ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനല്‍ മത്സരമാണ് ഇത്തവണ നടന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുളള പല ഇതിഹാസ താരങ്ങളും പടിയിറങ്ങിയിട്ടും ക്രിക്കറ്റ് കാണാന്‍ ആവേശം പകര്‍ന്ന ചില താരങ്ങളുണ്ട്. എന്നാല്‍ അതില്‍ പലരും ഇത്തവണത്തെ ലോകകപ്പോടെ പടിയിറങ്ങുകയാണ്. നിര്‍ഭാഗ്യവശാല്‍ ലോകകപ്പ് കിരീടം നേടാതെയാണവര്‍ വിരമിക്കുന്നത്. ഇതില്‍ ലോകകപ്പിന് ശേഷം കളി മതിയാക്കിയവരും അടുത്തിടെ എപ്പോള്‍ വേണമെങ്കിലും കളി മതിയാക്കാന്‍ സാധ്യതയുളളവരുമാണുളളത്.
എംഎസ് ധോണി
ലോകകപ്പിന് ശേഷം വിരമിച്ചിട്ടില്ലെങ്കിലും 2023 ലെ ഏകദിന ലോകകപ്പിന് 38 കാരനായ ധോണി ഉണ്ടാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഇന്ത്യയ്ക്ക് രണ്ടാമതൊരു ഏകദിന ലോകകിരീടം നേടികൊടുത്ത ധോണിക്ക് മറ്റൊരു കിരീടത്തോടെ പടിയിറങ്ങാന്‍ സാധിച്ചില്ല, അങ്ങനൊരു യാത്രയയപ്പ് നല്‍കാന്‍ കോലിക്കും സംഘത്തിനും സാധിച്ചില്ല. ഇതിനു പുറമേ 2007ലെ ട്വന്റി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നീ കിരീടങ്ങളും ഇന്ത്യയ്ക്ക് നല്‍കിയ ഒരേയൊരു ക്യാപ്റ്റനായിരുന്നു ധോണി.

2013 ലെ ഹൈദരാബാദ് ടെസ്റ്റില്‍ ഓസീസിനെ തോല്‍പ്പിച്ചതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങള്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡ് പിന്‍തള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യന്‍ ടീം വിജയിച്ചത്. തുടര്‍ന്ന് 2014 ല്‍ ധോണി ടെസ്റ്റില്‍ നിന്നും വിരമിക്കലും നടത്തി. ലോകകപ്പിനു മുന്നേ തന്നെ ധോണി വിരമിക്കണമെന്നും, പല വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ടായിരുന്നു.
ഇമ്രാന്‍ താഹിര്‍
ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ സ്പിന്നറായിരുന്ന ഇമ്രാന്‍ താഹിറും ഈ ലോകകപ്പോടെ വിരമിച്ചു. 40-ാം വയസ്സിലാണ് കളി നിര്‍ത്തിയതെങ്കിലും ബൗളിങിലെ സ്ഥിരതയും പ്രകടനമികവിനും യാതൊരു കുറവുമില്ലായിരുന്നു. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഉള്‍പ്പെടുത്താവുന്ന ഒരു താരമാണ് താഹിര്‍. ഇത്തവണത്തെ ലോകകപ്പിലും താഹിര്‍ മികച്ച ബൗളിങ് പ്രകടനം തന്നെയാണ് നടത്തിയത്. മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നുമായി 293 വിക്കറ്റുകള്‍ താഹിര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഷൊഐബ് മാലിക്
എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് പാകിസ്ഥാന്റെ മുന്‍ ക്യാപ്റ്റനുമായ ഷൊഐബ് മാലിക്. ഏകദിന ക്രിക്കറ്റില്‍ നിന്ന് മാലിക് വിരമിച്ചെങ്കിലും ട്വന്റി20യില്‍ തുടര്‍ന്ന് കളിക്കും. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മാലിക്ക് തീരുമാനം ആരാധകരെ അറിയിച്ചത്. 1999ല്‍ അരങ്ങേറിയ മാലിക്ക് സ്പിന്നറായാണ് തുടങ്ങിയതെങ്കിലും പിന്നീട് ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്ക് ഉയരുകയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ നിരവധി തവണ അദ്ദേഹം ടീമിന്റെ രക്ഷകനായിട്ടുണ്ട്.
ക്രിസ് ഗെയ്ല്‍
വെസ്റ്റ് ഇന്‍ഡീസിന്റെ ഈ വെടിക്കെട്ട് വീരന്‍ ലോകക്രിക്കറ്റില്‍ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്നാണ് സ്വയം യൂണിവേഴ്‌സല്‍ ബോസ് എന്ന് വിളിക്കുന്ന ഗെയ്‌ലിന്റെ പൂര്‍ണനാമം. നേരത്തെ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് പറഞ്ഞ താരം പിന്നീട് സ്വന്തം നാട്ടില്‍ നടക്കുന്ന ഇന്ത്യയ്‌ക്കെതിരെയുളള മത്സരത്തോടെ വിരമിക്കുമെന്ന് അറിയിച്ചു.
ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ഗെയ്ല്‍ ഏകദിനത്തില്‍ 10393 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ഉയര്‍ന്ന സ്‌കോര്‍ 215 ആണ് ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍. സിംബാബ്‌വേ ക്കെതിരെയായിരുന്നു ഈ നേട്ടം. ആകെ 23 സെഞ്ചുറികള്‍ നേടി. ഇടക്കാല സ്പിന്നര്‍ കൂടിയാണ്. ആകെ 165 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 2004 ചാമ്പ്യന്‍സ് ട്രോഫി നേടിയ ടീമില്‍ അംഗമായിരുന്നു ഗെയ്ല്‍.

വിന്‍ഡീസിനായി ആകെ 103 ടെസ്റ്റ് കളിച്ചു. എന്നാല്‍, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഏകദിനത്തിലും ട്വന്റി 20യിലും മാത്രമേ കളിക്കാറുള്ളൂ. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനാണ് ഗെയ്ല്‍. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റില്‍ 2 ട്രിപ്പിള്‍ സെഞ്ച്വറി നേടിയ 4 കളിക്കാരില്‍ ഒരാളുമാണ് ഗെയ്ല്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2005ല്‍ നേടിയ 317 റണ്‍സും ശ്രീലങ്കയ്‌ക്കെതിരെ 2010ല്‍ നേടിയ 333 റണ്‍സുമാണവ.
ജെപി ഡുമിനി
ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ഓൾറൗണ്ടറായിരുന്ന ജെപി ഡുമിനി ഈ ലോകകപ്പോടെ വിരമിച്ചു. ബാറ്റിങ്ങിലും ബൗ ളിങ്ങിലും ടീമിനായി അവിസ്മരണീയ പ്രകടനങ്ങൾ നടത്തി യിട്ടുള്ള ഡുമിനിക്ക് പക്ഷെ ലോകകപ്പിൽ തിളങ്ങാനായില്ല. – 15 വർഷം നീണ്ട കരിയറിൽ മൂന്നു ഫോർമാറ്റുകളിൽ നി ന്നുമായി ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 8000ത്തിൽ കൂടുതൽ റൺസും 132 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2004ൽ അരങ്ങേറിയ ഡുമിനി ജൂലൈ ആറിനാണ് അവസാന മൽ സരം കളിച്ചത്.