മലയാളം ഇ മാഗസിൻ.കോം

കോൺഗ്രസ്സിലെ തമ്മിലടിയും ബിജെപിയിലെ പാരവെപ്പും: ചെങ്ങന്നൂരിൽ ഇടതുപക്ഷം വിജയം ഉറപ്പിക്കുന്നു?

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രമുഖ കക്ഷികളുടെ സ്ഥാനാർഥിപ്രഖ്യാപനവും പ്രചാരണവും നാളുകൾക്ക് മുമ്പെ ആരംഭിച്ചു കഴിഞ്ഞു. ത്രിപുരയിൽ ഉണ്ടായ കനത്ത തിരിച്ചടി സിപിഎമ്മിനെ ശരിക്കും ഉലച്ചുകളഞ്ഞിരുന്നു.

\"\"

പിണറായി സർക്കാർ അധികാരത്തിലേറിയതു മുതൽ തുടരുന്ന കൊലപാതക പരമ്പരകോടുള്ള ജനങ്ങളുടെ വെറുപ്പിന്റെയും നേതാക്കളുടെ ആഡംഭര ജീവിതത്തിന്റെയും ഒപ്പം വിവിധ വകുപ്പുകളിലെ ഭരണപരാജയങ്ങളുടേയും പ്രതിഫലനം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും എന്നുമായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. രാഷ്ടീയകേരളം ഉറ്റു നോക്കുന്ന ത്രികോണ മൽസരം. എന്നാൽ കാര്യങ്ങൾ ഇപ്പോൽ എൽഡിഎഫിനു അനുകൂലമായി മാറിക്കൊണ്ടിരിക്കുകയാണ്.

ചിട്ടയായ പ്രവർത്തനവും ഏകോപനവും മൂലം നിലവിലെ സാഹചര്യത്തിൽ ഇടതു മുന്നണി സ്ഥാനാർഥി സജി ചെറിയാനാണ് പ്രചാരണത്തിൽ മുന്നിട്ട് നിൽക്കുന്നത്. എണ്ണായിരം വോട്ടിന്റെ വ്യത്യാസത്തിൽ കഴിഞ്ഞ തവണ പ്രാജയപ്പെട്ട അഡ്വ.ശ്രീധരൻ പിള്ളയാണ് ബിജെപി സ്ഥാനാർഥി.

മണ്ഡലത്തിൽ പാർട്ടിക്ക് ആർജ്ജിവാൻ കഴിഞ്ഞ സ്വാധീനവും വ്യക്തിപരമായുള്ള പൊതുസമ്മതിയും അദ്ദേഹത്തിനു മേൽക്കൈ നൽകുന്നുണ്ട്. എന്നാൽ പാർട്ടി നേതൃത്വത്തിലെ തമ്മിലടിയാണ് മൽസര രംഗത്ത് ശ്രീധരൻ പിള്ള നേരിടുന്ന ഒരു പ്രധാന പ്രതിസന്ധിയായി മാറുന്നത്. മറ്റൊന്ന് സ്ഥാനമാനങ്ങൾ നൽകാതെ മുന്നണിയിലെ ഘടക കക്ഷിയായ ബിജെഡിഎസിനെ പിണക്കിയതും. ജ

നങ്ങൾക്കിടയിൽ പിണറായി സർക്കാരിനോടുള്ള അസംതൃപ്തിയും ഒപ്പം ഈ മണ്ഡലത്തിൽ നിർണ്ണായക സ്വാധീനമുള്ള ഈഴവരേയും നായന്മാരെയും സ്വാധീനിക്കുവനും സാധിച്ചാൽ ശ്രീധരൻ പിള്ളക്ക് അനായാസം ജയിച്ചുകയറാമെന്നതായിരുനു സ് ഥിതി. എന്നാൽ വേണ്ടത്ര ജാഗ്രതയോടെ ഇത് കൈകാര്യം ചെയ്യുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടു.

വി.മുരളീധരൻ എം.പിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ശേഷം മാണിക്കെതിരെ നടത്തിയ പ്രസ്ഥാവനയും തിരിച്ചടിയായി. കൃസ്ത്യൻ സമുദായത്തിനും മണ്ഡലത്തിൽ വലിയ വേരോട്ടമുണ്ട്. അണികൾ ആവേശത്തോടെ നിൽക്കുന്നുണ്ടെങ്കിലും പാർട്ടി നേതൃത്വത്തിന്റെ ഏകോപനത്തിന്റെ അപര്യാപ്തത എങ്ങും കാണാനാകും.

ചരിത്രത്തിൽ ആദ്യമായി കേരള നിയമസഭയിൽ ഇത്തവണ ബിജെപി അക്കൗണ്ട് തുറന്നുവെങ്കിലും ഒ രാജഗോപാൽ എം.എൽ.എ വേണ്ടത്ര സജീവമല്ല എന്ന ആക്ഷേപം ഉണ്ട്. കരുണ കണ്ണൂർ മെഡിക്കൽ കോളേജിൽ മാനദണ്ഡങ്ങൾ മറികടന്നു നടത്തിയ അനധികൃത പ്രവേശനത്തെ സാധൂകരിക്കുവാനായി ഭരണ പ്രതിപക്ഷം സംയുക്തമായി പാസാക്കിയ മെഡിക്കൽ ബില്ല് ഗവർണ്ണർ തള്ളിയിരിക്കുന്നു.

\"\"

സഭയിൽ ഇതുസംബന്ധിച്ച ചർച്ച നടന്നപ്പോൾ വി.ടി.ബലറാം എം.എൽ.എ മാത്രമാണ് എതിരഭിപ്രായം പ്രകടിപ്പിച്ചത്. പൊതുസമൂഹത്തിലും സാമൂഹ്യമാധ്യമങ്ങളിലും ബലറാമിനെ അനുകൂലിച്ച് ധാരാളം പേർ രംഗത്ത് വരികയും ചെയ്തു.

ഇടതുവലത് മുന്നണികളെ പ്രതിക്കൂട്ടിൽ നിർത്തുവാനും അതുവഴി ശക്തമായ രാഷ്ടീയ നേട്ടമുണ്ടാക്കുവാനും ലഭിച്ച അസുലഭമായ അവസരം ഒ.രാജഗോപാൽ സഭയിൽ നിന്നും വിട്ടു നിന്നതിലൂടെ ഇല്ലാതാക്കി. നിയമ പണ്ഡിതൻ കൂടെയായ രാജഗോപാലിന് ഇതുസംബന്ധിച്ച കീഴ്ക്കോടതികളിലേയും സുപ്രീം കോടതിയിലേയും വിധികളും പരാമർശങ്ങളും അനായാസം ഉപയോഗിക്കുവാനും സാധിക്കുമായിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ശ്രീധരൻ പിള്ളക്ക് ഇത് വലിയ മൈലേജും നലുമായിരുന്നു. എന്നാൽ അതുണ്ടായില്ല.

കോൺഗ്രസ് സ്ഥാനാർഥി അഡ്വ.ഡി.വിജയകുമാറാണ്. ശ്രീധരൻ പിള്ളയുടെ വ്യക്തിപ്രഭാവമോ പ്രാഗൽഭ്യമോ അദ്ദെഹത്തിനില്ല എന്നതും അതോടൊപ്പം മെഡിക്കൽ കോളേജ് വിഷയത്തിൽ കോൺഗ്രസ്സിനകത്ത് നടക്കുന്ന തമ്മിലടിയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളേയും ബാധിച്ചിട്ടുണ്ട്.

അതോടൊപ്പം എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയം ഉറപ്പിക്കുവാനാണ് താരതമ്യേന കരുത്ത് കുറഞ്ഞ സ്ഥാനാർഥിയെ നിർത്തിയതെന്ന് ആരോപണം നേരത്തെ ഉയർന്നിരുന്നു. അത് ശരിവെക്കും വിധത്തിലാണ് മണ്ഡലത്തിലെ തണുപ്പൻ മട്ടിലുള്ള പ്രചാരണങ്ങൾ മുന്നോട്ട് പോകുന്നതും.

നിലവിലെ അവസ്ഥ തുടർന്നാൽ ചെങ്ങന്നൂരിൽ എൽഡിഎഫ് അനായാസ വിജയം നേടുകയും ഒപ്പം ബിജെപിക്ക് ശക്തമായ തിരിച്ചടി ഉണ്ടാകുകയും ചെയ്യും. സൈബർ പോരാളികൾ ശക്തമായ പ്രചാരണം ശ്രീധരൻ പിള്ളക്ക് വേണ്ടി നടത്തുന്നുണ്ടെങ്കിലും മത സാമുദായിക നേതാക്കളെ കൂടെ നിർത്തിക്കൊണ്ട് ഒരു പ്രചാരണം നടത്തുന്നതിനായി തന്ത്രങ്ങൾ മെനയുന്നതിനോ അത് പ്രയോഗിക്കുന്നതിനോ സംഘപരിവാർ നേതൃത്വത്തിനു സാധിക്കുന്നില്ല.

പൊളിറ്റിക്കൽ ഡെസ്ക്‌

Avatar

Staff Reporter