മലയാളം ഇ മാഗസിൻ.കോം

ദമ്പതികൾ ഈ 6 ശീലങ്ങൾ ഉപേക്ഷിക്കുക, നിങ്ങൾക്കിടയിൽ പിന്നെ ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല, പ്രണയാതുരമാകും നിങ്ങളുടെ ദാമ്പത്യം, ഉറപ്പ്

നമ്മുടെ സമൂഹത്തില്‍ ഡൈവേഴ്‌സ് ഇന്നൊരു ഫാഷന്‍ ആയിത്തീര്‍ന്നിരിക്കുകയാണ്. ഇതിനൊരു പ്രധാന കാരണം വിവാഹം ചെയ്യുന്ന രണ്ടുപേരും തമ്മിലുള്ള പരസ്പര ധാരണക്കുറവും പൊരുത്തപ്പെട്ടു പോകാനുളള മനസ്സു കാണിക്കാത്തതുമാണ്.

ന്യൂജനറേഷന്‍ ഭാഷയില്‍ ഇതിനെ ഈഗോ ക്ലാഷ്, കോംപ്ലക്‌സ് എന്നൊക്കെ പറയാം.വെറുതേ ഒരു എടുത്തുചാട്ടത്തിന്റെ പേരില്‍ പൊട്ടിച്ചെറിയാവുന്നതല്ല താലിയുടെ പവിത്രത.ഇരുഭാഗത്തും ചില വിട്ടുവീഴ്ചകള്‍ ഉണ്ടായെങ്കില്‍ മാത്രമേ ബന്ധം മുന്നോട്ടു പോകുകയുളളൂ.

ദാമ്പത്യത്തെ മനോഹരമാക്കി തീര്‍ക്കാന്‍ സ്വയം വിചാരിക്കണം. അതിനു കുറച്ചു ചെറിയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. വിട്ടുവീഴ്ചകള്‍ ചെയ്യുമ്പോള്‍ ദാമ്പത്യം അതീവരസമാണ്. പലരും അതിന് തുനിയുന്നില്ല എന്നതാണ് വാസ്തവം. ഒരു പളുങ്കു പാത്രം പോലെയുള്ള ദാമ്പത്യത്തെ ഉടച്ചു കളയാന്‍ പെട്ടെന്നു പറ്റും. എന്നാല്‍ വീണ്ടും കൂട്ടിയോജിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

1. നിങ്ങളുടെ സ്വകാര്യതയിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മറ്റൊരാളുമായി പങ്കുവെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

2. എന്തും പ്രശ്‌നം ഉണ്ടായാലും അത് ഒരുമിച്ച് നിന്ന് പരിഹരിക്കാന്‍ ശ്രമിക്കുക. ഒരാളുടെ പ്രശ്‌നം അയാളു തന്നെ പരിഹരിക്കട്ടെയെന്നു വെച്ച് മാറി നില്‍ക്കരുത്.

3. നിങ്ങളുടെ ലൈ- ഗിക ജീവിതത്തെ കുറിച്ച് മൂന്നാമതൊരാള്‍ അറിയാതിരിക്കാന്‍ ശ്രദ്ധിക്കുക.

4. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള നിസാര കാര്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാതിരിക്കുക. അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ആണെങ്കില്‍ പോലും. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പരമാവധി ഒഴിവാക്കുക.

5. പൊതുസ്ഥലത്ത് വെച്ച് ദമ്പതികള്‍ തമ്മില്‍ വഴക്കു കൂടന്നതും പരസ്പരം അനിഷ്ടം പ്രകടിപ്പിക്കുന്നതും ഒഴിവാക്കുക.

6. അന്യരുടെ ആവശ്യമില്ലാത്ത അതായത് നിങ്ങളുടെ ദാമ്പത്യവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുക. ഒന്നു രണ്ടു തവണ ചോദിച്ചിട്ടും നിങ്ങള്‍ മറുപടി പറയുന്നില്ല എന്നു കാണുമ്പോള്‍ ചോദ്യ കര്‍ത്താവ് സ്വയം പിന്തിരിഞ്ഞു കൊള്ളും.

ഇത്തരത്തില്‍ ചില നിസ്സാര കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ദാമ്പത്യം അതിമധുരവും മനോഹരവുമായിരിക്കും. ഡൈവോഴ്‌സ് എന്നൊരു വാക്കിനെക്കുറിച്ച് ചിന്തിക്കേണ്ടിയേ വരില്ല. ഓര്‍ക്കുക ഈ നിര്‍ദ്ദേശങ്ങള്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ബാധകമാണ്. ഒരാള്‍ വിട്ടുവീഴ്ച ചെയ്തതു കൊണ്ടു മാത്രം ജീവിതം മുന്നോട്ടുപോകില്ല.

Avatar

Staff Reporter