മലയാളം ഇ മാഗസിൻ.കോം

കോവിഡ്‌: വളരെ നിർണായകമായിട്ടുള്ള കുറച്ച്‌ ദിവസങ്ങളാണ്‌ ഇനി നമുക്ക്‌ മറികടക്കാനുള്ളത്‌!

ചൈന, കൊറിയ, ഇറാൻ, ഇറ്റലി, അമേരിക്ക, സ്പെയിൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ കാര്യങ്ങൾ കൈവിട്ടു പോയത്‌ രോഗം പടർന്നു പിടിച്ചുകഴിഞ്ഞ ശേഷമുള്ള 3, 4 ആഴ്ചകളിലാണ്‌. 500, 700 എന്ന കണക്കിൽ നിന്നും 10000, 20000, 100000 എന്ന കണക്കുകളിലേക്ക്‌ രോഗികളുടെ എണ്ണം വർധിച്ചത്‌ ഈ സമയത്താണ്‌ (മൂന്നാമത്തെയും, നാലാമത്തെയും ആഴ്ച).

നമ്മൾ ഇതുവരെ കോറോണയെ നന്നായി പ്രതിരോധിച്ചു. നൂറ്റിച്ചിലാനം രോഗനിർണയങ്ങൾ മാത്രമേ രാജ്യത്ത്‌ അവലോകനം ചെയ്തിട്ടുള്ളു! യൂറോപ്പ്യൻ രാജ്യങ്ങളെ പോലെ ഉളള ജനസംഖ്യയല്ല നമ്മുടേത്‌ എന്നുകൂടെ ഓർക്കണം. 135 കോടിയിൽ പരം ആണ്‌ നമ്മൾ! അതുകൊണ്ടു തന്നെ തുടർന്നുള്ള ആഴ്ചകളിൽ, കുറഞ്ഞത്‌ മാർച്ച്‌ 31 വരെയെങ്കിലും നമ്മൾ വളരെയധികം ശ്രദ്ധ പുലർത്തണം!!

ആൾക്കൂട്ടങ്ങളും പൊതു പരിപാടികളും ഒഴിവാക്കുക.. അവധി യാത്രകൾ, ആഘോഷങ്ങൾ, ഉത്സവങ്ങൾ, തുടങ്ങിയവയെല്ലാം ഇനിയും വരും. പക്ഷേ നമ്മൾ ജീവനോടെ പൂർണ്ണ ആരോഗ്യത്തോടെയിരുന്നാൽ മാത്രമേ ഇവയിലൊക്കെ പങ്കെടുക്കാൻ സാധിക്കൂ എന്നു കൂടി ഓർക്കണം. അമിത ആത്മവിശ്വാസവും, നിസാരവത്കരണവും ഒരുപോലെ നല്ലതിനല്ല!

കഴിവതും ആരുടെയും വീട്ടിലേക്കു പോകാതിരിക്കുക. പരമാവധി കുടുംബത്തോടൊപ്പം മാത്രം സമയം ചെലവഴിക്കുക. അത്യാവശ്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക. അനാവശ്യ വിരുന്നുകാരെ തൽക്കാലത്തേക്കെങ്കിലും നിരുൽത്സാഹപ്പെടുത്തുക!

ഇത്‌ നമ്മൾ 135 കോടി ജനങ്ങൾ ഒറ്റകെട്ടായി നീങ്ങേണ്ട സമയമാണ്‌. ഇന്ത്യയുടെ മെഡിക്കൽ ഹിസ്റ്ററിയിൽ സ്വർണ ലിപികളാൽ എഴുതപ്പെടേണ്ട 30 ദിവസം!

ഉത്തരവാദിത്വമുള്ള ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ പ്രവർത്തിക്കുക. നിങ്ങളുടെ അനാസ്ഥ നമ്മുടെ കുടുംബത്തെ, സുഹൃത്തുക്കളെ, ബന്ധുക്കളെ, ഗ്രാമത്തെ, പട്ടണത്തെ, ജില്ലയെ, സംസ്ഥാനത്തെ, രാജ്യത്തെ, ഒരുപക്ഷേ മനുഷ്യരാശിക്കു തന്നെ ദോഷമായി ബാധിച്ചേക്കാം.

കടപ്പാട്‌: സോഷ്യൽ മീഡിയ

Staff Reporter