മലയാളം ഇ മാഗസിൻ.കോം

സ്ഥിരമായി ബ്രാ ധരിക്കുന്നവരെങ്കിലും സ്ത്രീകൾ പൊതുവായി വരുത്തുന്ന ഈ 8 തെറ്റുകൾ അവർ പോലും മനസിലാക്കുന്നില്ല

സ്തനഭംഗി സ്ത്രീകളുടെ സൗന്ദര്യത്തിന് വളരെ പ്രധാനമാണ്. സ്തനങ്ങളുടെ ഭംഗി മാത്രമല്ല, ആരോഗ്യവും വളരെ പ്രധാനം തന്നെ. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ലോകത്താകമാനമുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വസ്ത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു വസ്ത്രം ബ്രാ തന്നെയാണ്.

സ്ത്രീകൾക്ക് വ്യത്യസ്തമായ അഭിരുചികൾ ആണ് ഓരോ ബ്രായും തിരഞ്ഞെടുക്കുമ്പോൾ ഉള്ളത്. ഈ തിരഞ്ഞെടുപ്പുകൾ തങ്ങളുടെ പ്രിയപ്പെട്ട ഈ വസ്ത്രത്തിന്റെ കാര്യത്തിൽ പലപ്പോഴും സാധാരണ തെറ്റുകളും വരുത്തുന്നത് അതുകൊണ്ട് തന്നെ പതിവാണ്.

1. നിങ്ങൾ ഓൺലൈനിൽ നിന്നും ചിലവ് കുറവുള്ള ഓഫറിൽ ബ്രാ വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്നത് കുറഞ്ഞ നിലവാരത്തിൽ ഉള്ളവ ആയിരിക്കും. കൂടിയ നിലവാരത്തിൽ ഉള്ള ഒരു ബ്രായും കുറഞ്ഞ നിലവാരത്തിൽ ഉള്ള ബ്രായും തമ്മിൽ ധാരാളം വ്യത്യാസങ്ങൾ ഉണ്ട്. ഒറ്റ കഴുകൽ കൊണ്ട് ഇത്തരം ഓണ്ലൈൻ ഉൽപ്പന്നങ്ങൾ നശിച്ചു പോകാനും സാധ്യത കൂടുതൽ ആണ്.

2. ബ്രാ എന്ന അടിവസ്ത്രത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് സാധാരണയായി സംഭവിക്കുന്ന ഒരു വലിയ തെറ്റ് തെറ്റായ സെസിൽ ഉള്ളവ തിരഞ്ഞെടുക്കുന്നു എന്നതാണ്. എല്ലാ സ്ത്രീയുടെയും ശരീരത്തിൽ ശരീരഭാരം കൂടുക, ഭാരം കുറയുക, ഗർഭധാരണം, ഹോർമോണ് വ്യതിയാനങ്ങൾ തുടങ്ങിയ സ്വാഭാവികമായ ചില മാറ്റങ്ങൾ സംഭവിക്കാറുണ്ട്.

ഇതൊക്കെ തന്നെ പല കാലയളവിലും സാഹചര്യത്തിലും സ്‌ത്രീകൾക്ക്‌ ബ്രായുടെ സൈസ് മാറ്റേണ്ട അവസ്ഥ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ സമയത്തും അളവിനനുസരിച്ചുള്ള ബ്രാ വേണം ധരിക്കാനായി തിരഞ്ഞെടുക്കാൻ.

3. തുടർച്ചയായി രണ്ടു ദിവസത്തിൽ കൂടുതൽ ഒരേ ബ്രാ ധരിച്ചാൽ അത് കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയും എന്ന തെറ്റായ ധാരണകൾ ചില സ്ത്രീകൾക്ക് ഉണ്ട്. രണ്ട് ദിവസത്തിൽ കൂടുതൽ ഒരേ ബ്രാ ധരിച്ചാൽ ഇത് കൂടുതൽ വലിയുകയും അതിന്റെ ഇലാസ്റ്റിക് നഷ്ടപ്പെടുകയും അതിലൂടെ അതിന്റെ രൂപഭംഗി തന്നെ ഇല്ലാതാവുകയും ചെയ്യുന്നു. കൂടാതെ ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

4. ബ്രായുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത് സുഗന്ധമുള്ളതരം പ്രത്യേക തുണിത്തരങ്ങൾ ആവാം. വാഷിങ് മെഷീനിൽ തുടർച്ചയായുള്ള കഴുകൽ കൊണ്ട് ഈ തുണിയുടെ ക്വാളിറ്റി നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. ഒന്നുകിൽ കൈ കൊണ്ട് കഴുകുകയോ ഒരു ബ്രാ ബാഗിൽ ഇട്ട് വാഷിങ് മെഷീനിൽ കഴുകുകയോ ചെയ്യുക.

5. ഒരേ സൈസിൽ ഉള്ള ബ്രാകൾ തന്നെ വിവിധ ബ്രാന്ഡുകളിൽ ഉള്ളത് പഴപ്പോഴും സ്ത്രീകൾ വാങ്ങാറുണ്ട്. പക്ഷെ ഇത്തരം ഒരേ സൈസിൽ ഉള്ളവ ആണെങ്കിലും ബ്രാൻഡുകൾ മാറുമ്പോൾ ഇതിന്റെ വലിപ്പത്തിലും നേരിയ വ്യത്യാസങ്ങൾ ഉണ്ടാവും. അതുകൊണ്ട് ഇനി ഇത്തരം ബ്രാൻഡുകൾ മാറ്റിയുള്ള പാർച്ചേസിംഗ് ശ്രദ്ധാപൂർവം മാത്രം നടത്തുക.

6. ഒരു ബ്രാ ഉപയോഗിക്കേണ്ട പരമാവധി കാലാവധി 6 മുതൽ 9 മാസം വരെയാണ്. ഈ ടൈം ലിമിറ്റ് കഴിഞ്ഞും നിങ്ങൾ ഒരു ബ്രാ ഉപയോഗിക്കുകയാണെങ്കിൽ സ്വാഭാവികമായും അതിന്റെ ഹുക്കുകൾ പൊട്ടുകയും തോളിലേക്കുള്ള വള്ളികൾ വലിഞ്ഞു പോവുകയും ചെയ്യും.

7. നിങ്ങൾ ഉപയോഗിക്കുന്ന ബ്രാകൾ സൂക്ഷിക്കുന്നതിനും ശരിയായ രീതികൾ ഉണ്ട്. എവിടെയെങ്കിലും ഇത് തൂക്കിയിടുന്നതിന് പകരം നിങ്ങളുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്നത് പോലെ അലമാരയിലോ മറ്റോ മടക്കി സൂക്ഷിച്ചു വയ്ക്കണം. ഓരോ ബ്രായയ്ക്കും ഓരോ രൂപം ഉണ്ട്, നിങ്ങൾ അത് ശരിയായ രീതിയിൽ സൂക്ഷിക്കുന്നില്ലെങ്കിൽ ഈ രൂപഭംഗി നഷ്ടപ്പെടാൻ സാധ്യത ഉണ്ട്.

8. എല്ലാത്തരം വസ്ത്രങ്ങളോടും ഒപ്പം വെളുത്ത നിറത്തിലുള്ള ബ്രാ ധരിക്കുന്നത് യോജിക്കും എന്നൊരു തെറ്റായ ലോജിക് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ്. ഇത്തരം തെറ്റായ പ്രവണതകൾക്ക് പകരം ശരീരത്തിന്റെ കളറിന് അനുയോജ്യമായ കളറുകളിൽ ബ്രാ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നിങ്ങളുടെ മൂഡിനെ ചെയ്ഞ്ച് ചെയ്യിക്കാൻ വരെ ഇത്തരം കളർഫുൾ ബ്രാകൾക്ക് സാധിക്കും.

നിങ്ങൾ എപ്പോഴെങ്കിലും പാലിൻ-ജെയ്ൻ ബ്രാസ് ധരിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ബ്രായുടെ സ്റ്റൈലുകൾ വീണ്ടെടുക്കാൻ ഇത് സഹായകമാവും. വിപണിയിൽ എപ്പോഴും വ്യത്യസ്തമായ ബ്രാകൾ ഉണ്ടാവാം. അതുകൊണ്ട് തന്നെ ഇനി തിരഞ്ഞെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ഓർമയിൽ വയ്ക്കുക.

Avatar

Staff Reporter