വിവാഹേതരബന്ധങ്ങള്വഴി വാഗ്ദാനം ചെയ്യപ്പെടുന്ന ലൈംഗികതക്കുള്ള ക്ഷണത്തെ നിരസിക്കൽ പുരുഷനെ സംബന്ധിച്ചിടത്തോളം പലപ്പോഴും പ്രയാസകരമാണ്. എന്തുകൊണ്ട് പുരുഷന്ഇങ്ങനെയാവുന്നു എന്നതിനെ സംബന്ധിച്ച് ഒട്ടനവധി പഠനങ്ങൾ നടന്നിട്ടുണ്ട്. സ്വയം നിയന്ത്രണത്തിനുള്ള ശേഷി കുറവായതുകൊണ്ടാണെന്നും അതല്ല പുരുഷന് ഉയര്‍ന്ന ലൈംഗികാഭിനിവേഷം ഉണ്ടായതുകൊണ്ടാണെന്നും അഭിപ്രായങ്ങളുണ്ട്. ശാസ്ത്രീയ കാരണങ്ങള്എന്തുതന്നെയായാലും പുരുഷൻ തന്റെ ഇണയെ ചതിക്കുന്നതിന് പലപ്പോഴും കാരണങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കും ചിലപ്പോൾ കൗതുകം കൊണ്ടോ പലപ്പോഴും അവരുടെ പ്രകൃതം കൊണ്ടോ ആയിരിക്കും അവർ ഇത്തരത്തിൽ ബന്ധങ്ങളിൽ ഏർപ്പെടുന്നത്. പുരുഷന്മാരുടെ വിശ്വാസവഞ്ചന അകാരണമായാണെന്ന് തീര്‍ത്ത് പറയാനാവില്ല. ചില സമയങ്ങളില്അതിന് കാരണം പങ്കാളിതന്നെയാവാം. ബന്ധങ്ങളിലെ പൊരുത്തക്കേടുകൾ മൂലം പലപ്പോഴും ഇത് സംഭവിക്കാം.
യാഥാസ്ഥിതികരായവർ കൂടുതലുള്ള ഇന്ത്യപോലെയുള്ള രാജ്യങ്ങളിൽ നടക്കുന്ന അറേഞ്ചട് വിവാഹങ്ങളിലാണ് ഇത് കൂടുതലും സംഭവിക്കുന്നത്. ഇത്തരം വിവാഹങ്ങളിൽ ഇണകൾ തമ്മിൽ പൊതുവായ ഒന്നും തന്നെയില്ലെങ്കിൽ ഇണകളിൽ നിരാശ പടരുകയും ഭർത്താവ് വിശ്വാസവഞ്ചകനായിത്തീരുന്നതും പലപ്പോഴും പതിവാണ്. താൽപര്യമില്ലായ്മയും ആഗ്രഹമില്ലായ്മയും പലപ്പോഴും ഇണകൾ രണ്ടുപേരെയും വിശ്വാസവഞ്ചകരാക്കിത്തീർക്കുന്നു. ബന്ധങ്ങളിലെ വിരസതയാണ് പലപ്പോഴും പുരുഷന്ഇണയെ വഞ്ചിക്കുന്നതിന് ഇടയാക്കുന്നത്. പുതുമോടി മാറിക്കഴിഞ്ഞാൽ പിന്നീടുള്ള കാലം ഏതു ബന്ധത്തിലും ഒരു പരീക്ഷണസമയമാണ്. ഈ സമയം തങ്ങളുടെ അഭിനിവേശം നിലനിർത്താൻ വ്യത്യസ്തമായതും പുതുമയുള്ളതുമായ പലതും പരീക്ഷിച്ചുനോക്കാറുണ്ട്. ലൈംഗികബന്ധത്തിലും പുതുമ നൽകി നോക്കും. എന്നാൽ ഇവയെല്ലാം പരാജയപ്പെടുന്ന അവസരത്തിൽ പുരുഷനിൽ ചതിയുടെ വാസന തലപൊക്കുന്നു.
പുരുഷന്റെ വഞ്ചനക്കു പിന്നിലെ 10 കാരണങ്ങൾ (Next Page)