മലയാളം ഇ മാഗസിൻ.കോം

30 സെക്കൻഡിനുള്ളിൽ കോവിഡ് വൈറസിനെ നശിപ്പിക്കുന്ന ഓയിന്റ്മെന്റ്‌ വിപണിയിൽ: പ്രവർത്തനം ഇങ്ങനെ

കോവിഡ് വൈറസിനെ ചെറുക്കാന്‍ കഴിയുന്ന ഓയിന്റ്മെന്റുമായി അമേരിക്കന്‍ കമ്പനി. വൈറസ് ശരീരത്തില്‍ കയറുന്നതിന് മുമ്പ് ചെറുക്കാനുള്ള ആദ്യ പ്രതിരോധ മാര്‍ഗമായണ് ഓയിന്റ്മെന്റിനെ കാണുന്നത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ച മരുന്നിന് അഡ്വാൻസ് പെനിട്രേഷൻ ടെക്നോളജി (എപിടി) എന്ന ഫാർമാ കമ്പനിയാണ് അവതരിപ്പിച്ചത്. ടി3എക്സ് ഓയിന്റ്മെന്റ് ഉപയോഗിച്ച് 30 സെക്കൻഡ് കഴിഞ്ഞതിന് ശേഷം  പകർച്ചവ്യാധികളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ്   ലാബ് റിപ്പോർട്ടിൽ പറയുന്നത്.

മൂക്കിലൂടെ കോവിഡ് വൈറസ് പകരാനുള്ള  സാധ്യത കുറച്ച് രോഗവ്യാപനം ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് എപിടി കമ്പനി സിഇഒയും സ്ഥാപകനുമായ ഡോ. ബ്രയാൻ ഹൂബർ പറഞ്ഞു. ആഗോളതലത്തിൽ ഇതുവരെ എട്ട് ലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കി വൈറസ് വ്യാപിക്കുകയാണ്. പ്രതിരോധത്തിതായി പല രാജ്യങ്ങളും വാക്‌സിന്‍ നിര്‍മാണത്തിലാണ്. എന്നാല്‍ പുതിയ കണ്ടെത്തല്‍ പ്രതിരോധത്തിനായി ശക്തവും ഫലപ്രദവുമായ ഒരു പാളിയാകുമെന്ന് കമ്പനി മേധാവി ഹുബർ പറഞ്ഞു.

വിഷയസംബന്ധിയായ മെഡിക്കൽ രൂപീകരണത്തില്‍ മൂക്കിലൂടെ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത് തടയാന്‍ കഴിയുമെന്ന് കാട്ടി സ്വതന്ത്ര ലബോറട്ടറിയുടെ കണ്ടെത്തല്‍ ഫലങ്ങൾ കമ്പനി പുറത്തുവിട്ടതിന് ശേഷമാണ് അദ്ദേഹം സംസാരിച്ചത്. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ആളുകൾ കോവിഡ് ഉം മറ്റ് വൈറസുകളും പ്രധാനമായും മൂക്കിലൂടെയാണ് ബാധിക്കുന്നതെന്ന് കണ്ടെത്തിയത്.

എന്നാല്‍ പലപ്പോഴും വൈറസുകള്‍ വായിലൂടെയും കണ്ണിലൂടെയും ശരീരത്തിൽ പ്രവേശിക്കാനുള്ള സാഹചര്യം ഒരുക്കാറുണ്ട്. T3X എന്ന് അറിയപ്പെടുന്ന ഓയില്‍മെന്റ് വൈറസിനെ മാത്രമല്ല മറ്റ് വൈറൽ പകർച്ചവ്യാധികളെയും ഫലപ്രദമായി നിർവീര്യമാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. എട്ട് വർഷം മുമ്പ് പ്രതിരോധശേഷിയുള്ള ബാക്ടീരിയ അണുബാധകൾക്കായി വികസിപ്പിച്ചെടുത്തതാണ് ഈ ഉല്പന്നം.  എന്നാൽ ഇവ ഫംഗസിനും ‚വൈറസിനെതിരെയും പ്രവര്‍ത്തിക്കുമെന്നും അവയ്ക്ക് ഫലപ്രധമായ ചികിത്സ നൽകുമെന്നും കണ്ടെത്തി.

നിലവില്‍ മരുന്നിന് യതൊരു വിധ പാർശ്വഫലങ്ങളും സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും ലൈം രോഗം കണ്ടെത്തിയ രോഗികൾക്ക് ഉപയോഗശേഷം ഹെർക്സ് രോഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചു. ആഗോളതലത്തിൽ ഇതുവരെ 23,064,873 പേർക്ക് കോവിഡ് വൈറസ് ബാധിച്ചതായി ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് റിസോഴ്‌സ് സെന്റർ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Avatar

Staff Reporter