മലയാളം ഇ മാഗസിൻ.കോം

ഇടക്കിടക്ക്‌ ക്ലോക്കിലേക്ക്‌ നോക്കുന്നവരേ നിങ്ങൾക്കറിയാമോ ക്ലോക്ക്‌ വിചാരിച്ചാലും നിങ്ങളുടെ ഐശ്വര്യവും സമ്പത്തും നഷ്ടമാകും

തിരക്ക്‌ പിടിച്ച ജീവിതത്തിനിടയിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌ സമയം. അതുകൊണ്ട്‌ തന്നെ നമ്മുടേയ്യൊക്കെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകാരമാണ്‌ ഘടികാരം അഥവാ ക്ലോക്ക്‌.

വീട്ടിൽ എവിടെയാണോ ക്ലോക്ക്‌ സ്ഥാപിക്കുന്നത്‌, ആ സ്ഥാനത്തിന്‌ വാസ്തു ശാസ്ത്രത്തിൽ വളരെ പ്രസക്തിയുണ്ട്‌. അതുകൊണ്ട്‌ തന്നെ നിത്യ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ക്ലോക്ക്‌ വാസ്തുപ്രകാരം തന്നെ വീട്ടിൽ സ്ഥാപിക്കണം.

\"\"

യാഥാസ്ഥാനത്ത്‌ വെയ്ക്കുന്ന ക്ലോക്ക്‌ നിർണയിക്കും നിങ്ങളുടെ വീട്ടിലെ ഭാഗ്യവും,ഐശ്വര്യവും, സമ്പത്തുമെല്ലാം. വിപരീത ദിശയാണേൽ വിപരീതമായ ഫലമാകും ഉണ്ടാവുക. അതുകൊണ്ട്‌ തന്നെ ക്ലോക്ക്‌ വയ്‌ക്കേണ്ട അനുയോജ്യ ദിശകൾ വാസ്തു ശാസ്ത്രം തന്നെ അനുശാസിക്കുന്നുണ്ട്‌. കാലന്റെ ദിക്കെന്നറിയപ്പെടുന്ന തെക്ക്‌ ദിശയിൽ ക്ലോക്ക്‌ സ്ഥാപിക്കാനെ പാടില്ല. ഇത്‌ താമസക്കാരുടെ ഉയർച്ചയ്ക്ക്‌ തടസമാകും, കൂടുതലായും ഗൃഹനാഥനെയാണിത്‌ ബാധിക്കുന്നത്‌.വിപരീത ദിശയാകുമ്പോൾ വരുന്ന ഭാഗ്യങ്ങൾ, വഴി തിരിച്ചു പോകുമെന്നാണ്‌ പറയപ്പെടുന്നത്‌.

കുബേര ദിക്കായ വടക്കും ദേവേന്ദ്രന്റെ ദിക്കായ കിഴക്കും ദിശകളാണ്‌ ക്ലോക്ക്‌ സ്ഥാപിക്കാൻ ഉത്തമം. ഇത്‌ ഗൃഹത്തിന്‌ നല്ല അനുകൂല ഫലം സമ്മാനിക്കുന്നു. നല്ല ദിശയിൽ ക്ലോക്ക്‌ സ്ഥാപിക്കുമ്പോൾ, നല്ല പോസിറ്റീവ്‌ എനർജി ഉണ്ടാവുകയും അത്‌ തൊഴിൽ പരവും, ആരോഗ്യപരമായ ഉണർവിലേക്കും ഉന്നതിയിലേക്കും എത്തിക്കയും ചെയ്യുന്നു.

\"\"

ഒരിക്കലും വീടിന്റെ വാതിലിനു സമീപം ക്ലോക്ക്‌ വെയ്ക്കുവാൻ പാടില്ല. പ്രധാനവാതിലിനു അഭിമുഖമായി ക്ലോക്ക്‌ വരാനും പാടില്ല. ഇത്‌ കുടുംബാംഗങ്ങളിൽ ആരോഗ്യപരമായും, മനസികമായും മറ്റും ബാധിക്കാൻ സാധ്യത കൂടുതലാണ്‌.

ബെഡ്‌റൂമിൽ കിടക്കയുടെ സമീപം ക്ലോക്ക്‌ സ്ഥാപിക്കരുത്‌, അത്‌ ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകാറുണ്ട്‌. എപ്പോഴും കിഴക്ക്‌- വടക്ക്‌ ദിശകളിൽ വെയ്ക്കുന്നതാവാം അഭികാമ്യം.

പ്രവർത്തന രഹിതമായതോ, പൊട്ടിയതോ ആയ ക്ലോക്കുകൾ വീട്ടിൽ സ്ഥാപിക്കാൻ പാടില്ല. ചില്ല്‌ പൊട്ടിയ ക്ലോക്ക്‌ വീട്ടിൽ വെച്ചുകൊണ്ടിരിക്കാനും പാടില്ല. ഇത്‌ ഭവനത്തിൽ നെഗേറ്റെവ്‌ ഊർജം വർധിപ്പിക്കുന്നതിനാൽ ഉടൻ തന്നെ നീക്കം ചെയ്യണം.

\"\"

പൊടി പിടിക്കാതെ വൃത്തിയായി ക്ലോക്കിനെ പരിപാലിച്ചാൽ അത്‌ നമ്മുടെ ഭവനെത്തെ ഉന്നതിയിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ കാരണമാകും. മാത്രമല്ല, വീട്ടിലെ എല്ലാ ക്ലോക്കിലേയും സമയം ഒരുപോലെ കൃത്യമായിരിക്കുകയും വേണം. വീടിനു പുറത്തായി ക്ലോക്ക്‌ സ്ഥാപിക്കുന്നത്‌ കഴിവതും ഒഴിവാക്കുക.

വാസ്തുശാസ്ത്ര പ്രകാരം പെൻഡുലം ക്ലോക്ക്‌ ഭവനത്തിൽ വെയ്ക്കുന്നത്‌ ഐശ്വര്യവും സമ്പത്തും ഉയർച്ചയും നേടിയെടുക്കാൻ വളരെ നല്ലതാണ്‌. ഈ തിരക്കേറിയ ജീവിതത്തിൽ ഇടയ്ക്കിടെ ക്ലോക്ക്‌ നോക്കി വീർപ്പുമുട്ടുമ്പോൾ ഓർക്കുക, എല്ലാത്തിനും അതിന്റെതായ സമയവും സ്ഥാനമുണ്ടെന്ന്‌, അതനുസരിച്ച്‌ മുന്നോട്ടു പോയാൽ കുടുംബത്തിനും അവിടുത്തെ അംഗങ്ങൾക്കും നല്ല ഉയർച്ച മാത്രം പ്രധാനം ചെയ്യും.

Avatar

Staff Reporter