മലയാളം ഇ മാഗസിൻ.കോം

ഈ ഇഷ്ടനിറം പറയും നിങ്ങളുടെ ഉള്ളിലുള്ളതെല്ലാം: ഇഷ്ട നിറം എങ്ങനെ നിങ്ങളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നു എന്നറിഞ്ഞോളൂ

നിറങ്ങള്‍ ഇല്ലാത്ത ഒരു ലോകത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയില്ല. കണ്ണിനും മനസ്സിലും ഒരു പോലെ സന്തോഷവും കുളിര്‍മയും നല്‍കുന്ന ഒന്നാണ് നിറങ്ങള്‍. ചെറുപ്പം മുതല്‍ പഠിച്ച് വരുന്ന നിറങ്ങളുടെ ഒരു കൂട്ടാണ് മഴവില്ല. ഏഴ് നിറങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വിരിയിന്ന ഒരു പ്രതിഭാസം.

ഓരോരുത്തര്‍ക്കും ഓരോ നിറത്തോടായിരിക്കും താല്‍പ്പര്യമുണ്ടാകുക. ആ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നാം എന്തും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ആ ഇഷ്ട നിറത്തിന് പിറകില്‍ നമ്മുടെ സ്വഭാവ ഗുണങ്ങള്‍ ഒളിച്ചിരിപ്പുണ്ടെന്ന് എത്രപേര്‍ക്കറിയാം? ഓരോ നിറങ്ങള്‍ക്കും ഓരോ പ്രത്യേകതകളാണ്.

\"\"

1 ചുവപ്പ് (Red): കൂടുതൽ ദൂരെ നിന്നും കാണാൻ കഴിയുന്ന നിറമാണ് ചുവപ്പ്. ഈ നിറം ഇഷ്ടപ്പെടുന്നവർ ആധിപത്യ സ്വഭാവമുള്ളവരും ആരോഗ്യവാന്മാരും ലൈം ഗി ക ശക്തി കൂടിയവരുമായിരിക്കും. ചുവപ്പ് ധീരതയുടെ പ്രതീകമാണ്. ചുവപ്പ് നിറമാണ് നിങ്ങളുടെ ഇഷ്ടം നിറം എങ്കില്‍ പ്രസന്ന പ്രകൃതമായിരിക്കും നിങ്ങളുടേത്. കൂടാതെ സുഖലോലുപരും ആയിരിക്കും.

2 നീല (Blue): വിശ്വസ്തതയുടെയും ബുദ്ധി സാമർഥ്യത്തിന്റെയും നിറമാണ് നീല. നീല നിറം ഇഷ്ടപ്പെടുന്നവർ പൊതുവേ സമാധാനപ്രിയരും ബുദ്ധിമാന്മാരും വായനാശീലമുള്ളവരും ആയിരിക്കും. ചുറ്റുപാടുമായി ഇണങ്ങി ജീവിക്കുന്ന ഇവര്‍ പൊതുവെ ശാന്ത പ്രകൃതരും പ്രസന്നരും ആയിരിക്കും.

3 പച്ച (Green): പച്ച നിറം ഇഷ്ടപ്പെടുന്നവർ ശാന്ത സ്വഭാവമുള്ളവരായിരിക്കും. എന്തിനെയും ഉൾക്കൊള്ളാൻ ഇവർക്കാകും. പച്ച നിറം ഇഷ്ടപ്പെടുന്നവര്‍ ഊര്‍ജ്ജസ്വലരും സമാധാന പ്രിയരും സന്തോഷവാന്‍മാരും ആയിരിക്കും.

4 മഞ്ഞ (Yellow):
മഞ്ഞ നിറം ഇഷ്ടപ്പെടുന്നവർ വികാരജീവികളാണെങ്കിലും ശുഭാപ്തി വിശ്വാസവും ആത്മധൈര്യവും കൂടുതലുള്ളവരായിരിക്കും. മഞ്ഞയാണ് നിങ്ങളുടെ ഇഷ്ട നിറം എങ്കില്‍ നിങ്ങള്‍ ഒരിക്കലും ലജ്ജാശീലമുള്ളവരായിരിക്കില്ല. ഉല്ലാസവാന്‍മാരും സൗഹദൃപ്രകൃതക്കാരും ആയിരിക്കും. ഇവര്‍ എപ്പോഴും സജീവമായി ഇരിക്കുന്നവരായിരിക്കും.

\"\"

5 കറുപ്പ് (Black):
കറുപ്പ് നിറം ഇഷ്ടമല്ലാത്തവര്‍ വളരെ ചുരുക്കം പേരെ ഉണ്ടാകൂ. നിറങ്ങളില്‍ അഴക് കറുപ്പിന് തന്നെയാണ്. കറുപ്പ് ഇഷ്ടനിറമായുള്ളവര്‍ക്ക് മനോധൈര്യം കൂടുതലായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഇവരുടെ സ്വഭാവം മറ്റൊരാള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. അടുത്തിടപഴകുമ്പോഴും ഇവരുടെ മനസ്സിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയുമില്ല. സ്വന്തം ഇഷ്ടപ്രകാരം എല്ലാ കാര്യങ്ങളും ചെയ്യാന്‍ താല്‍പ്പര്യമുള്ളവരായിരിക്കും. മറ്റുള്ളവര്‍ പറയുന്നത് ഒരു പരിധി വരെ കേള്‍ക്കുമെങ്കിലും ആ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കില്ല. എല്ലാ കാര്യങ്ങളും കൃത്യസമയത്തുതന്നെ പറയുന്ന ആളായിരിക്കും. സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരാണിവര്‍. മറ്റുള്ളവരെ കൃത്യമായി മനസ്സിലാക്കാനുള്ള ശേഷി ഇവര്‍ക്കുണ്ടാകും.

6 വെളുപ്പ് (White):
വൃത്തിയും ലാളിത്യവും നന്മയും ഏറെയുള്ളവരാണ് വെളുപ്പ് നിറം ഇഷ്ടപ്പെടുന്നവർ. വെളുപ്പ് നിറം ഇഷ്ടപ്പെടുന്നവര്‍ മൃദുല ഹൃദയര്‍ ആയിരിക്കും. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടും. ശാന്തവും നിര്‍മ്മലവും ആയിരിക്കും ഇവരുടെ സ്വഭാവം. ആത്മീയതയില്‍ താല്‍പര്യമുള്ള ഇവര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നവരായിരിക്കും.

7 ഓറഞ്ച് (Orange): ഓറഞ്ച് നിറം ഇഷ്ടപ്പെടുന്നവരുടെ സ്വഭാവം സവിശേഷമായിരിക്കും. ഈ നിറം ഇഷ്ടപ്പെടുന്നവരെ പൊതുവേ മറ്റുള്ളവർക്കും ഇഷ്ടപ്പെടും. കാരണം ഇക്കൂട്ടർ ഇപ്പോഴും ഉന്മേഷഭരിതരായി കാണപ്പെടും. തമാശകൾ ആസ്വദിക്കാൻ കഴിവുള്ളവരാണ് ഇവർ. ഏറ്റവും ഊര്‍ജ്ജസ്വലമായ നിറമായിട്ടാണ് ഓറഞ്ച് കണക്കാക്കുന്നത്. ഓറഞ്ച് നിറം ഇഷ്ടപ്പെടുന്നവര്‍ ശാരീരികമായി ആരോഗ്യമുള്ളവരും പരിശ്രമശീലമുള്ളവരും ആയിരിക്കും. എന്തും തുറന്ന് പറയുന്ന ധൈര്യശാലികളായിരിക്കും ഇവര്‍.

8 പർപ്പിൾ (Purple):
വളരെ ഉൽകൃഷ്ടമായ സ്വഭാവഗുണത്തോടു കൂടിയവരാണ് ഇവർ. ജീവിതത്തിൽ ഉന്നതികളിൽ എത്തിപ്പെടാൻ ഇവർക്കാകും. അന്തസ്സിന്റെയും മാന്യതയുടേയും നിറമാണ് പര്‍പ്പിള്‍. പര്‍പ്പിള്‍ നിറം ഇഷ്ടപ്പെടുന്നവര്‍ ചിലപ്പോള്‍ വിഷാദഭാവം പ്രകടിപ്പിക്കുന്നവരായിരിക്കും.

\"\"

9 ഗ്രെ കളർ (Gray):
പ്രായോഗിക ബുദ്ധിയും ഉത്സാഹവും പ്രകടിപ്പിക്കുന്നവരാണ് ഈ നിറം ഇഷ്ടപ്പെടുന്നവർ.

10 ബ്രൗൺ (Brown):
വിശ്വാസ്യയോഗ്യരായ ആളുകളാണ് ഇക്കൂട്ടർ. ആരെയും സഹായിക്കാൻ മനസ്സുള്ളവരായിരിക്കും. ആർക്കും ഇവരെ പെട്ടെന്ന് വശംവദരാക്കാൻ കഴിയില്ല. ബ്രൗണ്‍ നിറം ഇഷ്ടപ്പെടുന്നവര്‍ വളരെ വിനീത പ്രകൃതമുള്ളവരായിരിക്കും. ഇവര്‍ സ്വഭാവത്തില്‍ സ്ഥിരത പ്രകടിപ്പിക്കുന്നവരായിരിക്കും. ജീവിതത്തില്‍ സുഖവും സുരക്ഷിതത്ത്വവും അനുഭവിക്കുന്നവരായിരിക്കും.

\"\"

11 പിങ്ക് (Pink):
പിങ്ക് ഊര്‍ജ്ജസ്വലവും കുലീനവുമായ നിറമായിട്ടാണ് കണക്കാക്കുന്നത്. പിങ്ക് നിറം ഇഷ്ടപ്പെടുന്നവര്‍ ശാരീരികമായി എപ്പോഴും പ്രവര്‍ത്തന ക്ഷമരായിരിക്കും എന്നതിന് പുറമെ സ്വഭാവത്തിലും സമീപനത്തിലും ഊര്‍ജ്ജസ്വലത പ്രകടിപ്പിക്കും.

12 സില്‍വര്‍ (Silver):
ചിന്തകരും സര്‍ഗ്ഗാത്മക ശേഷിയുള്ളവരുമായിരിക്കും സില്‍വര്‍ നിറം ഇഷ്ടപ്പെടുന്നവര്‍. എല്ലാക്കാര്യങ്ങളെയും പ്രത്യേക വീക്ഷണ കോണില്‍ നിന്ന് നോക്കിക്കാണാന്‍ ഇഷ്ടപ്പെടുന്ന ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ അനുഭവ സമ്പത്ത് ഉണ്ടായിരിക്കും. എപ്പോഴും ആത്മാര്‍ത്ഥതയുള്ള ചിരിയുമായാണ് മറ്റുള്ളവരെ നേരിടുക.

Shehina Hidayath