മലയാളം ഇ മാഗസിൻ.കോം

ശാരീരിക ബന്ധത്തിന്റെ പേരിൽ ദാമ്പത്യം എങ്ങനെ കുളമാക്കാം: ഇത്‌ ആണുങ്ങൾക്ക്‌ മാത്രം

നീതുവിന്റേയും മനുവിന്റേയും (പേരുകൾ സാങ്കൽപികം) വിവാഹം കഴിഞ്ഞിട്ട്‌ അധിക കാലമായിട്ടില്ല. ഇരുവരും ഐ.ടി പ്രൊഫഷണൽസ്‌ പരസ്പരം മനസ്സിലാക്കി വിവാഹിതരായവർ. തങ്ങളുടെ സ്വകാര്യ ജീവിത ത്തിലെ ചില പ്രശ്നങ്ങളെപറ്റി കൺസൾട്‌ ചെയ്യാനായി രുന്നു ഇരുവരും ഒരു ഡോക്ടറെ സമീപിച്ചത്‌.

ലൈ ഗിക മായ ആനന്ദം ലഭിക്കുന്നില്ല എന്നതായിരുന്നു ഇരുവരുടേയും പ്രശ്നം. ഡോക്ടറുടെ വിശദമായ പരിശോധന യിൽ ഇരുവർക്കും ശാരീരികമായ പ്രശ്നങ്ങൾ ഒന്നും കണ്ടില്ല. തുടർന്ന്‌ കാര്യങ്ങൾ വിശദമായി സംസാരിച്ച പ്പോഴാണ്‌ ഡോക്ടർക്ക്‌ അവരുടെ പ്രശ്നം പിടികിട്ടിയത്‌. ലൈ ഗിക തയെ പറ്റിയുള്ള തെറ്റായ സങ്കൽപങ്ങളായിരുന്നു ഇരുവരുടേയും പ്രശ്നം.

ലൈ-ഗികത ഒരു മല്ലയു ദ്ധമോ പരസ്പരം മത്സരിക്കലോ ആണെന്നായിരുന്നു ഇരുവരുടേയും ധാരണ. അശ്‌ലീല സി.ഡികളിൽ നിന്നും കൂടാതെ ഇന്റർനെറ്റിലെ സൈറ്റുകളിൽ നിന്നും ചില സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വികലമായ അറിവുകൾ അവരെ അബദ്ധമായ പല ധാരണകളിലേക്കും കൊണ്ടെ ത്തിച്ചു. തുടർന്ന്‌ തങ്ങളുടെ ലൈ – ഗീക ജീവിതം തൃപ്തി കരമല്ലെന്ന ഒരു ധാരണയിൽ ഇരുവരും എത്തി.

ലൈ – ഗീക ഉണർവ്വിനും സുദീർഘമായ ബന്ധത്തിനും എന്ന പേരിൽ മാർക്കറ്റിൽ ലഭ്യമായ പല ഔഷധങ്ങളും അവർ പരീ ക്ഷിച്ചു. പക്ഷേ കാര്യമായ ‘ഫലം’ ഒന്നും ലഭിച്ചില്ല. ഒടു വിൽ ഡോക്ടറുടെ ഉപദേശവും ശാസ്ത്രീയമയ അറിവു കളും അവർക്ക്‌ ഒരു പുതു ജീവിതം നൽകി.

വിദ്യാഭ്യാസ പരമായി ഉന്നതിയിൽ നിൽക്കുന്നു എങ്കിലും ലൈ – ഗികതയെപറ്റി തെറ്റായ പല സങ്കൽപങ്ങളും വച്ചു പുലർത്തുന്ന ഒരു സമൂഹമാണ്‌ മലയാളിയുടേത്‌. ആദ്യ രാത്രിയിൽ കരുത്ത്‌ തെളിയിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ അതോടെ തന്റെ ലൈ – ഗീക ജീവിതം എന്നെന്നേക്കുമായി താറുമാറായി എന്ന്‌ കരുതുന്ന നിരവധി പേരുണ്ട്‌.

പരസ്പര മത്സരമോ പങ്കാളിയെ കീഴ്പെടുത്തലോ ആണ്‌ ലൈ – ഗി കതയുടെ വിജയം എന്ന രീതിയിൽ ഒരു തെറ്റിദ്ധാരണ പൊതുവിൽ നമുക്കിടയിൽ നിലനിൽക്കുന്നു. ലൈ – ഗികാ വയങ്ങളുടെ വലിപ്പം, സ്ഖലനത്തിനെടുക്കുന്ന സമയം തുടങ്ങി വേണ്ടത്ര ലൈ – ഗിക വിഞ്ജാനത്തിന്റെ അപര്യാ പ്തയിലേക്ക്‌ വിരൽ ചൂണ്ടുന്ന ഇത്തരം നിരവധി കേ- സു കൾ നമ്മുടെ നാട്ടിൽ ഉണ്ട്‌.

പൊതുവിൽ പുരുഷന്മാരുമായി ബന്ധപ്പെട്ടുള്ള രണ്ടു പ്രശ്നങ്ങളാണ്‌ ‘ശീഘ്ര സ്ഖ – ലനവും ഉത്തേ- ജന ക്കു റവും’. ശീഘ്ര സ്ഖ – ലനം, ഉത്തേ ജനക്കുറവ്‌ എന്നീ അവ സ്ഥകൾ പല കാരണങ്ങൾകൊണ്ട്‌ ഉണ്ടാകാം. ഇതിൽ മാനസികാവസ്ഥയാണ്‌ ഏറ്റവും പ്രധാനപ്പെട്ട ഘടകം. പങ്കാളിയുടെ ചെറിയ പ്രോത്സാഹനമോ എന്തിനു ചെറിയ ഒരു ഞരക്കം പോലും സ്ഖലനത്തിന്റെ സമയത്തിൽ വ്യതിയാനം സൃഷ്ടിക്കും എന്ന്‌ ശാസ്ത്രീയമായി തെളി യിക്കപ്പെട്ടിട്ടുണ്ട്‌.

അസുഖങ്ങൾ, മാനസികമായ പിരിമുറുക്കം, ബന്ധപ്പെടുന്ന അന്തരീക്ഷം എന്നിവ ഉദ്ധാ രണ ത്തേയും ബാധിക്കും. പ്രായവും ജീവിത സാഹചര്യങ്ങളും ലൈ – ഗീകതാ ൽ പര്യത്തെ നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന ഘടകമാണ്‌. ലൈ – ഗീകോത്തേജന ഔഷധങ്ങളും തൈലങ്ങളും ഇന്ന്‌ ധാരാളമായി കേരളത്തിൽ വിറ്റഴിക്കപ്പെടുന്നു. ഇത്തരം ഔഷധങ്ങളുടെ വലിയ ഒരു ശ്രേണിതന്നെ നമുക്ക്‌ കാണുവാൻ സാധിക്കും. പലപ്പോഴും ഇവയുടെ പരസ്യ ങ്ങൾ തെറ്റായ സന്ദേശങ്ങൾ വഹിക്കുന്നവയാകാം.

‘ശീ ഘ്ര സ്ഖ – ലനം, ഉത്തേ – ജന ക്കുറവ്‌ അല്ലെങ്കിൽ ലൈ – ഗി മായ താൽപര്യക്കുറവ്‌’ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാ കുമ്പോൾ അതിന്റെ കാരണം പരിശോധിച്ച്‌ ശരിയായ പരിഹാരം കാണാതെ പരസ്യങ്ങളിൽ കാണുന്ന മരുന്നു കൾക്ക്‌ പിറകെ പോകുന്നത്‌ അപകടം ക്ഷണിച്ചു വരു ത്തലായേക്കാം.

ലൈ – ഗികതയെ സംബന്ധിച്ച്‌ പലർക്കും തെറ്റായ ധാരണകൾ പകർന്നു ലഭിക്കുന്നത്‌ അശ്‌ ലീല സിനിമകളിൽ നിന്നും പുസ്തകങ്ങൾ, വെബ്സൈറ്റുകൾ എന്നിവയിൽ നിന്നും ആണ്‌. അവ കേവലം സിനിമക ളിലെ ക്യാമറാ ട്രിക്കുകളും കഥകളിലെ ഭാവനാസൃഷ്ടി കളും ആണെന്ന്‌ തിരിച്ചറിയുവാൻ ഉന്നത വിദ്യാഭ്യാസ മുള്ളവർ പോലും മടിക്കുന്നു. ഫലമോ സ്വന്തം ജീവിതം മിഥ്യാധാരണകൾക്ക്‌ മുമ്പിൽ അടിയറവു വെക്കുന്നു.

ഉദ്ധാ രണത്തിനായി ഉപയോഗിക്കുന്ന പല ഉത്തേജന മരുന്നുകളും നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ച്‌ രക്തയോട്ടം വർദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. എന്നാൽ ഇത്തരം മരുന്നുകൾ ദീർഘകാലം ഉപയോഗിച്ചൽ പലവിധ പാർശ്ശ്വഫലങ്ങളും സൃഷ്ടിക്കുന്നു.

ശീഘ്ര സ്ഖലനം ഒഴിവാക്കു വാനായി ഉപയോഗിക്കുന്ന പല മരുന്നുകളും ലൈ – ഗികാവയവത്തിലെ കോശങ്ങളെ ‘മരവിപ്പിച്ച്‌’ അവയിൽ നിന്നും തലച്ചോറിലേക്കുള്ള സന്ദേശങ്ങളെ മന്ദീഭവിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിന്റെ ഫലമായി ട്ടാണ്‌ സ്ഖലനം നീണ്ടു പോകുന്നത്‌. എന്നാൽ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ ഉത്തേജക മരുന്നുകൾ ഉപയോഗിക്കുന്നത്‌ അപകടകരമാണെന്ന്‌ ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.

പ്രമേഹം, ഹൃദ്‌രോഗം, രക്തസമ്മർദ്ദം, മെന്റൽ ഡിപ്രഷൻ തുടങ്ങി പല കാരണങ്ങളാൽ പുരുഷന്മാർക്ക്‌ ഉ ത്തേ ജനം കുറയാം. മദ്യപാനികളിലും ഉദ്ധാരണ പ്രശ്നങ്ങൾ കണ്ടുവരുന്നു. പ്രമേഹരോഗികളിൽ രക്തത്തിലെ ഷുഗറിന്റെ അളവ്‌ ക്രമാതീതമായി ഉയരുമ്പോൾ നാഡീവ്യവസ്ഥയെ തകരാറിലാക്കുന്നതാണ്‌ ഉദ്ധാ രണ ക്കുറവിനു പ്രധാന കാരണം.

എന്നാൽ ശീഘ്ര സ്ഖ – ലനം ശാരീരികമെന്നതിലപ്പുറം പലപ്പോഴും മാനസികമായ ചില പ്രശ്നങ്ങളാൽ സംഭവിക്കുന്നതാണ്‌. അമിതമായ ആകാംക്ഷ പലരിലും ഇത്തരം അവസ്ഥയ്ക്ക്‌ കാരണമാകും. നല്ലൊരു ഡോക്ടറുടെ ഉപദേശം തേടിയാൽ പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളൂ. ഇതിനു പകരം മുറിവൈദ്യന്മാരുടേയും പരസ്യങ്ങളുടേയും പിറകെ പോകുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും.

ആനന്ദപൂർണ്ണമായ ഒരു ലൈ – ഗീക ജീവിതം നയിക്കുവാൻ തങ്ങൾക്ക്‌ ഇത്തരം ഒരു മരുന്നിന്റെ ആവശ്യമുണ്ടോ എന്ന്‌ പലരും ചിന്തിക്കുന്നത്‌ നല്ലതാണ്‌. പരസ്പരം തിരിച്ചറി യുകയും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തുറന്ന മനസ്സോടെ ചർച്ച ചെയ്യു കയും ശരിയായ പ്രതിവിധി തേടു കയും ചെയ്താൽ നിരാശയും ഒഴിഞ്ഞുമാറലോ ഒഴിവാക്കാം. പരസ്പരം പങ്കുവെക്കലും പ്രോത്സാ ഹിപ്പിക്കലുമാണ്‌ യഥാർത്ഥ ആനന്ദം ലഭിക്കുവാനുള്ള ഏറ്റവും നല്ല ഔഷധം എന്ന തിരിച്ചറിവാണ്‌ ആദ്യം നമുക്ക്‌ വേണ്ടത്‌. ഒപ്പം തികഞ്ഞ ആത്മവിശ്വാസവും.

Avatar

Priya Parvathi

Priya Parvathi | Staff Reporter