മലയാളം ഇ മാഗസിൻ.കോം

ബാലചന്ദ്രൻ ചുള്ളിക്കാടിനെ കുറ്റം പറയാൻ പറ്റില്ല, സഹോദരനെ ഏറ്റെടുക്കാൻ പറ്റില്ലെന്ന് കവി പറഞ്ഞതിനു പിന്നിലെ ആ കാരണം അറിഞ്ഞാൽ

കഴിഞ്ഞ ദിവസം തെരുവില്‍ നിന്ന് മൃതപ്രായനായ ഒരു മനുഷ്യകോലത്തിനെ കിട്ടി. പുഴുവരിക്കുന്ന എല്ലുംതോലുമായ ഒരു മനുഷ്യരൂപം. ഇതില്‍ എന്താ എന്ന് ചിന്തിക്കുന്നുണ്ടാകും ഇപ്പോള്‍ തെരുവുകളില്‍ ഇത് നിത്യ കാഴ്ച്ചയല്ലേ. എന്നാല്‍ ഈ വ്യക്തി അനാഥനല്ല. കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുളളിക്കാടിന്റെ സഹോദരനാണ ഈ വ്യക്തി. എന്നാല്‍ ഈ സഹോദരനെ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന ചുളളിക്കാടിന്റെ വാക്കുകള്‍ വിവാദത്തിന് വഴിയൊരുക്കി. വിചിത്രനായൊരു വ്യക്തിയാണെന്നും ഇയാളുടെ മാന്യത വെറും കളളമാണെന്നും സദാചാരത്തിന്റെ മൂടുപടമണിഞ്ഞിരിക്കുന്നതാണെന്നു മൊക്കയുളള ആരോപണങ്ങള്‍ ഉയര്‍ന്നു.

\"\"

എന്നാല്‍ അസഭ്യവര്‍ഷം ചൊരിഞ്ഞവര്‍ ഒരിക്കല്‍ പോലും അതിന്റെ സത്യാവസ്ഥ അറിയാന്‍ തയ്യാറായില്ല. കുറഞ്ഞപക്ഷം അദ്ദേഹത്തിന്റെ സഹോദരന്റെ ഇന്നലെകള്‍ എന്താണ് എന്നുപോലും ആര്‍ക്കും ഒരു ധാരണയില്ലയെന്നുളളതായിരുന്നു സത്യ കഴിഞ്ഞ ദിവസം നടന്‍ സലിം കുമാര്‍ പറയുന്നത് വരെ. വളരെ ക്രൂരനായ ഒരു വ്യക്തിയായിരുന്നു ചുളളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍. അയാള്‍ ഒരു കൊലക്കേസിലെ പ്രതിയായിരുന്നു ഇയാള്‍.

\"\"

പറവൂരിലെ കോണ്‍ഗ്രസ് നേതാവ് രവീന്ദ്രന്റെ കൊലപാതകി. സമ്പത്തിന്റെ മടിത്തട്ടില്‍ ആര്‍ത്തട്ടഹസിച്ചും എതിര്‍ക്കുന്നവരെ മുഴുവന്‍ അടിച്ചമര്‍ത്തിയും കഴിഞ്ഞകാലമുണ്ടായിരുന്നു. അയാള്‍ക്ക് അക്കാര്യത്തില്‍ സ്വന്തബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത്തരത്തില്‍ ഒരു ഫ്യൂഡല്‍ മനസിന് ഉടമയായിരുന്നു അയാള്‍. സ്വന്തം അമ്മയുടെ മൃതദേഹം കാണാനോ ഒന്ന് തൊടാനോ ഇയാള്‍ ചുളളിക്കാടിനെ അനുവദിച്ചില്ല.

\"\"

ചുളളിക്കാട് എതിര്‍ത്താന്‍ ബലം പ്രയോഗിച്ച് അമ്മയെ കാണാന്‍ ശ്രമിച്ചാല്‍ അദ്ദേഹത്തെ ആക്രമിക്കുന്നതിനായി ഒരു സംഘത്തിനെ അയാള്‍ തയ്യാറായി നിര്‍ത്തിയിരിന്നു. അമ്മയെ കാണാനാവാതെ മടങ്ങേണ്ടിവന്നു ചുളളിക്കാടിന്. അവിടം കൊണ്ടും തീര്‍ന്നില്ല അയാളുടെ പക. കോളേജ് പംനക്കാലത്ത് ചുളളിക്കാട് നക്‌സലേററാണെന്നു പറഞ്ഞ് വെളളപോലും കൊടുക്കാതെയും വീട്ടില്‍ കയറാനും അനുവദിച്ചില്ല. അയാള്‍ മൃഷ്ടാനം ഭോജനം കഴിച്ച് സുഖിച്ച് കഴിയുമ്പോള്‍ ഒരു നേരത്തെ വെളളത്തിനും ആഹാരത്തിനു വേണ്ടി അലയുകയായയിരുന്നു ചുലലിക്കാടപ്പോള്‍.

\"\"

വീട് ഭാഗംവച്ചു കിട്ടിയ മുപ്പത്തഞ്ചുസെന്ററും വിററ് ധൂര്‍ത്തടിച്ചു കഴിഞ്ഞ അയാളുടെ പതനം തികച്ചും സ്വാഭാവികം മാത്രമാണ് അതില്‍ ദുഖിക്കേണ്ട ആവശ്യമെന്താണ്. സാധാരണനിലയില്‍ മനുഷ്യത്വം കാണിക്കേണ്ടതാണ് എന്നാല്‍സഇവിടെ അതിന്റെ ആവശ്യമില്ല. ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ഒരു വ്യക്തി സഹോദരനാകുന്നത്. എന്നാല്‍ അയാള്‍ ഒരിക്കല്‍ പോലും ആ സ്ഥാനത്തിന് അര്‍ഹനായിരുന്നില്ല. പിന്നെങ്ങനെയാണ് ആ വ്യക്തി എന്റെ സഹോദരനാകുന്നത്. ധാര്‍മ്മിക രോഷം നല്ലതാണ് എന്നാല്‍ സത്യമറിയാതെ ഒരു വ്യക്തിയെ വിധിക്കാന്‍ ഒരിക്കലും നാം മുതിരരുത്.

\"\"
മലയാളം എ മാഗസിൻ.കോം പോസ്റ്റിന്റെ താഴെ മുരളീധരൻ എന്നയാൾ എഴുതിയ കമന്റ്‌

Avatar

Staff Reporter