13
December, 2018
Thursday
02:41 PM
banner
banner
banner

ഭാര്യയുടെ ആ ‘ക്രൂരത’ കോടതി കണ്ടില്ല, ഭർത്താവിന്റെ വിവാഹമോചന ഹർജി ഹൈക്കോടതി തള്ളി!

നിസാരമായ കാരണങ്ങൾ പോലും വിവാഹമോചനത്തിൽ എത്തുക എന്നത് പതിവ് കാഴ്ച ആയി കഴിഞ്ഞിരിക്കുകയാണ്. അക്കൂട്ടത്തിൽ ചേർക്കാവുന്ന ഒരു വിവാഹ മോചന വാർത്ത കൂടി വന്നിരിക്കുകയാണ്.

ഭാര്യ നേരത്തെ ഉണരുകയോ രുചിയായി ഭക്ഷണം പാചകം ചെയ്തു തരികയോ ചെയ്യുന്നില്ലെന്നത് ഉൾപ്പെടെയുള്ള കാരണങ്ങൾക്കു വിവാഹമോചനം തേടിയ സാന്താക്രൂസ് നിവാസിയുടെ ഹർജിയും അത് ബോംബെ ഹൈക്കോടതി തള്ളിയതും ആണ് വാർത്തയായി മാറിയിരിക്കുന്നത്. ഭാര്യയ്ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ ക്രൂരതയുടെ ഗണത്തിൽപെടുന്നില്ലെന്നു നിരീക്ഷിച്ചാണു ജസ്റ്റിസ്മാരായ കെ.കെ. താത്തേഡ്, സാരംഗ് കോട്ട്‌വാൾ എന്നിവർ അടങ്ങുന്ന ബെഞ്ച് ഹർജി തള്ളിയത്.

ഹർജിക്കാരന്റെ ഭാര്യ ഉദ്യോഗസ്ഥയായിട്ടും വീട്ടുസാധനങ്ങൾ വാങ്ങുകയും ഹർജിക്കാരനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും വേണ്ടി ഭക്ഷണം പാചകം ചെയ്യുകയും മറ്റു വീട്ടുജോലികൾ ചെയ്യുകയും ചെയ്യുന്നുണ്ടെന്നു കോടതി നിരീക്ഷിച്ചു കണ്ടെത്തി. നേരത്തെ ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് സമർപ്പിച്ച ഹർജി കുടുംബക്കോടതി തള്ളിയതിനെ തുടർന്നാണു അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

വായ്ക്കു രുചിയായി ഭക്ഷണം പാകം ചെയ്യില്ല, കൂടാതെ അതിരാവിലെ ഭാര്യയെ ഉണർത്താൻ ശ്രമിച്ചാൽ, ഭാര്യ തന്നെയും മാതാപിതാക്കളെയും ശകാരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ഹർജി സമർപ്പിച്ചത്. വൈകിട്ട് ആറുമണിയോടെ ജോലി കഴിഞ്ഞെത്തിയാലും എട്ടരയോടെയേ അത്താഴം വയ്ക്കുള്ളു, മാത്രമല്ല ആ ഭക്ഷണം എല്ലാവർക്കും തികയാന്‍ പാകത്തിലോ വായ്ക്ക് രുചിയുള്ളതോ ആയിരിക്കില്ല എന്നും മാത്രമല്ല തനിക്കൊപ്പം ഭാര്യ സമയം ചെലവഴിക്കുകയുമില്ല, താൻ ജോലി കഴിഞ്ഞു വൈകി വരുന്ന ദിവസങ്ങളിൽ ഒരു ഗ്ലാസ് വെള്ളം പോലും എടുത്തുതരില്ല എന്നിങ്ങനെ നീളുന്നു ഭാര്യയ്ക്ക് എതിരെയുള്ള ഭർത്താവിന്റെ ആരോപണങ്ങൾ.

ആരോപണങ്ങൾക്കു തെളിവായി സ്വന്തം പിതാവിന്റെ സത്യവാങ്മൂലവും ഹർജിക്കാരൻ ഹർജിയോടൊപ്പം സമർപ്പിച്ചിരുന്നു. എന്നാൽ എതിർകക്ഷിയായ ഭാര്യ ഈ ആരോപണങ്ങളെല്ലാം കോടതിയിൽ നിഷേധിച്ചു. രാവിലെ ജോലിക്കു പോകുന്നതിനു മുൻപ് മുഴുവൻ കുടുംബത്തിനും വേണ്ടി ഭക്ഷണം വയ്ക്കുന്നതു താനാണെന്ന് അവർ കോടതിയെ ബോധിപ്പിച്ചു. എപ്പോൾ തന്റെ വീട്ടിൽ ആര് വന്നാലും വീട്ടുജോലികളുടെ തിരക്കിലാണു തന്നെ അവരൊക്കെ കാണുകയെന്ന് അയൽക്കാരുടെയും ഹർജിക്കാരന്റെ ചില ബന്ധുക്കളുടെയും സത്യവാങ്മൂലം ഭാര്യ തെളിവായി സമർപ്പിച്ചു. ഹർജിക്കാരനും മാതാപിതാക്കളും തന്നോടു മോശമായാണു പെരുമാറുന്നതെന്നും ഭാര്യ ആരോപിച്ചു.

ഭാര്യ ഹർജിക്കാരനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും നിരന്തരം ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നു വിശ്വസിക്കാൻ പ്രയാസമാണ് എന്നും ഹർജിക്കാരൻ വീട്ടിൽ വൈകി എത്തുമ്പോൾ എതിർകക്ഷി (ഭാര്യ) നന്നായി ഭക്ഷണം പാചകം ചെയ്തില്ലെന്നതോ ആവശ്യങ്ങൾ ശ്രദ്ധിച്ചില്ലെന്നതോ ക്രൂരതയായി കണക്കാക്കാനാവില്ല.

ഭാര്യ ഉദ്യോഗസ്ഥയായിട്ടും തന്റെ ജോലിക്കു പുറമെ, രാവിലെയും വൈകിട്ടും ഭക്ഷണം പാചകം ചെയ്യുന്നതിന്റെയും ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴി പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങുന്നതിന്റെയും അധിക ജോലി കൂടി അവർ ചെയ്യുന്നുണ്ട് എന്നും എപ്പോഴും ഒരു ഗ്ലാസ് വെള്ളം എതിർകക്ഷിയായ ഭാര്യ എടുത്തുതരണമെന്നു ഹർജിക്കാരൻ പ്രതീക്ഷിക്കുന്നതിനെ വിമര്ശനാത്മകമായെ വീക്ഷിക്കാൻ കഴിയുള്ളൂ എന്ന് ഈ കേസ് പഠിച്ച ശേഷം കുടുംബ കോടതി ജഡ്ജിയും പറഞ്ഞു. കുടുംബത്തിൽ തന്നെ പരസ്പരം ഭാര്യയും ഭർത്താവും സംസാരിച്ചു തീർക്കാവുന്ന ഇത്തരം വിഷയങ്ങളിൽ കോടതിയുടെ സഹായം തേടുന്നത് തന്നെ തെറ്റാണെന്ന് ആണ് ഈ കേസിൽ കോടതിയുടെ വിലയിരുത്തൽ.

[yuzo_related]

Comments

https://malayalamemagazine.com

Malu Sheheerkhan | Executive Editor


Related Articles & Comments