ബിഗ് ബോസ് സീസൺ 6 അതിന്റെ നിർണായക ദിവസങ്ങളിലേക്ക് കടക്കുകായാണ്. ആരാണ് ആ കപ്പ് സ്വന്തമാക്കുക എന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം മതി. ഇന്ന് ബിഗ് ബോസ് മലയാളം 6 ലെ മത്സരാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അവസാന നോമിനേഷനാണ് ഇന്ന് നടക്കുന്നത്. പ്രേക്ഷകർ നൽകുന്ന വോട്ട് പ്രകാരമാണ് നോമിനേഷനിൽ ഉള്ളവർ സേവ് ആവുക.
ബിഗ് ബോസിൽ ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ ആരംഭിച്ചിരിക്കുകയാണ്. പത്ത് മത്സരാർത്ഥികളാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിലുള്ളത്. അതിൽ റിഷിക്കും ജാസ്മിനും ഓരോ ബോണസ് പോയിന്റ് വീതം ഉണ്ട്. ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകൾ വിജയിക്കുക എന്ന് പ്രധാനപ്പെട്ട കാര്യമാണ്. എന്തായാലും വരുന്ന ദിവസങ്ങളിൽ വാശിയേറിയ പോരാട്ടത്തിനാണ് ബിഗ് ബോസ് വീട് കളമൊരുക്കാൻ പോകുന്നത്.
YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന് | Watch Video 👇