24
March, 2019
Sunday
06:32 PM
banner
banner
banner

കറണ്ട് ഇല്ലെങ്കിലും മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഒരു എളുപ്പ വഴിയുണ്ട്, വീഡിയോ കാണൂ!

കറണ്ട് ഇല്ലെങ്കിലും മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഒരു എളുപ്പ വഴിയുണ്ട്, വീഡിയോ കാണൂ!

1. കൈവശമുള്ള USB കേബിളിന്റെ, ചാർജറിൽ കുത്തുന്ന പിന്നിനു മുൻപുള്ള ഭാഗം കട്ട്‌ ചെയ്യുക
2. അതിനുള്ളിൽ നാല് ചെറിയ വയറുകൾ ഉണ്ടാകും.
3. അതിൽ ചുവപ്പും കറുപ്പും വയറുകളുടെ അഗ്രഭാഗത്തെ പ്ലാസ്റ്റിക് ആവരണം കളയുക.
4. ടിവി റിമോട്ടിലെ രണ്ടു ബാറ്ററിയും വാൾക്ലോക്കിലെ ഒരു ബാറ്ററിയും എടുക്കുക.
5. ഒരു ബാറ്ററിയുടെ മുകൾഭാഗം അടുത്ത ബാറ്ററിയുടെ ചുവട്ടിൽ തൊട്ടിരിക്കുന്ന വിധത്തിൽ മൂന്നു ബാറ്ററിയും ഒന്നിനു പുറകെ ഒന്ന് എന്ന മട്ടിൽ ഒരു പേപ്പറിൽ ചുരുട്ടി എടുക്കുക.


6. കടലാസുകുഴലിന്റെ ഒരുഭാഗത്ത്, ബാറ്ററിയുടെ മുകൾഭാഗം വരുന്നിടത്ത് കേബിളിലെ ചുവന്ന വയറിന്റെ ഇൻസുലേഷൻ നീക്കം ചെയ്ത അഗ്രം ചേർത്തുവയ്ക്കുക. കുഴലിന്റെ മറുഭാഗത്ത്, അതായത് താഴെയുള്ള ബാറ്ററിയുടെ ചുവടുഭാഗം വരുന്നിടത്ത് കറുത്ത വയറിന്റെ ഇൻസുലേഷൻ നീക്കം ചെയ്ത അഗ്രം ചേർത്തുവയ്ക്കുക. കേബിൾ ഫോണിൽ കണക്ട് ചെയ്യുക.
7. ഇപ്പോൾ ഫോൺ ചാർജ് ആയിത്തുടങ്ങുന്നതു കാണാം.
8. ഈ നിലയിൽ ഒരു പത്തു മിനിറ്റ് വച്ചാൽ ഫോൺ 20 ശതമാനത്തോളം ചാർജ് ആകും.
9. നാലു ദിവസം വരെ ഇങ്ങനെ മൊബൈൽ ഫോൺ ചാർജ് ചെയ്യാം.

[yuzo_related]

Comments



Related Articles & Comments