നിങ്ങളുടെ ഇന്ന്: 04.08.2024 (1199 കര്‍ക്കിടകം 20 ഞായര്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അമിത യാത്ര മൂലം അലച്ചിൽ ഇവ കാണുന്നു. സായാഹ്നം മുതൽ കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെടാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യവിജയം, അംഗീകാരം, തൊഴിൽലാഭം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം. പൊതു അംഗീകാരം വർധിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനവരവ് കുറയും. അനിഷ്ട സാഹചര്യങ്ങളെ നേരിടേണ്ടി വരും. അനാവശ്യ ചിന്തകൾ മൂലം മനഃക്ലേശം വർധിക്കും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിൽ ലാഭം, വ്യാപാര ഗുണം, സാമ്പത്തികലാഭം മുതലായവ പ്രതീക്ഷിക്കാം. കുടുംബപരമായും ദിവസം അനുകൂലം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. സന്ധ്യ മുതൽ കാര്യങ്ങൾ കുറേശ്ശെ അനുകൂലമാകും. ആഗ്രഹസാധ്യത്തിനു കാലതാമസം വരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഭാഗ്യവും ദൈവാധീനവും അനുഭവങ്ങളിൽ നിഴലിക്കും. ദാമ്പത്യ -കുടുംബ സുഖവും പ്രതീക്ഷിക്കാവുന്ന ദിനമായിരിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യവിജയം, ധനയോഗം, ഇഷ്ട ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ സാധിക്കാം. അലസത ഒഴിവാക്കണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശത്രുശല്യം അലട്ടും. ഉദരവൈഷമ്യം കാണുന്നു.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യപരാജയം, സാമ്പത്തിക നഷ്ടം, അകാരണ മനഃപ്രയാസം ഇവ കാണുന്നു. എങ്കിലും അപ്രതീക്ഷിത സഹായങ്ങളാൽ ദിവസനുഭവങ്ങൾ ദോഷമില്ലാതെ പോകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. യാത്രകൾ ഫലവത്താവാം. ആരോഗ്യം മെച്ചപ്പെടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സന്തോഷ അനുഭവങ്ങൾ, ഇഷ്ട സുഹൃത് സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. ചർച്ചകൾ ഫലവത്താവാം. പ്രശ്നങ്ങളെ പ്രായോഗികമായി നേരിടുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത അധ്വാനം മൂലം മന സംഘർഷവും ശാരീരിക ക്ലേശവും വരാം. പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ തയാറാകണം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283