ഉത്തരേന്ത്യയിലും മറ്റും അതീവ പ്രധാന്യത്തോടെ ആഘോഷിക്കുന്ന ഒന്നാണ് ചൈത്ര നവരാത്രി. വേദ ജ്യോതിഷ പ്രകാരം മാര്‍ച്ച് 22ന് ചൈത്ര നവരാത്രി ആരംഭിക്കും. ഇതോടൊപ്പം പ്രധാന ഗ്രഹങ്ങളുടെ സംയോജനവും മീനരാശിയില്‍ രൂപപ്പെടുന്നുണ്ട്. സൂര്യന്‍, ചന്ദ്രന്‍, വ്യാഴം, ബുധന്‍, ചന്ദ്രന്‍, നെപ്റ്റിയൂണ്‍ എന്നിവ മീനരാശിയില്‍ ചേരുന്നുണ്ട്. ഈ ഹിന്ദു പുതുവര്‍ഷം ഏത് രാശിക്കാര്‍ക്ക് അശുഭകരമാണെന്ന് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടം രാശിക്കാര്‍ക്ക് ഈ പുതുവര്‍ഷത്തില്‍ ധാരാളം ചിലവുകള്‍ വഹിക്കേണ്ടി വന്നേക്കാം. ബിസിനസ്സില്‍ നിങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം. വാഹനമോടിക്കുമ്പോള്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തിരക്കിട്ട് ഒരു ജോലിയും ചെയ്യേണ്ടതില്ല.എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ്, അതിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് ചിന്തിക്കുക അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടമുണ്ടാകാം. അധ്യാപകരുമായോ വീട്ടിലെ മുതിര്‍ന്നവരുമായോ ആലോചിച്ച് കാര്യങ്ങള്‍ ചെയ്യാാം ഇതുമൂലം നിങ്ങള്‍ക്ക് പണനഷ്ടം ഒഴിവാക്കാം. ആരോഗ്യം ഏറ്റവും ശ്രദ്ധിക്കേണ്ടതുണ്ട്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നിങ്ങളില്‍ അരക്ഷിതാവസ്ഥയും ഉത്കണ്ഠയും വര്‍ദ്ധിച്ചേക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും. നിങ്ങള്‍ സാമ്പത്തിക പുരോഗതി കൈവരിക്കും, എന്നാല്‍ പണം ലാഭിക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നേക്കും. നിങ്ങളുടെ സംസാരം മൂലം കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടാം. അതിനാല്‍ സംസാരിക്കുന്ന സമയത്ത് വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുക.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം അല്‍പം ബുദ്ധിമുട്ടായിരിക്കും. നിങ്ങളുടെ ശത്രുക്കളുടെ എണ്ണം വര്‍ദ്ധിച്ചേക്കാം. കടബാധ്യതയും വര്‍ദ്ധിക്കും. നിങ്ങളുടെ ചെലവുകള്‍ ശ്രദ്ധിക്കുക. വരുമാനവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുക. ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? | കൊല്ലത്തു നിന്നും ടിക്കറ്റെടുത്ത് ശ്രീലങ്കയ്ക്ക് പോകാമായിരുന്ന ബോട്ട് മെയിൽ എക്സ്പ്രസ് ട്രെയിനു സംഭവിച്ച ആ വലിയ ദുരന്തത്തിന്റെ കഥ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഈ സമയം നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. മാനസിക പിരിമുറുക്കം പോലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധിക്കണം. ബിസിനസ്സില്‍ നിങ്ങള്‍ക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഹിന്ദു പുതുവര്‍ഷത്തിന്റെ ആരംഭം കുംഭം രാശിക്കാര്‍ക്ക് അല്‍പ്പം ദോഷം ചെയ്യും. കുംഭ രാശിക്കാര്‍ സംസാരം നിയന്ത്രിക്കേണ്ടതുണ്ട്. കുടുംബജീവിതം അല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. എന്നിരുന്നാലും, തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യപരമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ചെറിയ രോഗങ്ങള്‍ ഉണ്ടാകാം. പ്രണയത്തിന് സമയം അനുകൂലമല്ല.
YOU MAY ALSO LIKE THIS VIDEO, അര ലക്ഷം രൂപ സർക്കാർ സഹായത്തോടെ വീടൊരു ജൈവഗൃഹമാക്കി! കാണാം ജോർജിന്റെ സംയോജിത കൃഷി, Jaiva Griham