നിങ്ങളുടെ ഇന്ന്: 27.08.2024 (1200 ചിങ്ങം 11 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗുണദോഷ സമ്മിശ്രമായ ദിനമായിരിക്കാന്‍ ഇടയുണ്ട്. സംശയവും ചിന്തകളും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനുകൂല സാഹചര്യങ്ങളും സന്തോഷജനകമായ അനുഭവങ്ങളും നിറഞ്ഞ ദിനമായിരിക്കും. സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മാറ്റി വയ്ക്കാന്‍ കഴിയുന്ന പ്രധാന ജോലികള്‍ മറ്റൊരു അവസരത്തില്‍ ആകുന്നതാകും ഉചിതം. പ്രാര്‍ത്ഥന ഗുണം ചെയ്യും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിവസമാണ്. മനസ്സിന് സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഊര്‍ജവും ശുഭകരമായ അനുഭവങ്ങളും നിറഞ്ഞ ദിവസമായിരിക്കും. മാനസിക ഉല്ലാസം ലഭിക്കുന്ന സാഹചര്യങ്ങള്‍ അനുഭവത്തില്‍ വരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അനാവശ്യ ചിന്തകള്‍ മനസ്സിനെ അലോസരപ്പെടുത്താന്‍ ഇടയുള്ള ദിനമാണ്. നഷ്ടസാധ്യത ഉള്ളതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ മാത്രം വേണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉദാസീനതയും അലസതയും അനുഭവങ്ങളില്‍ നിഴലിക്കാവുന്ന ദിവസമാണ്. മാനസിക സമ്മര്‍ദം വര്‍ധിച്ചെന്നു വരാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സുഖകരമായ അനുഭവങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന ദിനമായിരിക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്യം നേടാന്‍ കഴിയും. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്നും ധനലാഭം ഉണ്ടാകും
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദിവസം അത്ര അനുകൂലമല്ല എന്ന ബോധ്യത്തോടെ കാര്യങ്ങളെ സമീപിക്കണം. ഈശ്വര ആരാധനയ്ക്ക് സമയം കണ്ടെത്തുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യസാധ്യത്തിനു കാലതാമസം ഉണ്ടായെന്നു വരാം. ആത്മവിശ്വാസവും ശുഭ ചിന്തകളും മനസ്സില്‍ നിറച്ച് മുന്നേറുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍ സംബന്ധമായി ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. സാമ്പത്തിക തടസങ്ങള്‍ക്ക് പരിഹാരം ലഭിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283