മലയാളം ഇ മാഗസിൻ.കോം

3 കോടി യൂസേഴ്സിന്റെയൊപ്പം നിങ്ങളുടെ ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള വഴി ഇതാ!

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മൂന്ന് കോടിയോളം പേരുടെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്തതായി ഫേസ്ബുക്ക് തന്നെ യൂസേഴ്സിനെ അറിയിച്ചത്. സുരക്ഷാ പിഴവ് കാരണമാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടത്.

\"\"

ഫേസ്ബുക് യൂസറുടെ പേര്, ഫോൺ നമ്പർ, ഒടുവിൽ സന്ദർശിച്ച സ്ഥലം, ഇ മെയിൽ ഐ ഡി തുടങ്ങിയ എല്ലാം തന്നെ ഹാക്കർമാർ കവർന്നിട്ടുണ്ട്. എന്നാൽ ഭയക്കേണ്ട കാര്യമില്ലെന്നും സുരക്ഷയ്ക്കായി അടിയന്തര നടപടികൾ എടുത്തിട്ടുണ്ടെന്നും ഫേസ് ബുക്ക് സന്ദേശം അയച്ചിരുന്നു. 5 കോടി അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു പ്രാഥമിക നിഗമനം എന്നാൽ 3 കോടി അക്കൗണ്ട് ആണ് ഹാക്ക് ചെയ്തിട്ടുള്ളതെന്നു സ്ഥിരീകരിച്ചു.

\"\"

പാസ്സ്‌വേർഡ്, സാമ്പത്തിക വിവരണങ്ങൾ, തേർഡ് പാർട്ടി ആപ്പിക്കേഷൻ എന്നിവ സുരക്ഷിതമാണെന്ന് നേരത്തെ തന്നെ ഫേസ് ബുക്ക് അറിയിച്ചിരുന്നു. സെപ്റ്റംബറിൽ ആണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്. എന്നാൽ വെള്ളിയാഴ്ചയാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപെട്ട വിവരം ഫേസ് ബുക്ക് വെളിപ്പെടുത്തിയത്.

അതോടൊപ്പം തന്നെ ഹാക്ക് ചെയ്യപ്പെട്ടവരുടെ ഹോം പേജിൽ ഇത് സ്ഥിരീകരിച്ചുള്ള മെസ്സേജും പ്രത്യക്ഷപ്പെട്ടു. നിലവിൽ ഹാക്കർ എന്തൊക്കെ വിവരങ്ങൾ ചോർത്തി എന്ന് അറിയാം എന്നല്ലാതെ ഫേസ്ബുക് യൂസേഴ്‌സിനു മറ്റൊന്നും ചെയ്യാനില്ല എന്നുള്ളതാണ് വാസ്തവം. അതുമായി ബന്ധപ്പെട്ട സംശയകരമായ മെസ്സേജുകളോ ഇ മെയിലോ വരുന്നുണ്ടൊന്നു അറിയാൻ സാധിക്കുമെന്നുമാത്രം.

\"\"

ഫേസ്ബുക് ഹാക്ക് ചെയ്തോ എന്ന് ഫേസ് യൂസേഴ്സിന് പരിശോധിക്കാൻ സാധിക്കുന്ന തരത്തിൽ ഒരു വെബ്സൈറ്റ് ഫേസ് ബുക്ക് തയാറാക്കിയിട്ടുണ്ട്. ഇതിലൂടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ എന്തൊക്കെ വിവരങ്ങൾ ഹാക്കർ ശേഖരിച്ചു എന്നും അറിയാൻ സാധിക്കും. സംശയകരമായ ഇ മെയിലും മെസ്സേജും കണ്ടെത്താനും അത് നേരിടേണ്ട രീതിയും നിർദ്ദേശിച്ചിട്ടുണ്ട്. CLICK HERE:

\"\"

പേജിന്‍റെ അവസാനമുള്ള “Is my Facebook account impacted by this security issue?” എന്ന സ്ഥലത്താണ് ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നത്. ആരാണ് സൈബർ ആക്രമണങ്ങൾക്ക് പിന്നിലെന്നു കണ്ടെത്താൻ അമേരിക്കൻ അന്വേഷണ ഏജൻസി എഫ് ബി ഐ യും ഫേസ്ബുക്കുമായി സഹകരിക്കുന്നുണ്ട്. ഇന്നാൽ ഇത് സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്താൻ സാധിക്കില്ല എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്

സരിക ചാരൂസ്‌

Sarika Charus | Staff Reporter