മലയാളം ഇ മാഗസിൻ.കോം

അൽപം വൈകിയാണെങ്കിലും ഒടുവിൽ സിപിഎം തിരിച്ചറിഞ്ഞു പാർട്ടിക്ക്‌ സംഭവിക്കുന്നതെന്താണെന്ന്

പാർട്ടിയുടെ പ്രവർത്തനങ്ങൾക്കും മികച്ച രീതിയിൽ ജനപങ്കാളിത്തത്തോടെ മുന്നോട്ട്‌ പോകണമെങ്കിൽ നേതാക്കളുടെ പെരുമാറ്റ ശൈലി മാന്യമാകണമെന്ന്‌ സിപിഎം വിലയിരുത്തൽ. തിരുവനന്തപുരത്ത്‌ ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ്‌ നേതാക്കളുടെ പ്രവർത്തനശൈലിക്കെതിരെ വിമർശനം ഉയർന്നത്‌.

\"\"

പാർട്ടി നേതാക്കളുടെ നിലവിലെ പെരുമാറ്റം ജനങ്ങളിൽ അകൽച്ചയുണ്ടാക്കുന്നതാണെന്നും സെക്രട്ടേറിയേറ്റിൽ വിലയിരുത്തലുണ്ടായി. ജനങ്ങളുമായുള്ള അകൽച്ച ഒഴിവാക്കി അവരോട്‌ അടുക്കാൻ ശ്രമിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.

യുവാക്കളെ പാർട്ടിയിലേക്ക്‌ ആകർഷിക്കാനാവുന്നില്ല. നിരന്തരം ശ്രമിച്ചിട്ടും പാർട്ടിയിലെ വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കാനും സാധിച്ചില്ലെന്നും വിമർശനമുയർന്നു. പാർട്ടിയിലേക്ക്‌ വിവിധ വിഭാഗങ്ങളെ മുൻപത്തെ പോലെ ആകർഷിക്കാൻ സാധിക്കുന്നില്ലെന്ന വിലയിരുത്തൽ യോഗത്തിലുണ്ടായി.

\"\"

മാന്യമായ ഇടപെടലുകളിലൂടെയല്ലാതെ ജനങ്ങളുടെ സഹകരണം മെച്ചപ്പെടുത്താനാവില്ലെന്നും പ്രവർത്തന ശൈലിയിൽ കൊണ്ട്‌ വരേണ്ട മാറ്റങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്‌.

ആറ്‌ ദിവസം നീളുന്ന സിപിഎമ്മിന്റെ നേതൃയോഗങ്ങൾക്ക്‌ മുന്നോടിയായാണ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗം. ലോക്സഭാ തിരഞ്ഞെടുപ്പും അതിന്‌ ശേഷമുണ്ടായ സാഹചര്യങ്ങളും വിലയിരുത്തി സംഘടനാതലത്തിലും പ്രവർത്തനശൈലിയിലും തിരുത്തൽ നടപടികളെടുക്കുക എന്നതാണ്‌ നേതൃയോഗങ്ങളുടെ പ്രധാന ലക്ഷ്യം.

Avatar

Staff Reporter