സന്തുഷ്മായ ദാമ്പത്യവും വിജയകരമായ പ്രണയജീവിതവുമെല്ലാം ആരുടേയും സ്വപ്‌നമായിരിയ്ക്കും. ഈ സ്വപ്‌നം സാക്ഷാത്കരിയ്ക്കുന്നവരുണ്ട്. ഈ സ്വപ്‌നം കൈവിട്ടു പോകുന്നവരുമുണ്ട്. പ്രണയജീവിതവും ദാമ്പത്യവുമെല്ലാം പരാജയപ്പെടുന്നതിന് ചിലപ്പോള്‍ ദമ്പതിമാരുടെ ഭാഗത്തു നിന്നു വരുന്ന തെറ്റുകളായിരിയ്ക്കും, മറവികളായിരിയ്ക്കും കാരണങ്ങളാകുന്നത്.
അത്തരത്തിൽ പങ്കാളികള്‍ മറക്കുന്ന 5 പ്രധാന കാര്യങ്ങള്‍ എന്തെല്ലാമെന്ന് അറിയാം.
1. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പരസ്പരം പൊസറ്റീവായുള്ള കമന്റുകള്‍ ഒഴിവാക്കുന്നതായിരിയ്ക്കും ഒരു മറവി. മനസു തുറന്നുള്ള അഭിനന്ദനം പല ദാമ്പത്യപ്രശ്‌നങ്ങളും ഒഴിവാക്കും.

2. തെറ്റുകള്‍ സംഭവിച്ചാല്‍ മാപ്പു പറയാനുള്ള മടിയ്ക്കുന്നത് ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കും. പങ്കാളിയെക്കൊണ്ട് നിര്‍ബന്ധമായി മാപ്പു പറയിപ്പിയ്ക്കരുത്. ഇതും പ്രശ്‌നങ്ങള്‍ക്കിട വരുത്തും.
3. പങ്കാളിയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അവഗണിയ്ക്കരുത്. ഇതും ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും.
4. പങ്കാളി തെറ്റു ചെയ്താല്‍ നല്ല രീതിയില്‍ തിരുത്തിക്കൊടുക്കുക. പങ്കാളിയ്ക്കു വിഷമമാകുമെന്ന കാരണത്താല്‍ മൗനം പാലിയ്ക്കുന്നത് കാര്യങ്ങള്‍ ഭാവിയില്‍ കൂടുതല്‍ വഷളാക്കും.
5. വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍ പാലിക്കാനും ശ്രമിയ്ക്കുക. പാലിയ്ക്കാന്‍ കഴിയുമെന്നുറപ്പുള്ള വാഗ്ദാനങ്ങള്‍ മാത്രം നല്‍കുക. അതുപോലെ ദേഷ്യപ്പെട്ട് എടുത്തു ചാടി തീരുമാനങ്ങളും പ്രവൃത്തികളുമൊന്നും എടുക്കരുത്.
YOU MAY ALSO LIKE THIS VIDEO, ഇതാ കേരളത്തിലെ ഏറ്റവും വലിയ പ്ലാവിൻതോട്ടം, 13 ഇനങ്ങളിലായി 500ൽപരം പ്ലാവുകൾ, Tapovan Jacks, Veliyam