24
March, 2019
Sunday
06:39 PM
banner
banner
banner

വീട്‌ ഇടക്കിടെ വൃത്തിയാക്കുന്ന സ്വഭാവമുള്ള സ്ത്രീകൾക്ക്‌ അറിയാമോ ഈ കാര്യങ്ങൾ വല്ലതും?

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ മലയാളികൾ എപ്പോളും മുന്നിലാണ്. വൃത്തി നമുക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. നമ്മുടെ വീട്ടമ്മമാർ ഇടക്ക് ഇടക്ക് വീട് തൂത്തു തുടച്ചു വൃത്തിയായി സൂക്ഷിക്കുന്നു.

എന്നാൽ ഈ വൃത്തിയാക്കൽ വീട്ടമ്മമാർക്ക് അസുഖങ്ങൾ ഉണ്ടാക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ശ്വാസകോശ രോഗങ്ങൾ വളരെയധികം ഉണ്ടാകുന്നു. വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലോഷൻ ആണ് ഈ രോഗത്തിന്റെ കാരണം.

നോർവേയിലെ ബോഗൻ സർവകാലയിൽ 6235 പേരിൽ നടത്തിയ പഠനം ആണ് ഇങ്ങനെ ഒരു നിഗമനത്തിൽ എത്തിച്ചത്. 34 വയസ്സിൽ താഴെ ഉള്ള സ്ത്രീകളെ ആയിരുന്നു പഠന വിധേയമാക്കിയത്. സ്ഥിരമായി ക്ലീനിംഗ് ജോലിയിൽ ഏർപ്പെടുന്നർക്കു വളരെ പെട്ടന്ന് തന്നെ ശ്വാസകോശ അസുഖങ്ങൾ ഉണ്ടാകുന്നു. ശ്വാസകോശപ്രവർത്തങ്ങൾ കുറയ്ക്കുന്നു.

പുകവലിയേക്കാൾ ദോഷകരമായിരിക്കും ലോഷന്റെ ഉപയോഗം. സ്ഥിരമായി വീട് വൃത്തിയാക്കുന്ന 12.3 ശതമാനം പേർക്കും അസ്മ പോലെയുള്ള ശ്വാസകോശ രോഗങ്ങൾ ഉണ്ട്. ഒരിക്കലും ക്ലീനിംഗ് ലോഷൻ ഉപയോഗിക്കരുത്. ഇതിലെ കെമിക്കൽ വസ്തുവിന്റെ മണം ആണ് രോഗകാരണം.

തറ ക്ലീൻ ചെയ്യാൻ വെള്ളവും തുണിയും മാത്രം ഉപയോഗിക്കുന്നതാണ് ആരോഗ്യകരം എന്നാണ് ഗവേഷകർ പറയുന്നത്.

[yuzo_related]

Comments


Related Articles & Comments