- കോക്കനട്ട് ലഡു
ചേരുവകള്‍
1. തേങ്ങ ചിരകിയത് ഒരു കപ്പ്
2. കണ്ടന്‍സ് മില്‍ക്ക്- അര കപ്പ്
3. ഏലക്കാപ്പൊടി – കാല് ടീസ് സ്പൂണ്‍
4. നെയ്യ് – ഒരുടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ഒഴിച്ച് തേങ്ങാപ്പീരയിടുക അതിലേയ്ക്ക് കണ്ടന്‍സ് മില്‍ക്ക് ഒഴിച്ച് ചെറുതീയില്‍ നന്നായി വയറ്റുക. പിന്നീട് അല്‍പ്പം ഏലക്കാപൊടി ചേര്‍ത്തതിനുശേഷം ഇറക്കുക. ചെറുചൂടോടെതന്നെ കൈയില്‍ നെയ്യ് തേച്ച് ഉരുട്ടി എടുക്കുക.
- മൈസൂര്‍ പാവ്
ചേരുവകള്‍
1. വറുത്ത കടലമാവ്: 2 കപ്പ്
2. വെള്ളം: ആവശ്യത്തിന്
3. പഞ്ചസാര: മൂന്നരക്കപ്പ്
4. ചൂടു നെയ്യ്: 2 1/2 കപ്പ്
5. ബേക്കിംഗ്: പൗഡര്‍
തയ്യാറാക്കുന്നവിധം
ചുവട് കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാരയും വെള്ളം ചേര്‍ത്ത് ഇളക്കി കൊണ്ടിരിക്കുക. പഞ്ചസാര ഉരുക്കി ഓടുന്ന പരുവം ആകുമ്പോള്‍ അതിലേക്ക് കുറച്ച് നെയ്യ് സാവാധാനം ഒഴിച്ചു ചേര്‍ക്കുക. എന്നിട്ട് തണുപ്പിക്കുക. അതിലേക്ക് കുറച്ച് കടലമാവ് ചേര്‍ത്ത് വീണ്ടും ഇളക്കി കൊണ്ടിരിക്കുക. വീണ്ടും കുറച്ച് നെയ്യ് ഒഴിച്ചതിനുശേഷം കടമാവ് ഇട്ടുകൊടുക്കുക. അല്‍പ്പസമയത്തിനുള്ളില്‍ നിറം മാറി മിശ്രിതം പതഞ്ഞു പൊങ്ങി വരും മുഴുവന്‍ നെയ്യും ഒഴിച്ചു രണ്ട് നുള്ള് ബേക്കിംഗ് പൗഡര്‍ കൂട്ടി ചേര്‍ത്ത് ഇളക്കണം. തിളച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേയ്ക്ക് ഈ മിശ്രിതം ഒഴിക്കുക. ചെറുചൂടോടുകൂടി മുറിയ്ക്കുക, തണുത്തത്തിന്ശേഷം ഉപയോഗിക്കുക.