26
February, 2018
Monday
04:41 AM
banner
banner
banner

തടി കുറയാൻ ചോറ് ഉപേക്ഷിക്കേണ്ട, പകരം പാകം ചെയ്യുന്ന രീതിയിൽ ചെറിയൊരു മാറ്റം വരുത്തിയാൽ മാത്രം മതി

തടിവയ്ക്കുമെന്നുകരുതി ഇനി ചോറ് കഴിക്കാതിരിക്കേണ്ട. പാചകംചെയ്യുന്ന രീതിയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ ആര്‍ക്കും യഥേഷ്ടം ചോറുണ്ണാം. ഭക്ഷണരീതിയില്‍ കേരളവുമായി സാമ്യമുള്ള ശ്രീലങ്കയിലെ കോളേജ് ഓഫ് കെമിക്കല്‍ സയന്‍സസ് ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. തദ്ദേശീയമായി ലഭിച്ച 38 അരിയിനങ്ങളിലാണ് പരീക്ഷണം നടത്തിയത്. ലങ്കയടക്കം അരി പ്രധാന ഭക്ഷണമായ രാജ്യങ്ങളില്‍ പൊണ്ണത്തടിക്കാര്‍ കൂടുതലാണ്.

അരിയിലെ ഉയര്‍ന്ന കലോറിയാണ് കാരണം. 210 ഗ്രാം അരിയില്‍ 240 കലോറിയാണ് അടങ്ങിയിരിക്കുന്നത്. പ്രത്യേക പാചകരീതിയിലൂടെ ഇതിന്റെ 60 ശതമാനത്തിലധികം കുറയ്ക്കാമെന്നാണ് തെളിയിച്ചിരിക്കുന്നത്. 105 ഗ്രാം അരിക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണവീതം അരി തിളപ്പിക്കുന്ന വെള്ളത്തിലേക്ക് ഒഴിക്കുക. ഇത് 40 മിനിട്ട് തിളപ്പിക്കുക. അതിനുശേഷം ഫ്രിഡ്ജില്‍വച്ച് 12 മണിക്കൂര്‍ തണുപ്പിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന ചോറില്‍ സാധാരണ ചോറിനേക്കാള്‍ 60 ശതമാനത്തോളം കലോറി കുറവായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ചോറ് ഫ്രിഡ്ജില്‍നിന്ന് എടുത്തശേഷം അന്തരീക്ഷ താപനിലയുമായി പൊരുത്തപ്പെട്ട ശേഷമേ ചൂടാക്കാവൂ. ഒരിക്കല്‍ ചൂടാക്കിയത് തണുപ്പിച്ച് ചൂടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെളിച്ചെണ്ണയ്ക്കൊപ്പം പാചകംചെയ്യുമ്പോള്‍ അരിയിലെ റസിസ്റ്റന്റ് സ്റ്റാര്‍ച്ച് ഘടകം വര്‍ധിക്കും. ഇത് ശരീരത്തില്‍ എത്തുമ്പോള്‍ പഞ്ചസാരയൊ കൊഴുപ്പൊ ആവില്ല.

പാചകംചെയ്യുമ്പോള്‍ അരിയിലെ അന്നജം കണികകള്‍ക്കുള്ളില്‍ വെളിച്ചെണ്ണ കയറുന്നു. അന്നജത്തിന്റെ ഘടന മാറുകയും അത് റസിസ്റ്റന്റ് സ്റ്റാര്‍ച്ച് ആയി മാറുകയും ചെയ്യുന്നു. ഇത് ദഹിക്കാതെ മനുഷ്യശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നു. അതിനാല്‍ ഇങ്ങനെ തയ്യാറാക്കുന്ന ചോറ് കഴിക്കുന്നവര്‍ തടിക്കില്ല.

അഞ്ജുനാഥ്

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

Comments



Related Articles & Comments