മലയാളം ഇ മാഗസിൻ.കോം

ഈ കാര്യങ്ങൾ പങ്കാളിയോട്‌ സംസാരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ചെയ്യുന്ന ആ വലിയ തെറ്റുകൾ എന്തെന്ന് അറിഞ്ഞോളൂ

ദാമ്പത്യത്തിലായാലും പ്രണയബന്ധത്തിലായാലും ഒരു ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒരു ബന്ധം മുന്നോട്ട് പോകുന്നത് പരസ്പരം മനസ്സിലാക്കിയാണ്. നല്ല ദൃഡമായ ഒരു ബന്ധത്തിന്റെ അടിത്തറയെന്ന് പറയുന്നത് അവരുടെ ഇടയിലുള്ള ആശയവിനിമയമാണ്. കൂടെയുള്ള പങ്കാളിയുടെ എല്ലാം തുറന്ന്് പറയന്നുവരും പറയാത്തവരും ഉണ്ട്. എന്നാല്‍ എല്ലാ കാര്യങ്ങളും പങ്കാളിയോട് തുറന്ന് പറയാന്‍ പാടില്ല എന്ന് പറയുന്ന കൂട്ടരും ഉണ്ട്.

വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം എന്നു പറയാറുണ്ട്. അത് ആരോടായാലും ശരി. പറഞ്ഞ വാക്കും എറിഞ്ഞ കല്ലും തിരിച്ചെടുക്കാന്‍ കഴിയില്ലെന്നൊരു ചൊല്ലുണ്ട്. അത് വളരെ ശരിയാണ്. പ്രണയിനിയോടായാലും ഭാര്യയോടായാലും സംസാരിക്കുമ്പോള്‍ വലരെ ശ്രദ്ധിക്കണം. ഒരാളോട് പറഞ്ഞു പോയ കാര്യം ഓര്‍ത്ത് പിന്നീട് പശ്ചാത്തപിക്കാന്‍ ഇടവരുത്.

\"\"

നിങ്ങള്‍ പ്രയോഗിക്കുന്ന പരുഷമായ വാക്കുകള്‍ ചിലപ്പോള്‍ ആ ബന്ധത്തെ തന്നെ തകര്‍ക്കാന്‍ ശക്തിയുള്ളതായിരിക്കും. പിന്നീട് ഒരിക്കലും കൂട്ടിചേര്‍ക്കാന്‍ കഴിയാത്ത വിധം ബന്ധം തകര്‍ന്നു എന്നിരിക്കാം. എന്തൊക്കെ കാര്യങ്ങളാണെന്ന് നോക്കാം.

എന്നോട് നീ സത്യം തന്നെയാണോ പറയുന്നത് എന്ന ചോദ്യം മതി ചിലപ്പോള്‍ നിങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍. വിജയകരമായ ഒരു ബന്ധത്തിന് ഏറ്റവും ആവശ്യം പരസ്പര വിശ്വാസം ആണ്. പങ്കാളി പറയുന്നത് സത്യമല്ല എന്ന് നിങ്ങള്‍ക്ക് തോന്നുമ്പോള്‍ \’നീ പറയുന്നത് കള്‌ലമാണ്\’ എന്ന് അവരോട് നേരിട്ട് പറയുന്നതിന് പകരം \’നീ മുഴുവന്‍ കാര്യങ്ങളും എന്നോട് പറഞ്ഞു എന്ന് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്\’ എന്ന് സൗമ്യമായി പറഞ്ഞാല്‍ കുറ്റപ്പെടുത്തലായി അവര്‍ക്ക് അനുഭവപ്പെടില്ല. പരുഷമായ വാക്കുകള്‍ ഉപയോഗിച്ച് തര്‍ക്കിക്കുന്നതിന് പകരം അവര്‍ പറയുന്നത് കേള്‍ക്കാന്‍ ശ്രമിക്കുക.

വിജയകരമായ ഒരു ബന്ധത്തിന് ഏറ്റവും ആവശ്യം പരസ്പര വിശ്വാസം ആണ്. പങ്കാളി പറയുന്നത് സത്യമല്ല എന്ന് നിങ്ങള്‍ക്ക് തോന്നുമ്പോള്‍ \’നീ പറയുന്നത് നുണയാണ്\’ എന്ന് അവരോട് നേരിട്ട് പറഞ്ഞാല്‍ വിപരീത ഫലമായിരിക്കും ചിലപ്പോള്‍ ഉണ്ടാവുക. അതിന് പകരം \’നീ മുഴുവന്‍ കാര്യങ്ങളും എന്നോട് പറഞ്ഞു എന്ന് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്\’ എന്ന് സൗമ്യമായി പറഞ്ഞാല്‍ കുറ്റപ്പെടുത്തലായി അവര്‍ക്ക് അനുഭവപ്പെടില്ല. ഒരു പ്രത്യേക സംഭവത്തെ കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീരിക്കുന്നത് ആശയവിനിമയം സുഗമമാക്കാന്‍ സഹായിക്കും. പരുഷമായ വാക്കുകള്‍ ഉപയോഗിച്ച് തര്‍ക്കിക്കുന്നതിന് പകരം അവര്‍ പറയുന്നത് കേള്‍ക്കാന്‍ ശ്രമിക്കുക. ആദ്യം കാര്യങ്ങള്‍ പൂര്‍ണമായി അറിയുന്നതോടെ നിങ്ങളുടെ പങ്കാളിയുടെ സ്വഭാവം നന്നായി മനസിലാക്കാനും അതിന് അനുസൃതമായി പെരുമാറാനും കഴിയും.

\"\"

മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് പറയരുത്. വല്ലാതെ അസ്വസ്ഥരായി പെരുമാറുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി ക്ഷമിക്ക് \’ , \’നീ ഇത്രയും എതിര്‍ക്കേണ്ട കാര്യമില്ല\’, \’നീ പെട്ടെന്ന് ദേഷ്യപ്പെടുന്നു \’ എന്നിങ്ങനെ പലതും പങ്കാളിയോട് ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഇത് കേള്‍ക്കുമ്പോള്‍ തന്റെ വികാരങ്ങള്‍ ന്യായീകരിക്കപ്പെടുന്നില്ല, വില കല്‍പിക്കപ്പെടുന്നില്ല , അതിന് ചെവികൊടുക്കുന്നില്ല എന്നുള്ള ഉള്ള തോന്നലുകളാണ് പങ്കാളിയില്‍ ഉണ്ടാവുക. വിമര്‍ശിക്കപ്പെടും എന്ന ഭയം ഇല്ലാതെ ശബ്ദമുയര്‍ത്താനും വികാരങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള സുരക്ഷിതത്ത്വം പങ്കാളിക്ക് അനുഭവപ്പെടണം. ഇത്തരം വാക്കുകളിലൂടെ അവരെ ശാന്തരാക്കാം എന്നാണ് നിങ്ങള്‍ കരുതുന്നത് എങ്കിലും ഫലം പക്ഷെ വിപരീതമായിരിക്കും. ഈ വാക്കുകള്‍ തങ്ങളെ നിന്ദിക്കുന്നതായും തരംതാഴ്ത്തുന്നതായും അവര്‍ക്ക് തോന്നും

പങ്കാളി പറയുന്നത് എല്ലാം സഹിച്ചു ക്ഷമിച്ചു പോകുന്ന സ്വഭാവമാണ് നല്ലതെന്ന് തോന്നിയേക്കാം. എന്നാല്‍ ചിലപ്പോള്‍ ഇത് വിപരീത ഫലമായിരിക്കും നല്‍കുക. പങ്കാളിയോടെ എന്തെങ്കിലും എതിര്‍ത്ത് പറഞ്ഞാല്‍ അത് കലഹത്തിന് തുടക്കം ഇടുമോ എന്ന ഭയം കൊണ്ടായിരിക്കാം നിങ്ങള്‍ സഹനം ശീലമാക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും കലഹിക്കാന്‍ പങ്കാളിയെ പ്രോത്സാഹിപ്പിക്കുക ആയിരിക്കും ചെയ്യുക. ദീര്‍ഘകാല ബന്ധത്തിന്റെ ഒരു പ്രധാന ഭാഗമാണ് കലഹം. നിങ്ങള്‍ കലഹിക്കുന്നതല്ല കാര്യം; എങ്ങനെ കലഹിക്കുന്നു എന്നതാണ് കാര്യം. അതേസമയം നിങ്ങള്‍ കലഹങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍ പ്രശ്നം കൂടുതല്‍ വഷളാകും. പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം അവരുമായി ആശയവിനിമയം നടത്തുക എന്നതാണ്. നിങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല എന്ന് നടിക്കുന്നത് അവരെ നിരാശയിലേക്ക് നയിക്കുകയും പ്രശ്നം വളരെ വേഗത്തില്‍ വഷളാക്കുകയും ചെയ്യും. അതിന് പകരം പരസ്പരം കഴിയുന്നത്ര ശാന്തമായും ബഹുമാനത്തോടെയും സംസാരിക്കുക .

പങ്കാളിയുടെ വികാരങ്ങളെ തള്ളിക്കളയരുത്. \’എന്തെങ്കിലും ആകട്ടെ\’ എന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ പങ്കാളിക്ക് അവരുടെ വികാരങ്ങളെ നിങ്ങള്‍ തള്ളി കളയുന്നതായും കുറച്ചു കാണുന്നതായും തോന്നും. അങ്ങനെ പറയുന്നതില്‍ പോസിറ്റീവായിട്ട് ഒന്നും തന്നെ ഇല്ല. നിങ്ങളുടെ അസംതൃപ്തിയെ ആണ് ഇത് പ്രകടിപ്പിക്കുക. പങ്കാളി നിങ്ങളെ സന്തോഷിപ്പിക്കാനായി എന്തെങ്കിലും ചോദിക്കുമ്പോള്‍ നിരാകരിക്കുന്നതിന് പകരം ചിരിയോടെ പ്രതികരിക്കുക.

\"\"

എന്തിനും ഏതിനും കുറ്റപ്പെടുത്തി സംസാരിക്കുമ്പോള്‍ പങ്കാളിയുടെ മനസ് വേദനിക്കും. കാരണം എപ്പോഴും അവര്‍ അങ്ങനെ ആകണം എന്നില്ല. അവര്‍ ഒരിക്കലും ഒരു കാര്യവും ശരിയായി ചെയ്യില്ലെന്നും അവര്‍ ഒരിക്കലും മാറുമെന്ന് നിങ്ങള്‍ കരുതുന്നില്ല എന്നുമാണ് നിങ്ങള്‍ ഇതിലൂടെ പങ്കാളിയോട് പറയുന്നത്. ഇത്തരത്തില്‍ പറയുമ്പോള്‍ ശരിക്കും നിങ്ങള്‍ അവരുടെ സ്വഭാവ ഹത്യ നടത്തുകയാണ് ചെയ്യുന്നത്.
പങ്കാളിയെ കുറ്റപ്പെടുത്തുന്നതിന് പകരം അവര്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് അവരോട് തുറന്നു പറയുക.

പങ്കാളിയുടെ സ്നേഹത്തെ സംശയിക്കുകയോ പരീക്ഷിച്ചു നോക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുകയാണെങ്കില്‍ അവരുടെ സ്നേഹം തെളിയിക്കാന്‍ വേണ്ടി ഇഷ്ടമില്ലാത്ത പലതും ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകും. അകല്‍ച്ച തോന്നാത്ത വിധം ആധികാരികതയോടെ സമീപിക്കുക, അടുപ്പം നിലനിര്‍ത്താന്‍ ശ്രമിക്കുക. പങ്കാളിയുടെ മനസിനെ വേദനിപ്പിക്കാത്തതരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക.

കൂടുതല്‍ പരിഹസിക്കരുത്. പരിഹാസ വാക്കുകള്‍ തുടക്കത്തില്‍ ഹാനികരമല്ല എന്ന് തോന്നിയേക്കാം, എന്നാല്‍ അത് നിങ്ങളുടെ പങ്കാളിയുടെ മനസിനെ മുറിവേല്‍പ്പിച്ചേക്കാം. നിറവേറ്റാന്‍ ആവാത്ത പ്രതീക്ഷയാല്‍ നിങ്ങള്‍ അസ്വസ്ഥരാണന്ന് നിങ്ങള്‍ പ്രകടിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
പരിഹാസ വാക്കുകള്‍ പങ്കാളിയെ തളര്‍ത്തുകയും അവരെ അസ്വസ്ഥരാക്കുകയും ചെയ്യും. കാര്യങ്ങള്‍ സ്നേഹത്തോടെയും കലര്‍പ്പില്ലാതെയും അവതരിപ്പിക്കുക , പങ്കാളി നിങ്ങളില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് അതായിരിക്കും.

പങ്കാളിയുടേതിനേക്കാള്‍ സ്വന്തം കാര്യത്തിനാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ നിങ്ങള്‍ എപ്പോഴും എല്ലാ വാചകങ്ങളും ഞാന്‍/എനിക്ക് എന്ന വാക്കിലായിരിക്കും തുടങ്ങുക. ഉദാഹരണത്തിന് , ഒരു കാര്യം വേണമെന്ന് വാശിപിടിക്കുന്നത് \’ നിങ്ങളെ മാത്രം ബാധിക്കുന്ന കാര്യമാണ്. ഇതില്‍ പങ്കാളിയെ നിങ്ങള്‍ ഗൗനിക്കുന്നതേയില്ല. ഇത്തരത്തില്‍ പെരുമാറുകയാണെങ്കില്‍ നിങ്ങള്‍ അവരെ ചതിക്കുമെന്ന് അവര്‍ ഭയക്കുക പോലും ചെയ്യും. അവര്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തന്നില്ലെങ്കില്‍ നിങ്ങള്‍ മറ്റാരെയെങ്കിലും അതിനായി കണ്ടെത്തുമെന്ന് അവര്‍ കരുതും. ഇത് അവരില്‍ അരക്ഷിതത്വവും അസൂയയും വളര്‍ത്തും.

\"\"

പേര് വിളിക്കുന്നതും ഭീഷണിപെടുത്തുന്നതും അനാരോഗ്യകരവും മറക്കാന്‍ വിഷമവും ആയിരിക്കും. പങ്കാളിക്ക് എപ്പോഴും നിങ്ങളുടെ മനസ് വായിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല അതിനാല്‍ ബന്ധത്തില്‍ അസംതൃപ്തരാണെങ്കില്‍ അവരോട് ശാന്തമായി കുറ്റപെടുത്താതെ തുറന്ന് പറയുക. അങ്ങനെ എങ്കില്‍ നിങ്ങളുടെ പങ്കാളി എന്തെങ്കിലും പരാതിയായി അവതരിപ്പിക്കാന്‍ തുടങ്ങിയാലും അത് വളരെ പ്രയാസമാണന്നും അത്ര നല്ലതല്ലെന്നും മനസിലാക്കി പെട്ടെന്ന് തന്നെ അതില്‍ നിന്നും പിന്മാറും . പങ്കാളി ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതും മുമ്പ് ചെയ്തിട്ടുള്ളതുമായ കാര്യങ്ങളെ പ്രശംസിക്കുക.നിങ്ങളുടെ ആവശ്യങ്ങള്‍ പരാതി ആയി പറയുന്നതിന് പകരം ആഗ്രഹം എന്ന രീതിയില്‍ അവതരിപ്പിക്കുക.

പങ്കാളിയോട് ദേഷ്യമോ നിരാശയോ തോന്നുമ്പോള്‍ അവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് പറയാന്‍ തോന്നുക സ്വാഭാവികമാണ്. ഒരിക്കലും നിങ്ങള്‍ മുമ്പ് ബന്ധത്തിലായിരുന്നവരുമായി നിലവിലെ പങ്കാളിയെ താരതമ്യം ചെയ്യരുത്. നിങ്ങളുടെ കാര്യങ്ങളിലേക്ക് ഒരിക്കലും ഉണ്ടായിരുന്നവരെ കൊണ്ടു വരേണ്ട ആവശ്യമില്ല. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് പറയുന്നതിന് പകരം രചനാത്മകമായ സംഭാഷണത്തില്‍ ഏര്‍പ്പെടുക , ഉദാഹരണത്തിന് , \’നിങ്ങള്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ എനിക്കു കൂടുതല്‍ സന്തോഷമാകുമായിരുന്നു …\’ ഇങ്ങനെ പറയുമ്പോള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറാനുള്ള സാധ്യത കൂടുതലാണ്. നിങ്ങള്‍ മുമ്പ് ഇഷ്ടപ്പെട്ടിരുന്നവരുമായി താരതമ്യം ചെയ്യുന്നത് പങ്കാളിയുടെ വില കുറച്ചു കാണിക്കുന്നതു പോലെയാണ്.

പങ്കാളിയുടെ കുടുംബത്തെ നിന്ദിക്കരുത്. സ്വന്തം മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും നിന്ദിച്ച് സംസാരിക്കുന്നത് ആര്‍ക്കും ക്ഷമിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് സ്വന്തം പങ്കാളിയില്‍ നിന്നും അത്തരം സമീപനം ആരും ആഗ്രഹിക്കില്ല. നിങ്ങളുടെ അപമാനം താങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. പങ്കാളിയുടെ മാതാപിതാക്കളോടും ബഹുമാനത്തോടും സ്നേഹത്തോടും പെരുമാറുക . കുടുംബത്തിനകത്ത് സമാധാനം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.

Shehina Hidayath