26
February, 2018
Monday
05:18 AM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വ്യാഴം, 11 ജനുവരി 2018) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മനസ്സില്‍ ആഗ്രഹിക്കുന്ന പ്രകാരം കാര്യങ്ങള്‍ നടത്തുവാന്‍ കഴിയും. അപ്രതീക്ഷിത കോണുകളില്‍ നിന്നുപോലും സഹായങ്ങള്‍ ലഭ്യമാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന വിജയം, ആഗ്രഹ സാഫല്യം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനം. വ്യാപാര രംഗത്ത് ലാഭാനുഭവങ്ങള്‍ വര്‍ധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യവൈഷമ്യം, ആരോഗ്യക്ലേശം എന്നിവ കരുതണം. സായാഹ്നത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധന പരമായി അല്പം ക്ലേശം വരാന്‍ ഇടയുണ്ട്. സഹായലോപം വരാന്‍ ഇടയുണ്ട്. കാര്യ സാധ്യത്തിനായി ഒന്നിലധികം മാര്‍ഗ്ഗങ്ങള്‍ കണ്ടു വയ്ക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനുകൂല അനുഭവങ്ങള്‍, സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ എന്നിവയ്ക്ക് ഇടയുണ്ടാകും. കുടുംബത്തോടുള്ള കര്‍ത്തവ്യങ്ങള്‍ ഭംഗിയായി നിറവേറ്റും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
യാത്രകള്‍ മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. പല കാര്യങ്ങളിലും പ്രാരംഭത്തില്‍ തടസവും വൈകിയുള്ള കാര്യ സാധ്യവും ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, തൊഴില്‍ ലാഭം എന്നിവ വരാവുന്ന ദിനം. പല പ്രശ്നങ്ങള്‍ക്കും എളുപ്പത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയും.

വൃശ്ചികം(വിശാഖം1/4, അനിഴം, തൃക്കേട്ട)
ആരോഗ്യ ക്ലേശം, ഉദര വൈഷമ്യം മുതലായവ വരാവുന്ന ദിവസമാണ്. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തിയാല്‍ ധന നഷ്ടം ഒഴിവാക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവ വരാവുന്ന ദിവസം. തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, മത്സര വിജയം തുടങ്ങിയവ പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം ലഭിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധന തടസ്സം, തൊഴില്‍ ക്ലേശം,അമിത വ്യയം. സായാഹ്ന ശേഷം കാര്യങ്ങള്‍ കുറേശെ അനുകൂലമാകും

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹ സാധ്യത്തിന് പതിവിലും അധികം പ്രയത്നം വേണ്ടി വരും. തൊഴില്‍പരമായി ക്ലേശാനുഭവങ്ങള്‍ വരാന്‍ ഇടയുണ്ട്.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വെള്ളി, 23 ഫെബ്രുവരി 2018) എങ്ങനെ എന്നറിയാം
Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments