മലയാളം ഇ മാഗസിൻ.കോം

കാവ്യാ മാധവന്റെ ജീവിതത്തെ തന്നെ ഗുരുതരമായി ബാധിച്ച 5 വിവാദങ്ങൾ!

മലയാള സിനിമയിലെ ശാലീന സൗന്ദര്യത്തിന്‍റെ പ്രതീകമാണ് കാവ്യാമാധവന്‍. ഒരു പിടി നല്ല ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ കാവ്യ , മലയാളിയെ സംബന്ധിച്ച് \’അയലത്തെ പെണ്‍കുട്ടി\’യാണ്. എന്നാല്‍ മലയാളത്തിലെ മറ്റ് നടിമാരെക്കാള്‍ കൂടുതല്‍ വിവാദങ്ങളില്‍ പെടുകയും വാര്‍ത്തകളില്‍ നിറയുകയും ചെയ്ത നായികയും കാവ്യാ മാധവനാണ്.

\"\"

മലയാള സിനിമയിലെ ഗ്രാമീണ സൗന്ദര്യത്തിന്‍റെ പ്രതീകമായ കാവ്യാ മാധവന്‍ 2009 ല്‍ വിദേശത്ത് ബിസിനസ്സുകാരനായ നിഷാല്‍ ചന്ദ്രയെ വിവാഹം കഴിക്കുന്നതോടെയാണ് വിവാദ വാര്‍തൃതകളിലെ നായികയായി മാറുന്നത്. മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് കാവ്യ വിവാഹം കഴിക്കുന്നതും തന്‍റെ ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോകുന്നതും.

എന്നാല്‍, കുറച്ച് മാസങ്ങള്‍ക്ക് ശേഷം തിരികെ കേരളത്തില്‍ എത്തിയ കാവ്യാ മാധവന്‍ വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. കാവ്യയുടെ വിവാഹത്തിന്‍റെ ആദ്യദിനം മുതല്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു എന്ന വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചു.

\"\"

ചില നടന്മാരുടെ പേരുകള്‍ കാവ്യയുമായി കൂട്ടിയെഴുതി പലരും ഗോസിപ്പ് കോളങ്ങള്‍ നിറച്ചു. എന്നാല്‍ ഗോസിപ്പുകളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. വിശാലിന്‍റെ സംശയ രോഗവും ഭര്‍ത്താവിന്‍റെ അമ്മയുടെ മോശം പെരുമാറ്റവുമാണ് താന്‍ വിവാഹമോചനം തേടാന്‍ കാരണം എന്ന വിശദീകരണം മാത്രമാണ് കാവ്യ നല്‍കിയത്.

രണ്ടായിരത്തി പതിനൊന്നില്‍ വിവാഹമോചനം നേടിയ കാവ്യ, ഒരു വിവാദ പ്രണയത്തിലെ നായികയാവുകയായിരുന്നു. ജനപ്രിയ നടന്‍ ദിലീപിന്‍റെ പേരിനൊപ്പമാണ് പിന്നീട് പലപ്പോഴും കാവ്യയുടെ പേര് പറഞ്ഞ് കേട്ടത്. കേട്ടതും അറിഞ്ഞതും കാണാത്തതും കണ്ടതും എല്ലാം വാര്‍ത്തകളായപ്പോള്‍ ദിലീപിന്‍റെ കുടുംബജീവിതം വേര്‍പെട്ടു. പ്രണയിച്ച് വിവാഹിതരായ ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞത് കാവ്യയും ദിലീപുമായുള്ള പ്രണയത്തെ തുടര്‍ന്നാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.

\"\"

ദിലീപിന്‍റെ വിവാഹമോചന ശേഷം പലതവണ ദിലീപ് – കാവ്യാ മാധവന്‍ വിവാഹം ചര്‍ച്ചകളില്‍ നിറഞ്ഞു. എന്നാല്‍ പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ച കാവ്യയും ദിലീപും രണ്ടായിരത്തി പതിനാറ് നവംബര്‍ അഞ്ചിന് കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ വച്ച് വിവാഹിതരായി. താനുമായി ചേര്‍ത്ത് വച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിക്കപ്പെട്ട് പേര്ദോഷം കിട്ടിയത് കൊണ്ട് മാത്രമാണ് തനിക്ക് കാവ്യയെ വിവാഹം ചെയ്യേണ്ടി വന്നത് എന്നായിരുന്നു ദിലീപിന്‍റെ പ്രതികരണം. മമ്മൂട്ടിയും ജയറാമും ഉള്‍പ്പെടെ പല തെന്നിന്ത്യന്‍ താരങ്ങളും ഈ താരവിവാഹത്തിന് സാക്ഷികളായി.

\"\"

പിന്നീട് കാവ്യ വാര്‍ത്തകളില്‍ നിറഞ്ഞത് ചില ഫേസ്ബുക്ക് അക്കൗണ്ടുകളുടെ പേരിലാണ്.എന്നാല്‍ ആ അക്കൗണ്ടുകള്‍ കാവ്യയുടെ ഒരു ആരാധകന്‍ വ്യാജമായി നിര്‍മ്മിചെചതാണ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. താരത്തിന്‍റെ പേരില്‍ പന്ത്രണ്ട് ഫേക്ക് അക്കൗണ്ടുകളാണ് ഈ വിദ്വാന്‍ ക്രിയേറ്റ് ചെയ്തത്.

കാവ്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി നടത്തിയ ചില വെളിപ്പെടത്തലുകള്‍. നടിയെ ആക്രമിക്കാനുള്ള ഗൂഡാലോചനയെ കുറിച്ച് \’മാഡ\’ത്തിന് അറിവുണ്ടായിരുന്നു എന്ന തരത്തില്‍ പള്‍സര്‍ സുനി മൊഴി കൊടുക്കുകയും മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ തന്നെ കാവ്യയുടെ പേരുകള്‍ പലയിടങ്ങളിലും എഴുതപ്പെട്ടു. ഒടുവില്‍ സുനി തന്നെ മാഡം കാവ്യയാണ് എന്ന് വെളിപ്പെടുത്തി.

\"\"

നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനകുറ്റം ചുമത്തി കാവ്യയേയും അറസ്റ്റ് ചെയ്തേക്കും എന്നും വാര്‍ത്തകള്‍ വന്നു. താരം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കേണ്ട സാഹചര്യവും ഉണ്ടായി.

ഇത്രയധികം വിവാദങ്ങളും ആരോപണങ്ങളും നേരിട്ട മറ്റൊരു നടിയും ഒരുപക്ഷേ മലയാളത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ല. വിവാദങ്ങളെയെല്ലാം അതിജീവിച്ച് മലയാളത്തിന്‍റെ ഗ്രാമീണസൗന്ദര്യം പുഞ്ചിരിക്കും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Avatar

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com