സ്ത്രീ പുരുഷ ഭേദമന്യേ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ പല വഴികള്‍ നോക്കുന്നവരാണ് നമ്മൾ. ഏതു പ്രായത്തിലുള്ളവ രാണെങ്കിലും സൗന്ദര്യ സംരക്ഷണത്തിൽ താല്പര്യം കാണിക്കുന്നു.
സൗന്ദര്യത്തിന് കൃത്രിമ വഴികളേക്കാൾ നാടന്‍ വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് നല്ലത്. ഇതിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് വെളിച്ചെണ്ണ. പണ്ടു കാലം മുതല്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരുപോലെ വെളിച്ചെണ്ണ ഉപയോഗിച്ചു വരുന്നു. വെളിച്ചെണ്ണ കൊണ്ടു സൗന്ദര്യം സംരക്ഷിയ്ക്കാന്‍ ഉള്ള വഴികൾ,
കടലമാവും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും വെളിച്ചെണ്ണയും കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിന് നിറവും തിളക്കവും നല്‍കും. വരണ്ട ചര്‍മ്മം മാറാനും, മുഖത്തെ ചുളിവുകളും മുരുമുരുപ്പ് മാറാനും ഒരു ടേബിള്‍ സ്്പൂണ്‍ തേനില്‍ 10 തുളളി വെളിച്ചണ്ണ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റി കഴിഞ്ഞ് കഴുകി കളയുക.
മുട്ടയുടെ വെളളയും വഒരു പാത്രത്തിലേക്ക് എടുക്കുക ഇതില്‍ ഒരു ടി സ്പൂൺ നാരങ്ങ നിര് 5 തുളളി വെളിച്ചണ്ണ എന്നിവ ചേര്‍ത്ത് നന്നായി അടിച്ചതിന് ശേഷം മുഖത്ത് പുരട്ടുക ഇത് ചര്‍മ്മത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.മുഖത്തെ അഴുക്കുകള്‍ കളയാനും , കറുത്ത പാടുകള്‍ നീക്കാനും ചര്‍മ്മം മൃദുവാക്കനും ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴയുടെ ജെല്‍ 10 തുളളി വെളിച്ചണ്ണയുമായി മിക്സ് ചെയ്തു പുരട്ടി നന്നായി മസാജ് ചെയ്യുക.
അരസ്പൂണ്‍ വെളിച്ചെണ്ണയില്‍ മഞ്ഞള്‍ അരച്ചു ചാലിച്ചു പുരട്ടാം. ഇതു മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകി കളയുക കടലമാവും ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതും വെളിച്ചെണ്ണയും കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുക. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതും ചര്‍മത്തിന് നിറവും തിളക്കവും നല്‍കും.
വെളിച്ചെണ്ണ, തേന്‍, നാരങ്ങാനീര് എന്നിവ മിക്സ് ചെയ്തു മുഖത്ത് പുരട്ടുക . അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും ആഴ്ചയില്‍ മൂന്നുനാലു ദിവസം ചെയ്യുന്നത് ഏറെ നല്ലതാണ്.ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുക ഇത് ദിവസവും മുഖത്തു മസാജ് ചെയ്യുന്നത് നിറം വര്‍ദ്ധിയ്ക്കാനും ചുളിവുകള്‍ നീക്കാനും ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനും വളരെ നല്ലതാണ്.
വെളിച്ചണ്ണയില് ബാക്ടീരിയകളെയും , ഫംഗസുകളെയും , വിഷാണുക്കളെയും നശിപ്പിക്കാനുമുള്ള ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തില്‍ അടിഞ്ഞരിക്കുന്ന മാലിന്യങ്ങളെ നീക്കുന്നു. ഒപ്പം മുഖത്തിന് തിളക്കവും മൃതുത്വവും നല്‍കുകയും ചെയ്യുന്നു.വെളിച്ചണ്ണയിലെ ആന്റിഓക്സിഡൻസ് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും , നിറം നല്‍കാനും സഹായിക്കുന്നു.