മലയാളം ഇ മാഗസിൻ.കോം

സൂക്ഷിക്കുക! നിങ്ങളുടെ പങ്കാളി നിങ്ങളെ വഞ്ചിക്കുന്നത്‌ ഈ പ്രായത്തിലാണ്

വിവാഹ ബന്ധങ്ങളിൽ പരസ്പര വിശ്വാസവും സഹകരണവും മനസിലാക്കലും അത്യാവശ്യമാണ്. ഇതിലേതെങ്കിലും ഒന്നു നഷ്ടപ്പെട്ടാൽ വിവാഹബന്ധം തകർന്നു തരിപ്പണമാകും. പല ദാമ്പത്യങ്ങളും തകരുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നു വിശ്വാസ വഞ്ചനയാണ്.

വിവാഹേതര ബന്ധങ്ങള്‍ കുടുംബ ജീവിതത്തില്‍ ഇന്നു വളരെ കൂടുതലായി കാണുന്നു.  ഒരു ഭാര്യയെ സംബന്ധിച്ചടത്തോളം വലിയ ആഘാതമാണ് ഭര്‍ത്താവിന്റെ അവി ഹിത ബന്ധത്തെ കുറിച്ച് അറിയുന്നത്. അത് ദാമ്പത്യത്തില്‍ അഗ്നിപര്‍വത സ്‌ഫോടനമുണ്ടാക്കും. ശാന്തതയോടെ മുന്നോട്ടു നീങ്ങിയിരുന്ന ബന്ധം രോഷത്തിന്റെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റേതുമായി മാറും. പകപോക്കലുകളും ചതിയും പുതിയ തലമുറയിൽ വർധിച്ചിരിക്കുകയാണ്. അതിൽ തന്നെയും സ്ത്രീകൾ വഞ്ചിക്കുന്നതിന്റെ കണക്ക് ദിനം പ്രതി വർധിക്കുകയാണ്.

പരസ്പര വിശ്വാസം ഇല്ലെങ്കില്‍ ഒരു ബന്ധവും മുന്നോട്ടു പോകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സാമ്പത്തികമായോ വൈകാരികമായോ ലൈംഗികമായോ ഉള്ള വഞ്ചന പരിഹരിക്കപ്പെടാനാകാത്തതാണ്. പങ്കാളിയോട് വിശ്വാസം ഇല്ലെങ്കില്‍ അത് തകര്‍ച്ചയുടെ പാതയിലാണെന്നു തന്നെ പറയാം.

ഇലിസിറ്റ് എന്‍കൗണ്ടേഴ്‌സ് ഡോട് കോമിന്റെ പഠനമനുസരിച്ച് പങ്കളിയെ ചതിക്കുന്നതിനു പ്രായമുണ്ട് എന്നു പറയുന്നു. ഒരു പ്രത്യേക പ്രായത്തിലാണ് ആളുകള്‍ കൂടുതലായി പങ്കാളിയെ ചതിക്കുന്നത് എന്നു ഈ പഠനം വ്യക്തമാക്കുന്നു. 29, 39, 49 എന്നി പ്രായത്തില്‍ എത്തുമ്പോള്‍ പങ്കാളിയെ വഞ്ചിക്കാനുള്ള തോന്നല്‍ കൂടുതലായി ഉണ്ടാകുമെന്ന് ഈ ഗവേഷകര്‍ പറയുന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യം ഗവേഷണം പുറത്തു വിട്ട വെബ്‌സൈറ്റ് വിവാഹേതര ബന്ധങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന സൈറ്റാണ്.  

അടുത്തിടെ നടന്ന മറ്റൊരു പഠനത്തില്‍ സ്ത്രീകൾ വഞ്ചിക്കാനും ചില കാരണങ്ങൾ ഉണ്ടെന്നു കണ്ടെത്തി. ഭർത്താക്കന്മാരിൽ നിന്നും ചതി നേരിടേണ്ടി വരുന്ന സ്ത്രീകളാണ് പ്രതികാരം ചെയ്യാനായി തിരിച്ചും വഞ്ചിക്കാൻ തീരുമാനിക്കുന്നത്. ചിലർ ഭർത്താവുമൊത്തുള്ള ജീവിതം മടുക്കുമ്പോഴാണ് വിവാഹേതര ബന്ധം തേടിപ്പോകുന്നത്.

ആണുങ്ങളുടെ കാര്യമെടുത്താൽ അവരിലേറെയും സെ-കസ്‌നു വേണ്ടിയാണ് വിവാഹേതര ബന്ധങ്ങളിൽ ചാടുന്നതെങ്കിൽ സ്ത്രീകളുടേത് വികാരപരമാണ്. ബന്ധം സുഖരമല്ലെന്നു തോന്നുമ്പോൾ അവൾ മറ്റൊരു ബന്ധം തേടുന്നു. പക്ഷേ സ്ത്രീകൾ ശാരീ-രിക സുഖം നേടുക എന്നതിനേക്കാൾ വൈകാരിക പിന്തുണ തേടുന്നതിനാണ് നിലവിലെ ബന്ധം പിരിയുന്നത്. വൈകാരികമായി ഭർത്താവുമൊത്തു അടുപ്പം കാത്തുസൂക്ഷിക്കാൻ കഴിയാത്തതാണ് മിക്ക സ്ത്രീകളും വഞ്ചിക്കുന്നതിനു കാരണം.

ഇരുകൂട്ടർക്കുമിടയിലുള്ള വിശ്വാസം തകരുന്നതു തന്നെയാണ് വിവാഹേതര ബന്ധത്തിലേക്കു നയിക്കുന്നതെന്നു പ്രത്യേകം പറയേണ്ടല്ലോ. ചെറിയ പ്രശ്‌നങ്ങള്‍ പോലും കമ്മ്യൂണിക്കേഷനിലെ തകരാറു കൊണ്ട് അതിഭീകര പ്രതിസന്ധിയായി മാറാറുണ്ട്. പരസ്പരം തുറന്നു സംസാരിക്കാതെ മനസില്‍ കാര്യങ്ങള്‍ വെച്ച് സംസാരിക്കുന്ന രീതി ഡിവോഴ്‌സിലെത്തിക്കും.

സംതൃപ്ത ദാമ്പത്യജീവിതം എന്നത് ദിനേന ചെയ്യേണ്ട ഹോംവര്‍ക്കാണ് എന്ന് ഈ രംഗത്തെ വിദഗ്ധര്‍ വെളിപ്പെടുത്തുന്നു. കുടുംബത്തോടുള്ള ആത്മാര്‍ഥത, സദാ വിലയിരുത്തിക്കൊണ്ടുള്ള പെരുമാറ്റ സംസ്‌കരണം, പരസ്പരമുള്ള ശരിയായ ആശയവിനിമയം എന്നിവ അതിന്റെ ഭാഗമാണ്. കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമെന്ന് തോന്നിയേക്കാം. പക്ഷേ, ശ്രദ്ധിച്ചാല്‍ ആര്‍ക്കും സംതൃപ്തമാക്കാവുന്ന ഒന്നാണ് ദാമ്പത്യം.

Avatar

Gayathri Devi

Gayathri Devi | Executive Editor