നിറങ്ങൾ നിറഞ്ഞതാണ് നമ്മുടെ ജീവിതം. നിറങ്ങള്‍ക്ക് നമ്മുടെ മൂഡിനെയും ജോലിയെയും സ്വാധീനിക്കാനാവും. ആഴ്ചയിലെ ഓരോ ദിവസത്തിനും സൗരമണ്ഡലത്തിലെ ഏതെങ്കിലും ഗ്രഹങ്ങളാണ് അധിപതിയായിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഈ ഗ്രഹങ്ങള്‍ വളരെ ശക്തിയുള്ളതും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നവയുമാണ്. ഓരോ ഗ്രഹത്തെയും സ്വാധീനിക്കുന്ന നിറങ്ങളുണ്ട്. ഓരോ ദിവസത്തിനും ഇത്തരത്തിലുള്ള നിറമുണ്ട്. ആഴ്ചയിലെ ഓരോ ദിവസത്തിനും അധിപതിയായ ഒരു ദേവനുണ്ട്. നിങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിന് അനുയോജ്യമായ നിറങ്ങള്‍ ധരിക്കുക.
തിങ്കൾ – വെള്ള
തിങ്കള്‍ ചന്ദ്രന്റെ ആധിപത്യമുള്ള ദിവസമാണ്. അതുകൊണ്ട് വെള്ള നിറമുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് വളരെ ഭാഗ്യം നല്കുന്നതാവും. വെളുത്ത വസ്ത്രങ്ങള്‍ക്കൊപ്പം പേള്‍, ഡയമണ്ട് പോലുള്ള വെളുത്ത ആഭരണങ്ങളും ധരിക്കുക.
ചൊവ്വ – ചുവപ്പ്
ചുവപ്പ് നിറമുള്ള വസ്ത്രങ്ങളും, റൂബി, കോറല്‍ പോലുള്ള ആഭരണങ്ങളും വേണം ചൊവ്വാഴ്ച ധരിക്കാന്‍.
ബുധൻ – പച്ച
ബുധനാഴ്ച പച്ച നിറത്തിന്റെ ദിവസമാണ്. പച്ച നിറമുള്ള വസ്ത്രവും എമെറാള്‍ഡ്, സേഡ്, പെരിഡോട്ട് പോലുള്ള പച്ച നിറമുള്ള കല്ലുകളും ധരിക്കുക.
വ്യാഴം – മഞ്ഞ
വ്യാഴാഴ്ച സ്വര്‍ണ്ണ നിറമുള്ള വസ്ത്രങ്ങളും മഞ്ഞ നിറമുള്ള കല്ലുകളും ധരിക്കുക.
വെള്ളി – പിങ്ക്
വെള്ളിയാഴ്ചകളില്‍ പിങ്ക് നിറം തെരഞ്ഞെടുക്കുക. പിങ്ക് വസ്ത്രങ്ങളും, റോസ് നിറമുള്ള കല്ലുകളും, റൂബികളും, ഗാര്നെറ്റുകളും, ബ്ലഡ് സ്റ്റോണുകളും ധരിക്കുക.
ശനി – കറുപ്പ്
ശനിയാഴ്ച കറുപ്പാണ് അനുയോജ്യം. ബ്ലു സഫയര്‍, സോഡാലൈറ്റ് പോലുള്ള നീല കല്ലുകളും ആമിതീസ്റ്റ് പോലുള്ള ബ്ലാക്ക് പര്‍പ്പിള്‍ കല്ലുകളും അത്ഭുതങ്ങള്‍ സൃഷ്ടിക്കും.
ഞായർ – ഓറഞ്ച്, ഇഷ്ടനിറങ്ങൾ ഏതും
ഞായര്‍ സൂര്യനുമായി ബന്ധപ്പെട്ടതാണ്. വേഗത്തില്‍ ഫലം ലഭിക്കാനും, ശത്രുക്കളെ അതിജീവിക്കാനും, വിഷമുള്ള വസ്തുക്കളില്‍ നിന്ന് സംരക്ഷണത്തിനും ഓറഞ്ച് നിറമുള്ള ജപമാല ധരിക്കുന്നത് ഫലപ്രദമാണ്. ഞായറാഴ്ച ഓറഞ്ച് നിറമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതും ഇതിന്റെ ഭാഗമാണ്.