മലയാളം ഇ മാഗസിൻ.കോം

മൂത്രത്തിലെ ഈ വ്യത്യാസങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കിൽ ഇനി ശ്രദ്ധിക്കണം, കാരണമുണ്ട്‌

ശരീരത്തിൽ ജലാംശത്തിന്റെ അളവ്‌ കുളയുമ്പോഴും കിഡ്നിക്ക്‌ തകരാർ ഉണ്ടെങ്കിലും ചില ലക്ഷണങ്ങളൊക്കെ മൂത്രത്തിൻ്‌റെ വ്യത്യാസത്തിലൂടെ കണ്ടെത്താൻ സാധിക്കും. ആശുപത്രികളിൽ പോകുമ്പോൾ ഇപ്പോൾ പല അസുഖങ്ങൾക്കും മൂത്ര പരിശോദന നടത്താറുണ്ട്‌. സാധാരണ രീതിയിൽ നിന്ന്‌ മൂത്രത്തിന്‌ എന്തേലും വ്യത്യാസമുണ്ടെന്ന്‌ കണ്ടാൽ സ്വയം ചികിത്സയക്ക്‌ നിക്കാതെ ഡോക്ടറെ കണ്ടില്ലെങ്കിൽ ഗുരുതരമായ ആരോഗി അവസ്ഥയിലേക്ക്‌ തള്ളിവിടും.

കിഡ്നിക്കുണ്ടാകുന്ന അണുബാധ ആരോഗ്യത്തെ ബാധിക്കുന്നത്‌ പല വിധത്തിലാണ്‌. അതുകൊണ്ട്‌ തന്നെ ഇതിനെ വേണ്ട രീതിയിൽ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സിക്കേണ്ടത്‌ അത്യാവശ്യമാണ്‌. കിഡ്നിക്ക്‌ ഇൻഫക്ഷൻ ഉണ്ടായാൽ അത്‌ നമ്മുടെ ശരീരത്തെ എത്രത്തോളം ബാധിക്കുമെന്നുള്ള കാര്യമറിഞ്ഞിരിക്കണം. ശരീരത്തിൽ അതിൻ്‌റെ ഓരോ ലക്ഷണങ്ങൾ മുമ്പേ തന്നെ കാണിക്കാറുണ്ട്‌. എന്തൊക്കെയാണ്‌ അവയെന്ന്‌ നോക്കാം.

സാധാരണഗതിയില്‌ മൂത്രത്തിന്റെ നിറം ഇളം മഞ്ഞയാണ്‌. അതിൽ നിന്ന്‌ മാറി കടുത്ത മഞ്ഞ നിറത്തിൽ കണ്ടാൽ ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും ആരോഗ്യ സംരക്ഷണം വളരെയധികം വെല്ലുവിളി തന്നെയാണ്‌. മൂത്രത്തിൻറെ നിറം കടുത്ത മഞ്ഞയാണെങ്കിൽ നിങ്ങളിൽ കിഡ്ണി ഇൻഫെക്ഷൻറെ സാധ്യത വളരെയധികം കൂടുതലായാണ്‌ കാണിക്കുന്നത്‌.

മൂത്രത്തിൻറെ അളവ്‌ കുറയുന്ന അവസ്ഥ വന്നാലും അതും ശ്രദ്ധിക്കേണ്ടതാണ്‌. കാരണം കിഡ്നി ഇൻഫെക്ഷന്റെ പ്രാരംഭ ഘട്ടത്തിൻ്‌റെ സൂചനയാണ്‌ നിങ്ങൾക്ക്‌ നൽകുന്നത്‌. മൂത്രത്തിൻറെ അളവ്‌ കുറയുന്നതിലൂടെ അത്‌ ഇൻഫെക്ഷൻ വർദ്ധിക്കുന്നതിനുള്ള സാധ്യതയെയാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. അതുകൊണ്ട്‌ വളരെയധികം ശ്രദ്ധിക്കണം.

മൂത്രത്തിൽ പത പോലെ വന്നാൽ ശ്രദ്ധിക്കണം. കാരണം പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ സംഭവിക്കാമെങ്കിലും മൂത്രത്തിലെ പത കൂടുകയാണെ‍ങ്കിൽ അത്‌ കിഡ്നിയിൽ അണുബാധയാണ്‌ എന്നതിൻറെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്‌. ഇത്‌ തിരിച്ചറിഞ്ഞ്‌ പരിഹരിക്കുന്നതിന്‌ വേണ്ടിയാണ്‌ ശ്രദ്ധിക്കേണ്ടത്‌.

മൂത്രത്തിൽ ഇടക്കിടക്ക്‌ രക്തത്തിൻറെ അംശം കാണപ്പെടുന്നതും ഇത്തരം ഇൻഫെക്ഷൻ ഉണ്ട്‌ എന്നതിൻറെ സൂചനയാണ്‌. അതുകൊണ്ട്‌ ഭയപ്പെടാതെ ആരോഗ്യത്തോടെ ഇരിക്കുന്നതിനുള്ള വഴികളാണ്‌ തേടേണ്ടത്‌. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ്‌ വേണം പ്രവർത്തിക്കുന്നതിന്‌. ആരോഗ്യ സംരക്ഷണത്തിന്‌ പുറമേയുള്ള അവയവങ്ങളെ മാത്രം ശ്രദ്ധിച്ചാൽ പോരാ. ആന്തരാവയവങ്ങളും പ്രധാനപ്പെട്ടത്‌ തന്നെയാണ്‌.

പലരിലും രാത്രിയിൽ മൂത്രശങ്ക വളരെയധികം കൂടുതലായിരിക്കും. ഇത്‌ കിഡ്നി ഇൻഫക്ഷനാണ്‌ എന്നതിൻറെ ലക്ഷണങ്ങൾ നിങ്ങളിൽ പ്രകടമാക്കുന്നവയാണ്‌. പലപ്പോഴും ഇത്തരത്തിലുള്ള മൂത്രശങ്ക വെറുതേ അവഗണിച്ച്‌ വിടാതെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്‌. അല്ലെങ്കിൽ കൂടുതൽ അസ്വസ്ഥതകളിലേക്ക്‌ ആരോഗ്യം പോവുന്നതിനുള്ള സാധ്യതയുണ്ട്‌.

Avatar

Shehina Hidayath