• Categories
    • Advertorial
    • Agro & Farming
    • Astrology & Belief
    • Automotive
    • Career & Education
    • Entertainment
    • English
    • Fashion & Beauty
    • Featured & Exclusive
    • Fitness & Wellness
    • Gallery
    • Good Food
    • Gossip & Talk
    • Health
    • Home Style
    • Interviews
    • Lifestyle & Relation
    • Men & Women
    • News & Updates
    • News Special
    • Opinion
    • Personalities
    • Pravasi
    • Sensational
    • Weird & Special
    • Tech Updates
    • Tips & Awareness
    • Trending
    • Travel & Tour
മലയാളം ഇ മാഗസിൻ.കോം
No Result
View All Result
No Result
View All Result
മലയാളം ഇ മാഗസിൻ.കോം
No Result
View All Result

ദമ്പതികൾ ശാരീരിക ബന്ധത്തേക്കാൾ ഉപരി കിടപ്പറയിൽ ശ്രദ്ധ കൊടുക്കേണ്ട 5 കാര്യങ്ങൾ കൂടിയുണ്ടെന്ന് അറിയാമോ?

Priya Parvathi by Priya Parvathi
May 7, 2022
in Lifestyle & Relation
0
ദമ്പതികൾ ശാരീരിക ബന്ധത്തേക്കാൾ ഉപരി കിടപ്പറയിൽ ശ്രദ്ധ കൊടുക്കേണ്ട 5 കാര്യങ്ങൾ കൂടിയുണ്ടെന്ന് അറിയാമോ?
FacebookXEmailWhatsApp

ഓരോ ദാമ്പത്യ ബന്ധങ്ങളും മനസും ശരീരവും ഒരുപോലെ പങ്കുവയ്ക്കൽ ആണ്. കിടപ്പറയിൽ ഭാര്യയും ഭർത്താവും ശാരീരിക ബന്ധത്തിൽ എന്നും ഏർപ്പെടേണ്ട കാര്യമില്ലെങ്കിലും സ്നേഹത്തോടെയുള്ള ചില കാര്യങ്ങൾ ചെയ്യാം എന്നാണ് പഠനങ്ങൾ പോലും പറയുന്നത്.

ദമ്പതിമാർക്കിടയിൽ ശാരീരിക ബന്ധം എന്നും ഉണ്ടായിലെങ്കിലും സ്നേഹക്കുറവും ബന്ധത്തിൽ അകൽച്ചയും ഒന്നും സംഭവിക്കില്ല. എന്നാൽ കിടപ്പറയിൽ ശ്രദ്ധയും മുൻഗണനയും കൊടുക്കേണ്ട അഞ്ച്‌ കാര്യങ്ങൾ കൂടിയുണ്ട്‌. അറിഞ്ഞു വച്ചോളൂ. ഇല്ലെങ്കിൽ ബന്ധങ്ങൾക്കിടയിൽ അകൽച്ചയും വിള്ളലും ഉണ്ടാകാൻ സാധ്യത ഉണ്ട്.

1. ഉള്ളു തുറന്ന് സംസാരിക്കാം
വിവാഹശേഷം ദമ്പതിമാർക്ക് എപ്പോഴും തിരക്കിട്ട ജീവിതം ആയിരിയ്ക്കും. ഇതിനിടയിൽ പലപ്പോഴും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നായി മാറുകയാണ് ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ പരസ്പരമുള്ള ആശയവിനിമയം. ജോലി സംബന്ധമായി ഓഫീസിലെ പരാതികളും മീറ്റിങ്ങുകളുമെല്ലാം മാറ്റിവച്ച്‌ കുടുംബത്തിനായി അല്‍പനേരം സംസാരിക്കാൻ കുറച്ചു സമയം തിരഞ്ഞെടുക്കാം.

അവധി ആഘോഷം പ്ലാന്‍ ചെയ്യുകയോ, കാണാന്‍ ആഗ്രഹമുള്ള സ്ഥലങ്ങളെ കുറിച്ചോ, ഭാവി പദ്ധതികളെക്കുറിച്ചോ തുടങ്ങി സന്തോഷം പ്രദാനം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച്‌ ഒക്കെ ഈ സമയങ്ങളിൽ സംസാരിക്കാം. ഇത് ദമ്പതിമാർക്ക് ഇടയിൽ സ്നേഹവും സന്തോഷവും വർധിപ്പിക്കുന്നു.

2. കെട്ടിപ്പുണര്‍ന്നു കിടക്കാം
ദാമ്പത്യ ബന്ധത്തിൽ പരസ്പരം സ്പര്‍ശിച്ച്‌ കിടക്കാന്‍ തന്നെയാണ് ദമ്പതികള്‍ എപ്പോഴും ആഗ്രഹിക്കുന്നത്. പങ്കാളികൾക്കിടയിൽ ലൈംഗികബന്ധത്തിനുള്ള മൂഡ് ലഭിക്കുന്നില്ലെങ്കില്‍ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കാവുന്നതാണ്. കെട്ടിപിടുത്തിലൂടെ സ്നേഹബന്ധം കൂടുതല്‍ ദൃഢമാക്കാനും ഒരാള്‍ കൂടെയുണ്ടെന്നുള്ള ആത്മവിശ്വാസം കൂട്ടാനും സാധിക്കുന്നു.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

3. ചുംബനം
പരസ്പരമുള്ള ചുംബനം എപ്പോഴും രണ്ടു വ്യക്തികള്‍ തമ്മിലുള്ള ആത്മാര്‍ഥമായ സ്നേഹത്തെയാണ് കാണിക്കുന്നത്. സ്നേഹം ഉള്ളിടത്തു മാത്രമേ ദൃഢമായ ചുംബനവും നടക്കുകയുള്ളൂ എന്നാണ് പറയപ്പെടുന്നത്. ദാമ്പത്യബന്ധത്തിനിടയില്‍ വേലിക്കെട്ടുകളില്ലാത്ത ഒന്നാണ് ചുംബനവും. ചുംബനം, ചുണ്ടിലോ കഴുത്തിലോ കൈയിലോ നെറ്റിത്തടത്തിലോ എവിടെ വേണമെങ്കിലും നല്‍കി സ്നേഹം പരസ്പരം പ്രകടിപ്പിക്കാം. എപ്പോഴും വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത സ്നേഹമാണ് ഒരുമ്മയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. എന്നാണ് പറയുന്നത്.

4. തലോടല്‍
ദമ്പതിമാർക്കിടയിൽ എന്തെങ്കിലും ഒരു അഭിനന്ദനാര്‍ഹമായ നേട്ടമോ ജോലിയില്‍ ഒരു പ്രമോഷനോ ഒക്കെ കിട്ടുമ്പോള്‍ പുറത്തു തട്ടി നിങ്ങള്‍ സ്നേഹം കാണിച്ച്‌ ഒന്നു തലോടുന്ന രീതിയാണ് ഏറ്റവും ഉത്തമമായ സ്നേഹം പ്രകടിപ്പിക്കൽ. ഇത് പരസ്പരമുള്ള വിശ്വാസവും ഉയരങ്ങള്‍ കീഴടക്കാനുള്ള പ്രചോദവും നല്‍കുന്നുണ്ടെന്ന് ആണ് വസ്തുത.

5. ഉറക്കം
സ്നേഹപൂർവമുള്ള തലോടലുകള്‍ക്കു ശേഷം പങ്കാളിയുടെ നെഞ്ചില്‍ തല വച്ച്‌ ഉറങ്ങുന്നതിന്റെ സുഖം ഒരു തലയിണയ്ക്കും നല്‍കാന്‍ കഴിയില്ല എന്നാണ് പറയപ്പെടുന്നത്. ഇങ്ങിനെ ഉള്ള ഉറക്കം സ്നേഹത്തിന്റെ മാത്രമല്ല സാന്ത്വനത്തിന്റെ കൂടി പ്രതീകമാണ്.

YOU MAY ALSO LIKE THIS VIDEO, സർക്കാർ ജോലിയിൽ നിന്ന്‌ വിരമിച്ച ശേഷം മൺട്രോത്തുരുത്തിൽ ദമ്പതികൾ നടത്തുന്ന ഫാമിന്റെ വിജയരഹസ്യം

Tags: bed timecouplelifestylelove lifeRelationship
Previous Post

ശുക്രൻ ഉച്ചരാശിയായ മീനത്തിൽ സംക്രമിച്ചു: ഈ രാശിമാറ്റം നിങ്ങൾക്ക്‌ ഗുണമോ ദോഷമോ എന്നറിയാം

Next Post

അറിഞ്ഞോ അറിയാതെയോ, പങ്കാളിയെ ചേർത്ത്‌ പിടിച്ച്‌ കിടന്നുറങ്ങുന്ന രീതിയിലുണ്ട്‌ ദമ്പതികൾക്കിടയിലെ ചില ‘രഹസ്യങ്ങൾ’

Next Post
അറിഞ്ഞോ അറിയാതെയോ, പങ്കാളിയെ ചേർത്ത്‌ പിടിച്ച്‌ കിടന്നുറങ്ങുന്ന രീതിയിലുണ്ട്‌ ദമ്പതികൾക്കിടയിലെ ചില ‘രഹസ്യങ്ങൾ’

അറിഞ്ഞോ അറിയാതെയോ, പങ്കാളിയെ ചേർത്ത്‌ പിടിച്ച്‌ കിടന്നുറങ്ങുന്ന രീതിയിലുണ്ട്‌ ദമ്പതികൾക്കിടയിലെ ചില 'രഹസ്യങ്ങൾ'

Recent Posts

  • സാമ്പത്തികമായി നിങ്ങൾക്ക് നാളെ (2025 മെയ് 24, ശനി) എങ്ങനെ എന്നറിയാം
  • ദമ്പതികൾക്കിടയിൽ നഷ്ടപ്പെട്ട പ്രണയം തിരികെ പിടിക്കാൻ: ദാമ്പത്യം ഊഷ്മളമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
  • ‘ആ ബിസിനസ് ഡീൽ കിട്ടാൻ വേണ്ടി അവൾ ചെയ്യേണ്ടത് എന്താണെന്ന് അലക്സ് പറഞ്ഞത് കേട്ട് മീര ഞെട്ടി’
  • ജോലിക്ക് പോകുന്ന ഭാര്യയോട് ഭർത്താവ് എങ്ങനെ പെരുമാറണം? അവൾക്കായി എന്തൊക്കെ ചെയ്ത് കൊടുക്കണം?
  • ‘താൻ അപമാനിച്ച് ഇറക്കിവിട്ടത് ആരെയാണെന്ന് അറിഞ്ഞ ആതിര ഞെട്ടി, ആ നിമിഷത്തെ അവൾ ശപിച്ചു’

Categories

  • Advertorial
  • Agro & Farming
  • Automotive
  • Career & Education
  • Career Window
  • Crime Report
  • Do You Know
  • Editor's Choice
  • English
  • Entertainment
  • Fashion & Beauty
  • Featured & Exclusive
  • Fitness & Wellness
  • Gallery
  • Good Food
  • Gossip & Talk
  • Health
  • Home Style
  • Interviews
  • Jyothisha Kairali
  • Lifestyle & Relation
  • Mayilppeeli
  • Men & Women
  • News & Updates
  • News Special
  • Opinion
  • Personalities
  • Photo Gallery
  • Politics
  • Pravasi
  • Sensational
  • Social Media
  • Sports
  • Tech Updates
  • Tips & Awareness
  • Top Stories
  • Travel & Tour
  • Trending
  • Uncategorized
  • Weird & Special
  • Women
  • Entertainment
  • English
  • Lifestyle & Relation
  • Weird & Special
  • Tips & Awareness
  • Trending
  • Contact Us
  • Privacy Policy

© 2025 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result

© 2025 JNews - Premium WordPress news & magazine theme by Jegtheme.