍ സര്‍വരുടെയും ആദരവിന് പാത്രമാകും. നിയമപരമായ കാര്യങ്ങളില്‍ അനുകൂലമായ സാഹചര്യങ്ങള്‍ സംജാതമാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഭിമുഖങ്ങളിലും മറ്റും വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സുഹൃത്ത് സഹായം പല ഘട്ടങ്ങളിലും ആശ്വാസകരമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ സംരംഭങ്ങള്‍ക്കും യാത്രകള്‍ക്കും മറ്റും അവസാന നിമിഷം ചില തടസങ്ങള്‍ ഉണ്ടായെന്നു വരാം. ദാമ്പത്യ ബന്ധങ്ങളില്‍ ചെറിയ അലോസരങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വേണ്ടത്ര അറിവില്ലാത്ത കാര്യങ്ങളില്‍ ആലോചനയില്ലാതെ ഇറങ്ങി പുറപ്പെടുന്നത് ദോഷകരമാകാന്‍ ഇടയുണ്ട്. വരുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കണം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283