24
March, 2019
Sunday
06:33 PM
banner
banner
banner

ജനിച്ച നക്ഷത്രം പറയും നിങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും! ചതയം നക്ഷത്രത്തിൽ ജനിച്ചവരെക്കുറിച്ച്‌

കുംഭം രാശിയിലെ ഗാമ അക്വാറി എന്ന നക്ഷത്രമാണ് ചതയം. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്നഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിനാലാമത്തേതാണിത്. സംസ്കൃതത്തിൽ ഇത് ശതഭിഷ എന്നറിയപ്പെടുന്നു. ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സഹായം അഭ്യര്‍ത്ഥിച്ചു വരുന്നവരെ എന്തുവിലകൊടുത്തും സഹായിക്കാന്‍ ശ്രമിക്കുന്നു.ഇവര്‍ സ്വതന്ത്രചിന്താഗതിയുള്ളവരും സ്ഥിരമായി പ്രവര്‍ത്തിക്കുന്നവരും കുലീനതയുള്ളവരുമായിരിക്കും. പിതാവിനേക്കാള്‍ മാതാവിനോടായിരിക്കും ഇവര്‍ക്ക്‌ ആഭിമുഖ്യം കൂടുതല്‍. ആദര്‍ശങ്ങളെ മുറുകെപ്പിടിക്കുന്ന ഇവര്‍ ഔദാര്യശീലമുള്ളവരുമായിരിക്കും. സൗഹൃദങ്ങള്‍ക്ക്‌ ഇവര്‍ വലിയ വിലകല്‍പിക്കുകയും ചെയ്യാറുണ്ട്‌. പാരമ്പര്യം, പ്രാചീന ശാസ്ത്രങ്ങള്‍ എന്നിവയോട്‌ ഇവര്‍ക്ക്‌ ആഭിമുഖ്യം കൂടുതലായിരിക്കും. ആത്മീയമായ മനസസിനുടമകളുമായിരിക്കും ഇവര്‍. ആരോടും എന്തും തുറന്നു പറയുന്ന സ്വഭാവമാണ്‌ ഇവരുടേത്‌. അത്‌ ഇവര്‍ക്ക്‌ അനവധി ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ സഹജമായ കഴിവുള്ള ഇവര്‍ സാഹസികകര്‍മങ്ങളില്‍ ഏര്‍പ്പെടാനും മടിക്കാറില്ല.

മറ്റു നക്ഷത്രങ്ങളെക്കുറിച്ചുള്ള ഫലങ്ങൾ അറിയാൻ ഇവിടെ ക്ലിക്‌ ചെയ്യുക

അതിശയിക്കത്തക്ക ഓർമ്മശക്തിയും തിളക്കമുള്ള പ്രവൃത്തികൾ ചെയ്യുന്നവരുമാണ്. അന്തസ്സും ആഭിജാത്യവുമുള്ള കുടുംബത്തിലെ അംഗമായിരിക്കും. സത്യം നിലനിർത്തി ജീവിക്കുന്നവരായിരിക്കും. ഇതിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിക്കുകയും ചെയ്യുന്നവരാണിവർ. ഈ തത്വത്തിൽ നിന്നും വ്യതിചലിക്കുന്നവരുമായുള്ള സഹകരണം പോലും ഇവർ ഉപേക്ഷിക്കും. നിസ്വാർത്ഥ സേവനമാണിവരുടെ ലക്ഷ്യം. ഇവർ പിടിക്കുന്ന കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നവരാണിവർ. സ്വന്തം അഭിപ്രായത്തിൽ നിന്നും ഇവരൊരിക്കലും വ്യതിചലിക്കുകയുമില്ല. മറ്റുള്ളവർക്ക് മാറ്റിയെടുക്കാനും സാധിക്കില്ല. ജീവിതത്തിൽ പല കാര്യങ്ങളിലും ഇവർ ധാരാളം കഴിവുള്ളവരും ബുദ്ധി സാമർത്ഥ്യമുള്ളവരുമായിരിക്കും. മനസ്സ് വളരെയധികം മൃദുവായിരിക്കും. എന്നാൽ ഗുണദോഷസമ്മിശ്രവുമായിരിക്കും. ഇവരെ പ്രകോപിപ്പിച്ചാൽ ഇവർ ശരിക്കും ഒരു വേട്ടപ്പട്ടിയായിരിക്കും, എന്നാൽ കോപം ശമിക്കുമ്പോൾ എത്രയും താഴേയ്ക്കിറങ്ങുകയും ചെയ്യും. പൊങ്ങച്ചത്തിലും ആഡംബരത്തിലും വിശ്വസിക്കുന്നവരല്ല. ഇവരുടെ കഴിവുകളെ പ്രകടമാക്കാൻ ഇവർക്ക് ഉള്ളിൽ ഒരു ചാഞ്ചല്യമുള്ളവരാണിവർ. 34 വയസ്സുവരെ ഏറെക്കുറെ ദുരിതം നിറഞ്ഞ ജീവിതമായിരിക്കും. അതിനുശേഷമെ ഉയർച്ചയുണ്ടാകൂ. ഇവർക്ക് ജ്യോതിഷം, സൈക്കോളജി, തിരുമ്മൽ എന്നിവ വളരെയധികം യോജിച്ചതാണ്. കാരണം മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ തീർത്തും പരിഹാരങ്ങൾ നിർദ്ദേശിക്കാനും ഇവർക്ക് വളരെ കഴിവുണ്ട്. ചെറുപ്പത്തിലെ മറ്റുള്ളവർക്ക് വേണ്ടി ഓരോന്നിലും ഇടപെടുന്നതിൽ ഇവർ ശ്രേഷ്ഠത കണ്ടെത്തുന്നതാണ്.

മുഖം നോക്കാതെ പറയുന്നവരായും തന്റെ നയം കൊണ്ട്‌ ശത്രുക്കളെ ജയിക്കുന്നവരായും അന്ധവിശ്വാസം ഇല്ലാത്തവരായും നിസ്സാരകാര്യങ്ങളില്‍ പിണങ്ങുന്നവരായും മറ്റനവധി ഗുണങ്ങള്‍ ഉളളവരായും പിശുക്കരായും ഭവിക്കും. സ്വതന്ത്രചിന്തയും അദ്ധ്വാനശീലവും ഉള്ളവരും പല കാര്യങ്ങളിലും അലസത ഉള്ളവരുമായിരിക്കും. ആത്യന്തിക ധീരതയുള്ള ഇവര്‍ ശത്രുക്കളെ പരാജയപ്പെടുത്തുന്നതില്‍ സമര്‍ത്ഥരായിരിക്കും. ആര്‍ക്കും സംരക്ഷണം നല്‍കാന്‍ ഇവര്‍ സന്നദ്ധരാവും. ജീവിതത്തിന്റെ ആദ്യകാലത്ത്‌ പല ക്ലേശങ്ങളും അനുഭവിക്കേണ്ടി വരുന്ന ഇവര്‍ ക്രമേണ അഭിവൃദ്ധി പ്രാപിക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി എന്ത്‌ ത്യാഗവും സഹിക്കാന്‍ സന്നദ്ധരാകുകയും ചെയ്യും. ലോകപരിജ്‌ഞാനമുള്ള ഇവര്‍ ആളെ അറിഞ്ഞ്‌ പെരുമാറുന്നതിലും സുഖദുഃഖങ്ങളെ സമചിത്തതയോടെ കാണുന്നതിലും പ്രത്യേക കഴിവ്‌ പ്രദര്‍ശിപ്പിക്കും. സ്‌ത്രീകള്‍ ദേവന്മാരേയും ഗുരുജനങ്ങളേയും ആദരിക്കുന്നതില്‍ താത്‌പര്യം പ്രദര്‍ശിപ്പിക്കും. ഇവര്‍ സ്വജനങ്ങളില്‍ വച്ച്‌ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തും. ഭര്‍ത്താവ്‌ തന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കുചേരണമെന്ന്‌ ഇവര്‍ക്ക്‌ നിര്‍ബന്ധമാണ്‌.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 24 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

ദിവസേനയുള്ള നക്ഷത്ര ഫലങ്ങൾ അറിയാനും ജ്യോതിഷ സംശയങ്ങൾക്കും ജ്യോതിഷ കൈരളി ഫേസ്ബുക്ക്‌ പേജ്‌ ലൈക്ക്‌ ചെയ്യുക! CLICK HERE

സ്വന്തക്കാരിൽനിന്നും അടുത്തിടപെടുന്നവരുമായും ധാരാളം പ്രശ്നങ്ങൾ ഇവർക്ക് നേരിടേണ്ടതായി വരും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഇവർക്ക് വേണ്ട സഹായങ്ങളും ഇവർ ചെയ്തു കൊടുക്കും. സഹോദരന്മാരെ കൊണ്ട് അങ്ങേയറ്റം മാനസികപീഡനം അനുഭവിക്കേണ്ടതായി വരും. അച്ഛനിൽനിന്നും ഒരു സ്നേഹമോ സഹായമോ ഇവർക്ക് കിട്ടില്ല. അമ്മയിൽ നിന്നായിരിക്കും കൂടുതലും സ്നേഹവും ആദരവും ലഭിക്കുന്നത്. വിവാഹജീവിതം പൊതുവെ മോശമായിരിക്കും. വ്യാഴവും ശനിയും നല്ല പൊസിഷനല്ലെങ്കിൽ (പരസ്പരം ത്രികോണത്തിൽ) വിവാഹബന്ധം വേർപെടുകയോ, വൈധവ്യം സംഭവിക്കുക വരെ ആകാം. കുടുംബജീവിതം ഒരിക്കലും സുഖകരമായിരിക്കില്ല. മുൻകോപികളാണെങ്കിലും നിവൃത്തിയുള്ളിടത്തോളം ഒന്നും പുറത്തു കാട്ടാതെ മനസ്സിൽ സൂക്ഷിക്കുന്നവരാണിവർ. ഔദാര്യവും സൽക്കാരപ്രിയരുമാണ്. സഹായം അഭ്യർത്ഥിക്കുന്നവർക്ക് അത് നൽകുന്നവരാണിവർ. ആദർശം മുറുകെ പിടിക്കുന്നതു കാരണം പല കഷ്ടനഷ്ടങ്ങളും അനു‌ഭവിക്കേണ്ടതായും വരും. ബന്ധുക്കളുമായി ഒരുമിച്ച് കഴിച്ചുകൂട്ടാൻ ഇഷ്ടപ്പെടാത്തവരാണിവർ.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇവർ പൊക്കമുള്ളവരും സൗന്ദര്യവതികളും ആയിരിക്കും. ഇവർ വളരെ ശാന്തരായിരിക്കും. ചിലപ്പോൾ വലിയ ദേഷ്യക്കാരിയുമായിരിക്കും. ഈശ്വരവിശ്വാസിയും മതകാര്യങ്ങളിൽ താൽപര്യമുള്ളവരുമായിരിക്കും. ഈ ദേഷ്യ കൂടുതൽ കാരണം വീട്ടിൽ വഴക്കുകൾ ഉണ്ടാക്കുകയും അതുകാരണം വീട്ടിൽ അശാന്തിയും മാനസിക ദുഃഖങ്ങൾക്കും കാരണമാകുന്നു. മാതൃപിതൃഗുണവും സഹോദരങ്ങളിൽ നിന്ന് ഗുണഫലവും ഉണ്ടാകില്ല. അധ്വാന ശീലരാണെങ്കിലും അലസരാണ്. രഹസ്യം സൂക്ഷിക്കാൻ മിടുക്കരാണ്. തീരുമാനത്തിൽ നിന്നും പിന്തിരിയാത്തവരാണിവർ. മുൻകോപികളാണെങ്കിലും ശുദ്ധഹൃദയരാണ്. ആരോടും അഹിതമായോ അവരെ പിണക്കുകയോ ചെയ്യില്ല. ആരോടെങ്കിലും അപ്രിയം തോന്നിയാൽ അതു വ്യക്തമാക്കാതെ ഒതുങ്ങികഴിയുന്നവരാണ്. സഹായം അന്വേഷിച്ച് വരുന്നവരോട് വളരെ ദയകാണിക്കുന്നവരായിരിക്കും. കുടുംബത്തിലുള്ളവരെയും പൊതുജനങ്ങളിലും ആവശ്യമില്ലാതെ തെറ്റിദ്ധരിക്കാറുണ്ട്.

അനുകൂല നക്ഷത്രം – തിരുവാതിര 5½, മകം 5, ഉത്രം 6, ചിത്തിര 7, ചോതി 8, വിശാഖം 8, കേട്ട 8, മൂലം 7, ഉത്രാടം 7, അവിട്ടം 7, ചതയം 6.
പ്രതികൂല നക്ഷത്രം – ഉതൃട്ടാതി, അശ്വതി, കാർത്തിക, പൂയം, ആയില്യം, അത്തം, പൂരാടം, തിരുവോണം, കേട്ട.
ഗുണാനുഭവ കർമ്മത്തിന് – ചതയം, രേവതി, രോഹിണി, ചോതി, അനിഴം, മൂലം.
നിർഭാഗ്യനിറം – വെളുപ്പ്
അനുകൂലം – ചുമപ്പ്
അനുകൂലദിനം – വെള്ളി, ഞായർ, ശനി
പ്രതികൂലദിനം – വ്യാഴന്‍, ബുധന്‍
അനുകൂല തിയതി – 4, 13, 22, 31
പ്രതികൂലം – 3, 12, 21, 30
നിർഭാഗ്യ മാസം – കുംഭം, കന്നി
ഭാഗ്യമാസം – ധനു, കർക്കടകം, വൃശ്ചികം, മേടം
ഭാഗ്യദേവത – വനദുര്‍ഗ്ഗ
ദോഷദശകൾ – കേതു, ബുധൻ, സൂര്യൻ
വൃക്ഷം- കടമ്പ്‌,
നക്ഷത്രമൃഗം- കുതിര,
യോനി- സ്ത്രീ
പക്ഷി-മയില്‍
ഭൂതം- ആകാശം

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 20 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍
ശനി, കേതു, സൂര്യന്‍ എന്നീ ദശകളില്‍ ഇവര്‍ ദോഷപരിഹാരകര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ്‌. ചതയം, തിരുവാതിര, ചോതിനക്ഷത്രങ്ങള്‍ ക്ഷേത്രദര്‍ശനത്തിനും മറ്റ്‌ പൂജാദികാര്യങ്ങള്‍ക്കും ഉത്തമം. നക്ഷത്രാധിപനായ രാഹുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങള്‍ ഇവര്‍ പതിവായി അനുഷ്ഠിക്കേണ്ടതാണ്‌. സര്‍പക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക, കുടുംബത്തില്‍ സര്‍പക്കാവുകള്‍ പരിരക്ഷിക്കുക, അവിടെ കടമ്പുവൃക്ഷം വെച്ചുപിടിപ്പിക്കുക തുടങ്ങിയവയൊക്കെ ദോഷപരിഹാരകര്‍മങ്ങളാണ്‌. ചതയം നാളില്‍ രാഹുപൂജ നടത്തുന്നതും ഉത്തമം. രാശ്യാധിപനായ ശനിയെപ്രീതിപ്പെടുത്തുന്ന കര്‍മങ്ങളും ഇവര്‍ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ശാസ്താക്ഷേത്രദര്‍ശനവും, ശിവക്ഷേത്രദര്‍ശനവും നടത്തുക എന്നിവ ചതയം നക്ഷത്രക്കാര്‍ മുടങ്ങാതെ ചെയ്യേണ്ടതാണ്‌. ശനിയാഴ്ചയും ചതയം നക്ഷത്രവും ചേര്‍ന്നുവരുന്ന ദിവസം ശനീശ്വരപൂജ നടത്തുന്നതും ഉത്തമമാണ്‌.

മറ്റു നക്ഷത്രങ്ങളെക്കുറിച്ചുള്ള ഫലങ്ങൾ അറിയാൻ ഇവിടെ ക്ലിക്‌ ചെയ്യുക

കടപ്പാട്‌: അരുവിക്കര ശ്രീകണ്ഠന്‍ നായര്‍

[yuzo_related]

CommentsRelated Articles & Comments