മലയാളം ഇ മാഗസിൻ.കോം

കൊറോണയെ നേരിടാൻ സ്ഥിരമായി കൈകൾ വൃത്തിയാക്കുന്നവരും മാസ്ക്‌ ധരിക്കുന്നവരും മൊബൈൽ ഫോണിനോട്‌ ചെയ്യുന്നത്‌ എന്താണ്‌?

ലോകത്തെ മുഴുവൻ പിടിച്ചുലച്ച മഹാമാരിയായി കോവിഡ്‌ ഇതിനോടകം മാറിക്കഴിഞ്ഞു. ആശങ്കയല്ല ജാഗ്രതയാണ്‌ വേണ്ടതെന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ ലോകം കോവിഡിനെ നേരിടുന്നത്‌. കൊറോണ വൈറസ്‌ വ്യാപനം തടയാൻ ദിവസവും പലതവണ കൈ കഴുകണമെന്നാണ്‌ ആരോഗ്യ വിദഗ്ധർ നൽകുന്ന മൂന്നാര്‌റിയിപ്പ്‌. പക്ഷേ ദിവസവും പല ആവർത്തി കൈ കഴുകുന്ന നമ്മൾ നമ്മുടെ സന്തത സഹചാരിയായ മൊബെയിൽ ഫോൺ ഇത്തരത്തിൽ വൃത്തിയായി സൂക്ഷിക്കാറുണ്ടോ? കെറോണ തടയാൻ മൊബെയിൽ ഫോണുകളും വൃത്തിയായി സൂക്ഷിക്കണമെന്നാണ്‌ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്‌.

പ്ലാസ്റ്റിക്‌, സ്റ്റെയിൻലെസ്‌ സ്റ്റീൽ എന്നിവയിൽ വൈറസിന്‌ രണ്ട്‌ മൂന്ന്‌ ദിവസം ജീവിക്കാൻ കഴിയുമെന്ന്‌ ശാസ്ത്രജ്ഞർ നടത്തിയ പരിശോധനകൾ വ്യക്തമാക്കുന്നു. ഫോണുകൾ, കീബോർഡുകൾ, ടാബിൾറ്റ്‌ കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ എല്ലാ ഉയർന്ന ഹൈടച്ച്‌ ഉപരിതലങ്ങളും ദിവസവും വൃത്തിയാക്കണമെന്നാണ്‌ രോഗ നിയന്ത്രണ കേന്ദ്രങ്ങൾ നിർദേശിക്കുന്നത്‌. പക്ഷേ കൈ കഴുകുന്ന പോലെ സാനിറ്റൈസറുകൾ ഉപയോഗിച്ച്‌ മൊബെയിൽ കഴുകാൻ ശ്രമിച്ചാൽ അത്‌ പ്രവർത്തനരഹിതമാകും.

മൊബെയിൽ ഫോൺ വൃത്തിയാക്കാൻ സാനൈറ്റ്സറുകൾ അതിലേക്ക്‌ നേരിട്ട്‌ സപ്രേ ചെയ്യരുത്‌. കീബോർഡുകൾ വൃത്തിയാക്കുന്നതിന്‌ ഉപയോഗിക്കുന്ന കംപ്രസ്സ്‌ എയർ ഉപകരണങ്ങൾ ഉപയോഗിച്ചും ഇത്തരം അണുനാശിനികൾ തളിക്കരുത്‌.

പകരം, ഫോൺ ഓഫാക്കി എല്ലാ കേബിളുകളും അൺപ്ലഗ്‌ ചെയ്ത്‌ വൃത്തിയാക്കൽ നടപടികളിലേക്ക്‌ കടക്കാം. 70 ശതമാനം ആൽക്കഹോൾ അടങ്ങിയ ക്ലോറോക്സ്‌ വൈപ്പുകൾ ഉപയോഗിച്ചാണ്‌ മൊബെയിൽ ഫോൺ ശുദ്ധീകരിക്കേണ്ടത്‌. മെഡിക്കൽ ഷോപ്പുകളിൽ ഇത്‌ ലഭിക്കും.

മൈക്രോഫൈബർ ക്ലീനിംഗ്‌ തുണി അല്ലെങ്കിൽ ക്യാമറ ലെൻസുകളും ഗ്ലാസുകളും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന തുണികൾ പോലുള്ളവ ഫോൺ വൃത്തിയാക്കാൻ ഉപയോഗിക്കാം. തുണി സോപ്പുവെള്ളത്തിൽ മുക്കി തുടയ്ക്കാം. എന്നാൽ ഫോണിൽ വെള്ളം കയറാതെ സൂക്ഷിക്കണം. ലോകമെമ്പാടുമുള്ള 1,37,000 പേരെ ബാധിച്ച വൈറസിന്റെ വ്യാപനം കുറയ്ക്കാൻ പൊതുജനാരോഗ്യ അധികൃതർ ശുപാർശ ചെയ്യുന്ന നിരവധി നടപടികളിൽ ഒന്നാണ്‌ ഫോൺ വൃത്തിയാക്കൽ.

Avatar

Staff Reporter