പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിയ്ക്കുന്നതിനോ ലൈംഗിക ബന്ധം പുലർത്തുന്നതിനോ ഒരു നിയമവും ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിൽ തടസ്സം നിൽക്കുന്നില്ല എന്നത് പരമമായ നേരു തന്നെയാണ്. എന്നാൽ എല്ലാത്തരം ഒരുമിച്ചു പൊറുക്കലുകൾക്കും ഈ നിയമസാധുതയില്ല എന്നും അറിയണം.
സീൻ ഒന്നും, സീൻ രണ്ടും ഉണ്ട്. പതിവു രീതി വിട്ട് നമുക്ക് സീൻ രണ്ടിൽ നിന്നു തുടങ്ങാം.
സീൻ രണ്ട്
രാത്രി…
ഏതാനും വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ അറിയപ്പെടുന്ന ഒരു മദ്ധ്യ വയസ്കനും വിവാഹിതനുമായ നേതാവിനെ സഹ പ്രവർത്തകയുടെ വീട്ടിൽ വച്ച് നാട്ടുകാർ ഉറക്കമിളച്ചിരുന്ന് വളഞ്ഞു പിടിയ്ക്കുന്നു. പോലീസ് പാഞ്ഞെത്തുന്നു. അറസ്റ്റു നടക്കുന്നു.
കാരണം? അനാശാസ്യം! \”അന്യരായ സ്ത്രീയും പുരുഷനും രാത്രി ഒരു വീട്ടിൽ തങ്ങി\” (നാട്ടുകാരുടെ മൊഴി).
പ്രതിയുടെ വിശദീകരണം – \”സഹപ്രവർത്തകയായ സാമൂഹ്യ പ്രവർത്തകയ്ക്ക് തന്റെയും അവരുടെയും വീട്ടുകാരുടെ അറിവോടെ അകമ്പടിയെത്തിയതാണ്\”.
രംഗം ചാനൽ ചർച്ചകളിലേക്കും പത്രങ്ങളുടെ തലക്കെട്ടുകളിലേക്കും വഴിമാറുന്നു.
\”അനാശാസ്യം.. അനാശാസ്യം.. അനാശാസ്യം\”
സീൻ ഒന്ന്
ഒരു ഫ്ലാഷ് ബാക്ക്…
അതിനും കുറച്ചു നാളുകൾക്ക് മുൻപ്, കുമരകത്തെ കായൽപ്പരപ്പുകളിലെ അത്യാർഭാട \’ഗൃഹനൗക\’ കളിലൊന്ന്…
സൂര്യൻ എരിഞ്ഞു നിൽക്കുന്ന പകലും തുടർന്നുള്ള രാത്രിയും..
നൗകയ്ക്കുള്ളിൽ യുവാവും അവിവാഹിതനും സർവ്വോപരി അതിസുന്ദരനുമായ ഒരു നേതാവും അദ്ദേഹത്തിന്റെ വിദേശിയായ കൂട്ടുകാരിയും. ഇവർക്ക് കാവലിന് സുരക്ഷാ ഏജൻസിയുടെ \’കരിമ്പൂച്ച\’ കളും.
ഇവിടെ നാട്ടുകാർ എല്ലാം അറിയുന്നുണ്ട്. പക്ഷേ, വളയുന്നില്ല.. പോലീസ് എത്തുന്നില്ല.. അതു കൊണ്ട് തന്നെ അറസ്റ്റും നടക്കുന്നില്ല. എങ്കിലും ഈ രംഗത്തേയ്ക്കും ചാനലുകളും പത്രങ്ങളും ക്യാമറയും എത്തുന്നുണ്ട്. എന്നാൽ ആരും തന്നെ അനാശാസ്യമെന്ന മുറവിളികൾ ഉയർത്തുന്നില്ല!
പകരം വർണ്ണനകളാണ്… കുമരകത്തിന്റെ \’സൗന്ദര്യം\’ നുകർന്ന യുവാവിന്റെ വാമൊഴികളുടെ!
കഴിച്ച പുട്ടിന്റെ!
കൂടെയുള്ള മദാമ്മയുടെ മൊഞ്ചിന്റെ! അങ്ങനെ അങ്ങനെ പലതും.
മേൽ വിവരിച്ച രണ്ടു രംഗങ്ങളും വായനക്കാരന്റെ മനസ്സിൽ ഉയർത്തുന്നത് ഒരേ ചോദ്യമാണ്. \”അത് നിയമ വിരുദ്ധമല്ലേ\”?
\”ഏത്\”?
പരസ്പരം വിവാഹിതരല്ലാത്ത അന്യ പുരുഷനും സ്ത്രീയും ഒരു മുറിയിൽ, ഒരു വീട്ടിൽ, ഒറ്റപ്പെട്ട സാഹചര്യത്തിൽ തനിയെ കഴിയുന്നത്?
ഇപ്രകാരം ഒരു ചോദ്യം ഉയരുന്നത് കേവലം മേൽ വിവരിച്ച രണ്ടു രംഗങ്ങളിൽ നിന്നു മാത്ര മല്ല. കാലങ്ങളായി നമ്മൾ കാണുന്ന സിനിമ കളും, സീരിയലുകളും, പുസ്തകങ്ങളും,അർദ്ധ സത്യങ്ങൾ നമ്മുടെ ബോധ മനസ്സിലേയ്ക്ക് കടത്തിവിടുന്ന സമൂഹമെന്ന \’കള്ള മുത്തശ്ശി\’ യുമൊക്കെ ഇതിനു കാരണമാകുന്നു. അന്യ നഗരത്തിൽ പരീക്ഷയെഴുതാനെത്തിയ രണ്ട് ഉദ്യോഗാർത്ഥികളോ, അപ്രതീക്ഷിത ബന്ദിൽ കുടുങ്ങി ലോഡ്ജിൽ മുറിയെടുക്കേണ്ടി വരുന്ന സഹപ്രവർത്തകരോ, ഉല്ലാസ യാത്ര നടത്തുന്ന രണ്ടു സുഹൃത്തുക്കളോ ആരുമാകട്ടെ എതിർ ലിംഗത്തിൽപ്പെട്ട രണ്ടുപേർ മുറിയിൽ കയറി വാതിലടച്ചാലുടൻ \” സേർച്ച്\”… എന്നലറിക്കൊണ്ട് \’പടപട\’ ശബ്ദത്തോടെ പടികൾ കയറി വരുന്ന പോലീസ് ഉദ്യോഗസ്ഥരേയും, തുടർന്ന് ഇവരെ എറിയാനുള്ള മുഴുത്ത കല്ലുകളുമായി കാത്തിരിയ്ക്കുന്ന സമൂഹത്തിലെ സദാചാര കമ്മിറ്റികളേയും കുത്തി നിറച്ച \’ ക്ലീഷേ\’ രംഗങ്ങൾ എത്ര ആവർത്തിച്ചാലും വീണ്ടും, വീണ്ടും ഉദ്വേഗത്തോടെ നാം കണ്ടുകൊണ്ടിരിയ്ക്കുകയാണ്… പതിറ്റാണ്ടുകളായി… യാതൊരു മടുപ്പും, ഉളുപ്പുമില്ലാതെ! ഒരുമിച്ച് പൊറുക്കൽ അഥവാ cohabitation ഒരു സാമൂഹിക സാസ്കാരിക നൈതിക കീറാമുട്ടിയാകുന്നതും ഇത്തരുണത്തിലാണ്.
വാസ്തവത്തിൽ \’ഒരുമിച്ച് പൊറുക്കൽ\’ ഇത്ര വലിയ അപരാധമാണോ? ഇതിനെ സംബന്ധിച്ച സാമൂഹിക സാംസ്കാരിക മനശാസ്ത്രപരമായ വിശകലനങ്ങൾ എന്തു തന്നെയായാലും ഇത് അപരാധമാണോ അല്ലയോ എന്ന് തീരുമാനിയ് ക്കുന്ന നിയമസംഹിതകളൊന്നുംതന്നെ നാളിതു വരെ ഇതിനെ പ്രത്യക്ഷത്തിൽ \’അപരാധം\’ എന്നു വിളിച്ചിട്ടും വിശദീകരിച്ചിട്ടും ഇല്ല എന്ന താണ് ആ ഞെട്ടിപ്പിയ്ക്കുന്ന തണുപ്പൻ സത്യം. പ്രായപൂർത്തിയായ ഒരു പുരുഷനും സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിയ്ക്കുന്ന തിനോ ലൈംഗിക ബന്ധം പുലർത്തുന്നതിനോ ഒരു നിയമവും ജനാധിപത്യ റിപ്പബ്ലിക്കായഇന്ത്യ യിൽ തടസ്സം നിൽക്കുന്നില്ല എന്നത് പരമ മായ നേരു തന്നെയാണ്. എന്നാൽ എല്ലാത്തരം ഒരുമിച്ചു പൊറുക്കലുകൾക്കും ഈ നിയമസാധു തയില്ല എന്നും അറിയണം.
ഒരുമിച്ച് പൊറുക്കൽ (cohabitation) നിയമവിരുദ്ധമാകുന്നത് എപ്പോഴൊക്കെ? (Next Page)