മലയാളം ഇ മാഗസിൻ.കോം

‘ഇര’ തന്നെ ‘വേട്ടക്കാരി’യെന്ന് പോലീസ് തിരിച്ചറിഞ്ഞപ്പോൾ ചേർത്തലക്കാരൻ യുവാവിന് നഷ്ടപ്പെട്ടത് സ്വന്തം മാനം!

തട്ടിപ്പും വെട്ടിപ്പും കൊല്ലും കൊലയും പലരീതിയിലും കേരളത്തിലെ പത്രങ്ങളുടെ ദിനംപ്രതിയുള്ള വാർത്തകളിൽ നിറയുകയാണ്. വ്യത്യസ്‌തമായ രീതിയിൽ തട്ടിപ്പും വെട്ടിപ്പും നടത്തി ജീവിക്കുന്നവർ നമുക്ക് ചുറ്റും ഒരുപാടുണ്ട്.

\"\"

ആണ്കുട്ടികൾ അല്ലെങ്കിൽ പുരുഷന്മാർ സ്ത്രീകളെ ബ്ലാക് മെയിൽ ചെയ്യുന്നു തട്ടിപ്പ് നടത്തുന്നു ഇങ്ങിനെയൊക്കെ ഉള്ള വാർത്തകളുടെ കാലം കഴിഞ്ഞത് പോലെയാണ് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. \”പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല\” എന്ന് പറഞ്ഞുകേട്ട മൊഴിവാക്യം പോലെ ആണ് സമൂഹ മാധ്യമങ്ങളുടെ ശക്തമായ കടന്നുവരവിലൂടെ ഉണ്ടായിരിക്കുന്നത്.

സമാനമായ ഒരു വാർത്ത ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വന്ന ഫെസ്ബുക്ക് ചാറ്റ് വഴി യുവാക്കളെ വീട്ടിൽ വിളിച്ചു വരുത്തി ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടാൻ നോക്കിയാ സ്ത്രീ ഉൾപ്പെടുന്ന സംഘത്തിന്റെ അറസ്റ്റ്.

\"\"

അതിലും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം സമൂക മാധ്യമങ്ങളിൽ ഉൾപ്പെടെ നിറഞ്ഞത്. സ്വന്തം നഗ്നചിത്രം ഉപയോഗിച്ച് പോലീസിനെയും തെറ്റിദ്ധരിപ്പിച്ച്, ഒരു യുവാവിനെതിരേ കേസ് എടുപ്പിച്ച യുവതി അറസ്റ്റിൽ ആയി എന്ന വാർത്ത തികച്ചും ഞെട്ടിക്കുന്നത് ആയിരുന്നു.

തോപ്പുംപടി സ്വദേശിനി ആയ 28 കാരിയായ യുവതിയാണ് ഇത്തരം തട്ടിപ്പിന്റെ പേരിൽ തോപ്പുംപടി പോലീസിന്റെ പിടിയിലായത്. ചേർത്തല സ്വദേശിയായ ഒരു യുവാവ് തന്റെ ചിത്രം മോർഫ് ചെയ്ത് നഗ്നയാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി യുവതി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പരാതി ലഭിച്ച ഉടനെ തന്നെ പോലീസ് യുവാവിനെ കണ്ടെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

\"\"

ഒരു സ്വകാര്യ കോളേജിൽ ബിരുദ വിദ്യാർഥിനിയായ യുവതിയുടെ സുഹൃത്തായ യുവാവിനെതിരേയായിരുന്നു യുവതി പരാതി നൽകിയത്. എന്നാൽ, തുടർന്നുള്ള അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

ഇതിൽ ഞെട്ടിക്കുന്ന വസ്തുത എന്തെന്നാൽ ഈ നഗ്നചിത്രം തയ്യാറാക്കിയത് യുവതി തന്നെയാണെന്നും പോലീസ് കണ്ടെത്തി. പറവൂരിലുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ താമസിച്ച യുവതി, അവിടുത്തെ ബന്ധുവിന്റെ എ.ടി.എം. കാർഡുപയോഗിച്ച് 70,000 രൂപയോളം തട്ടിയെടുത്തതായും പോലീസ് കണ്ടെത്തിയി്ട്ടുണ്ട്.

ഇക്കാര്യം പുറത്തറിയുമെന്നായപ്പോഴാണ് യുവതി, സുഹൃത്തായ യുവാവിനെതിരേ പരാതി നൽകിയതെന്ന് പോലീസ് പറയുന്നു. കാർഡുപയോഗിച്ച് എടുത്ത പണം ഈ യുവാവിന് നൽകിയെന്നാണ് യുവതി പറഞ്ഞത്. തന്റെ നഗ്നചിത്രം കാണിച്ച് ഈ യുവാവ് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നായിരുന്നു ഇതിനെതിരായി യുവതിയുടെ ആരോപണം.

\"\"

മൊഴികളിൽ സംശയമുണ്ടായതിനെ തുടർന്ന് മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണർ എസ്. വി ജയന്റെ നേതൃത്വത്തിൽ പോലീസ്, സൈബർ സെൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യുവതിയെ ചോദ്യം ചെയ്തതോടെയാണ് യുവതിയുടെ ഈ തട്ടിപ്പ് കഥ പുറത്തുവന്നതെന്ന് പോലീസ് പറഞ്ഞു.

തെറ്റായ വിവരം നൽകിയാണ് യുവാവിനെതിരേ കേസെടുപ്പിച്ചതെന്ന് യുവതി സമ്മതിച്ചതായും പോലീസ് പറഞ്ഞു.
തോപ്പുംപടി എസ്.ഐ. സി. ബിനു, എ.എസ്.ഐ. ശ്രീജിത്ത്‌, ഉദ്യോഗസ്ഥരായ ബദർ, അനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണത്തിനൊടുവിൽ ഇപ്പൊ യുവതിക്കെതിരേയും പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Avatar

Staff Reporter