മലയാളം ഇ മാഗസിൻ.കോം

കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ഉടുതുണിക്ക് മറുതുണിയില്ലാതെ കടത്തിണ്ണയിൽ, ഏറ്റെടുക്കില്ലെന്ന് ചുള്ളിക്കാട്, കാരണം?

കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ഉടുതുണിക്ക് മറുതുണിയില്ലാതെ കടത്തിണ്ണയിൽ, ഏറ്റെടുക്കില്ലെന്ന് ചുള്ളിക്കാട്, കാരണം? സന്നദ്ധ സംഘടനാ പ്രവർത്തകനായ സന്ദീപ് പോത്താനിയാണ്‌ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചുള്ളിക്കാടിന്റെ സഹോദരന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

\"\"

പ്രിയപ്പെട്ട കവി ബാലചന്ദ്രൻ ചുള്ളക്കാടിന്, താങ്കളുടെ സ്വന്തം അനിയൻ എന്നവകാശപ്പെടുന്ന പറവൂര്‍ നന്ത്യാട്ട്കുന്ന് ചുള്ളിക്കാട്ട് ജയചന്ദ്രന്‍ എന്ന ചന്ദ്രന്‍കുട്ടിയെ തോന്ന്യകാവ് ക്ഷേത്രത്തിന് സമീപത്തെ ഒരു കടത്തിണ്ണയിൽ അബോധാവസ്ഥയില്‍ കണ്ടെത്തിയതായി അറിഞ്ഞിരുന്നോ ?

\"\"

ഭക്ഷണം കഴിക്കാതെ അവശനിലയില്‍ വിസർജ്ജങ്ങളിൽ കിടന്നിരുന്ന അദ്ദേഹത്തെ പറവൂർ പോലീസും ജീവകാരുണ്യ പ്രവർകത്തകരും ചേർന്ന് കുളിപ്പിച്ച് വൃത്തിയാക്കി പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം സിനിമാ നടനായ സലിം കുമാറിനെ കൊണ്ട് താങ്കളെ വിളിപ്പിച്ചിരുന്നു.

\"\"

ഇദ്ദേഹത്തെ ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് താങ്കൾ പറഞ്ഞതായാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ഞങ്ങൾക്കറിയാം താങ്കൾക്കങ്ങിനെ പറയാനാവില്ലെന്ന്. കാരണം അന്തരിച്ച അനുഗ്രഹീത എഴുത്തുകാരി അഷിതക്ക് ഭ്രാന്താണെന്ന് പറഞ്ഞ അഷിതയുടെ സഹോദരനോട് താങ്കൾ വികാരക്ഷോഭത്താൽ പൊട്ടിത്തെറിച്ചതടക്കമുള്ള മനുഷ്യത്വപരമായ നിരവധി സാമൂഹിക ഇടപെടലുകളും ആഴത്തിൽ കവിതകൾ കുറിക്കുന്നതും ഞങ്ങൾ കണ്ടിട്ടുണ്ട്.

\"\"

അങ്ങിനെയുള്ള കവിക്ക് തന്റെ സഹോദരന്റെ സങ്കടത്തിൽ ഉള്ളുനോവാതിരിക്കല്ലെന്ന് ഉറപ്പ്. ആരോരുമില്ലാത്ത ആ മിണ്ടാപ്രാണിയെ ഞങ്ങൾ ഏറ്റെടുത്ത് കൊടുങ്ങല്ലൂരിലെ വെളിച്ചം അഗതി മന്ദിരത്തിൽ എത്തിച്ചിട്ടുണ്ട്. താങ്കളുടെ ജീവിതത്തിൽ ഇതുവരെ ഈ സഹോദരൻ ഒരുപകാരവും ചെയ്തിട്ടില്ലായിരിക്കാം. എങ്കിലും കഴിയുമെങ്കിൽ വന്നു കാണണം. പറ്റുമെങ്കിൽ അല്പനേരം അടുത്തിരിക്കണം. കാൻസർ അടക്കമുള്ള മാരക രോഗങ്ങളാൽ വലയുന്ന അദ്ദേഹത്തിനത് ഒരു ആശ്വാസമാകും. ഉറപ്പായും വരണം. സ്നേഹത്തോടെ സന്ദീപ് പോത്താനി.

\"\"

Staff Reporter