മലയാളം ഇ മാഗസിൻ.കോം

തടിയും തൂക്കവും കുറയ്ക്കാൻ ജിമ്മിൽ പോകാൻ മടിയുള്ളവർക്ക്‌ വീട്ടിൽ തന്നെയുണ്ട്‌ ഒരു എളുപ്പവഴി

ആരോഗ്യ സംരക്ഷണത്തിനായി പല വഴികൾ നോക്കുന്നവർ ധാരാളമാണ്‌. ജിം,യോഗ അങ്ങനെ പല വഴികളിലൂടെ ആരോഗ്യം നോക്കുന്നവരാണ്‌ അധികവും. പക്ഷെ ടൈമിംഗ്‌ പ്രശ്നങ്ങൾ കൊണ്ടോ മറ്റ്‌ അസൗകര്യങ്ങൾ മൂലമോ കൃത്യമായി ആരോഗ്യം സംരക്ഷിക്കാൻ പലർക്കും കഴിയാതെയും വരാറുണ്ട്‌.

എന്നാൽ എല്ലാവരും ചെറുപ്പത്തിൽ തന്നെ ഓടിക്കാൻ പഠിച്ച ഒന്നാണ്‌ സൈക്കിൾ ഇനി അഥവാ പഠിക്കാത്തവർക്ക്‌ എളുപ്പത്തിൽ പഠിക്കാൻ പറ്റുന്നതുമാണ്‌ സൈക്കിൾ. നമ്മുടെ സമയം അനുസരിച്ച്‌ സൈക്കിൾ സവാരി നടത്തുന്നത്‌ ആരോഗ്യത്തിന്‌ ഉത്തമമാണ്‌.

വിനോദത്തിനപ്പുറത്ത്‌ നമ്മുടെ ആരോഗ്യത്തെ പരിപോക്ഷിപ്പിക്കുന്ന നിരവധിയായ ഗുണങ്ങളുണ്ട്‌ സൈക്ലിംഗിന്‌. ഇന്ന്‌ ഒരു പാട്‌ ആളുകളാണ്‌ തങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്‌ വേണ്ടി സൈക്ലിംഗ്‌ ഒരു ശീലമാക്കി മാറ്റിയിരിക്കുന്നത്‌.

സൈക്ലിങ്ങിലൂടെ നിരവധി ഗുണഗണങ്ങൾ ലഭിക്കാറുണ്ട്‌, താഴെ പറയുന്നവയാണവ:
സൈക്ലിംഗിലൂടെ ശരീരം നന്നായി വിയർക്കുന്നത്‌ നമ്മുടെ മനസ്സിനെ നന്നായി റിഫ്രഷ്‌ ചെയ്യുന്നതിനും സഹായിക്കുന്നു. സെക്ലിംഗ്‌ ശരീരത്തിനെന്ന പോലെ തന്നെ മനസ്സിനും ഉണർവ്വേകുന്നു. മറ്റ്‌ വ്യായാമങ്ങൾ പോലെ തന്നെ സൈക്ലിംഗ്‌ ശരീരഭാരം ഹാരളം കുറയ്ക്കാൻ സഹായിക്കുന്നു.

അഡ്രിനാലിൻ, എൻഡോർഫിൻ എന്നിവയുടെ റിലീസിംഗിലൂടെ പുതിയ കാര്യങ്ങൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ആത്മവിശ്വാസം കൈവരിക്കാൻ സഹായിക്കുന്നു. ശരീരം നന്നായി വിയർക്കുന്നത്‌ ദഹനപ്രക്രിയയെ സുഗുമമാക്കുന്നുണ്ട്‌. ശ്വസനത്തെ വളരെയധികം സഹായിക്കുന്ന ഒന്നാണ്‌ സൈക്ലിംഗ്‌. ഇത്‌ ശ്വാസകോശത്തിന്റെ പ്രവർത്തക്ഷമത വർദ്ധിപ്പിക്കുന്നു. ദിവസവും കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടുന്ന ഒരു വ്യക്തിയുടെ ഭാരം മൂന്ന്‌ മാസത്തിനുള്ളിൽ നന്നായി കുറയും.

തുടക്കത്തിന്റെ ആവേശത്തിൽ ആരോഗ്യ സംരക്ഷണത്തിനായി ജിമ്മിലൊക്കെ പോയിട്ട്‌ കുറച്ചു കഴിഞ്ഞു ടൈമിംഗ്‌ പ്രശ്നങ്ങളോ അതുമല്ലെങ്കിൽ മടിയും അലസതയുമൊക്കെ കാരണമോ രണ്ട്‌ ആഴ്ച്ചയ്ക്കുള്ളിൽ ജിം നിർത്തുന്നവർക്ക്‌ സൈക്ലിംഗ്‌ ഒന്ന്‌ പരീക്ഷിച്ചു നോക്കാവുന്നതാണ്‌. സ്ഥിരമായി ഉപയോഗിച്ചാൽ ശരീരത്തിന്‌ ഇത്രത്തോളം ഫലപ്രധമായ ഒരു ആരോഗ്യ സംരക്ഷണ മാർഗ്ഗമില്ല.

YOU MAY ALSO LIKE THIS VIDEO, സ്ത്രീയുടെ പ്രായം നായികയാകാൻ ഒരു തടസമാണോ? പെണ്ണ്‌ സിനിമയിൽ അഭിനയിക്കാൻ പോയാൽ കുടുംബം ഒപ്പമുണ്ടാകുമോ? ആക്ടിവിസ്റ്റാണ്‌, നടിയാണ്‌, അമ്മയാണ്‌: ജോളി ചിറയത്ത്‌ സംസാരിക്കുന്നു

Avatar

Staff Reporter