മലയാളം ഇ മാഗസിൻ.കോം

കാലു വിണ്ടു കീറുന്നതിനെ ഓർത്ത് ഇനി ആശങ്ക വേണ്ട, ശാശ്വത പരിഹാരം വീട്ടിൽ തന്നെയുണ്ട്, ഒന്നു ശ്രമിച്ചു നോക്കൂ

സൗന്ദര്യ സംരക്ഷണം പാദങ്ങളിൽ
സൗന്ദര്യ സംരക്ഷണം എന്നത് മുഖസൗന്ദര്യത്തിൽ മാത്രം ഒതുങ്ങുന്നില്ല. പാദസംരക്ഷണം വളരെ പ്രധാനപെട്ടതാണ്. കാലിൽ നോക്കിയാൽ അറിയാം ഒരാളുടെ സൗന്ദര്യബോധം എന്ന് പറയാറുണ്ട്.

\"\"

കാൽപാദം വീണ്ടു കീറുന്നത് സാധാരണമാണ്. അത് മിക്കപോളും ചികിത്സ ഇല്ലാതെ തന്നെ മാറുകയും ചെയ്യും എന്നാൽ ചില ഇൻഫെക്ഷജ് കാരണം വിണ്ടുകീറൽ അപകടകരമാകുന്നു. അഹസ്യമായ വേദന ഉണ്ടാക്കുന്നു.

\"\"

പാദ സംരക്ഷണത്തിനും വീണ്ടുകീറൽ ഇല്ലാതാക്കാനും ഇതാ ചില വഴികൾ. ചെറുചൂട് വെള്ളത്തിൽ 1 ടി സ്പൂൺ ഉപ്പു നാരങ്ങാ നീര് ഷാംപൂ ഇവ മിക്സ് ചെയ്തു കാൽ അതിൽ വെക്കുക. 15 -20 മിനിറ്റിനു ശേഷം ടവൽ കൊണ്ട് കാലിലെ വെള്ളം ഒപ്പി മാറ്റുക.

\"\"

ചറുനാരങ്ങ മുറിച്ചു നീര് പിഴിഞ്ഞ് മാറ്റുക. നാരങ്ങാ എടുത്തു വീണ്ടുകീറിയ ഭാഗത്തു വെക്കുക ഒരു തുണി ഉപയോഗിച്ച് കെട്ടി വെക്കുകയോ സോക്സ്‌ ധരിക്കുകയോ ചെയ്യുക. രാത്രി കാൽപ്പാദത്തിൽ വെച്ച് കിടന്നുറങ്ങുക രാവിലെ വേദനയ്ക്ക് ശമനം ലഭിക്കും വീണ്ടുകീറലും മാറി പാദം സുന്ദരമാകുന്നു.

\"\"

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter