24
March, 2019
Sunday
06:29 PM
banner
banner
banner

ന്യൂജനറേഷൻ ആശങ്കപ്പെടേണ്ട, ഗർഭകാലത്ത്‌ ഈ മാറ്റങ്ങൾ സ്വാഭാവികമാണ്, അതിന് പരിഹാരവുമുണ്ട്‌!

ഗര്‍ഭകാലം പല പല മാറ്റങ്ങളുടെയും സമയമാണ്. ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും അപ്പോൾ സംഭവിക്കും. എന്നാൽ ഈ മാറ്റങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇത്തരം കാര്യങ്ങളെ പറ്റിയുള്ള അജ്ഞാത കൊണ്ട് കൊണ്ട് തന്നെ ഗര്ഭകാലം ഉത്കണ്ഠയുടെ കൂടെ കാലമാണ്. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി പെരുമാറേണ്ടത് വീട്ടുകാരും പങ്കാളിയും തന്നെയാണ്.

നിങ്ങളുടെ കരുത്തലും സ്നേഹവും ഏറ്റവും കൂടുതൽ നൽകേണ്ട സമയമാണ് ഗർഭകാലം. ഈ സമയത്തുണ്ടാകുന്ന മാറ്റങ്ങൾ പങ്കാളിയും കുടുംബവും മനസിലാക്കുകയാണ് വേണ്ടത്. ഗര്ഭകാലത്തു ദിവസവും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. സ്ത്രീകൾ ഉറപ്പായും ഇത്തരം മാറ്റങ്ങളെ പറ്റി അറിഞ്ഞിരിക്കണം. ഇത്തരത്തിൽ ഒന്നാണ് ഗര്ഭപാത്രത്തിലും വജൈനയിലും ഉണ്ടാകുന്ന ചില മാറ്റങ്ങൾ. ഇത് കുഞ്ഞിനു പുറത്തേക്കു വരാൻ വേണ്ടി ഉള്ള മാറ്റങ്ങൾ ആണ്. ഇതുപോലെ ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഇനി നോക്കാം

1. മൂത്രാശയ രോഗങ്ങള്‍
സ്ത്രീകൾക്കുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് മൂത്രശയ രോഗങ്ങൾ. ഗര്ഭകാലത് ഈ പ്രശ്നങ്ങൾ കൂടുതൽ ആയിരിക്കും. ഗർഭകാലത് യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകുന്നു. പൊതുവെ വെള്ളം കുടി കുറഞ്ഞവർക്കു മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാറുണ്ട്. ഗര്ഭസമയം ധാരാളം വെള്ളം കുടിക്കുക. ഇത് കുറഞ്ഞു പോയാൽ യൂറിനറി ഇൻഫെക്ഷൻ പോലെയുള്ള മൂത്രാശയ രോഗങ്ങൾ ഉണ്ടാകും. ഇത് വേറെ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.

2. വെരിക്കോസ് വെയിന്‍.
ഗര്‍ഭകാലത്ത് മാത്രം ചില സ്ത്രീകൾക്ക് വെരിക്കോസ് വെയിന്‍ അനുഭവപ്പെടുന്നു. വജൈനയുടെ ഭാഗത്തുള്ള വെരിക്കോസ് വെയിന്‍ ആണ് പ്രശ്നത്തിന് കാരണം. ഗർഭിണികൾക്ക് ഈ പ്രശ്നം ഉണ്ടാകുമ്പോൾ ബ്ലഡ് സർക്കുലേഷൻ കൂടുന്നു. തൽഫലമായി ഞരബുകൾ വലുതാകുന്നു. നീർവീക്കം ഉണ്ടാകുന്നു. യോനിയുടെ നിറം മാറ്റം എന്നിവ ഉണ്ടാകുന്നു. ഇത് ഗര്ഭസമായത്തു മാത്രമാണ് ഉണ്ടാകുന്നത് പ്രസവം കഴിഞ്ഞാൽ ഇത് ഉടൻ തന്നെ ഭേദമാകുന്നു.

3. സ്വകാര്യഭാഗത്തുള്ള ഗന്ധം
ഗർഭകാലത്തു വജൈനൽ ഡിസ്ചാർജ് ദുർഗന്ധം ഉണ്ടാകുന്നു. ഇത് സാധാരണയായി കണ്ടു വരുന്ന ഒരു മാറ്റമാണ്. പി എച് ലെവലിൽ ഉണ്ടാകുന്ന മാറ്റമാണ് സ്വകാര്യ ഭാഗത്തെ ദുർഗന്ധത്തിന്റെ കാരണം. വജൈനയിലേക്ക് രക്തയോട്ടം കൂടുമ്പോൾ ഗര്‍ഭപാത്രത്തിലെ രക്തയോട്ടവും കൂടും. ഇതാണ് പി എച്ച് ലെവലില്‍ മാറ്റമുണ്ടാക്കുന്നത്.

4. സ്‌പോട്ടിംഗ്
ചില ഗർഭിണികളിൽ അവരുടെ ഗർഭത്തിന്റെ ആദ്യ കാലത്തു കാണുന്ന ഒന്നാണ് സ്‌പോട്ടിംഗ്. ബ്ലീഡിങ് ആണെന്ന് പലരും തെറ്റിദ്ധരിക്കുന്നതാണ് ഇത്. കുറഞ്ഞ അളവിൽ രക്തത്തുള്ളികൾ ഉണ്ടാകുന്നതാണ് സ്പോട്ടിങ്. കുറച്ചു സമയം മാത്രമേ ഇത് ഉണ്ടാവുകയുള്ളൂ. ചിലപ്പോഴൊക്കെ ചെറിയ വയർ വേദനയും ഉണ്ടാകും. ഭ്രൂണം ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച് വളരുന്നതാണ് ഇതിനു കാരണം.

5. രോമ വളർച്ച
ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. തൽഫലമായി ശരീരത്തില്‍ ഓക്‌സിടോസിന്റെ അളവ് കൂടുന്നു. ഇത് സ്വകാര്യ ഭാഗത്തെ ബ്ലഡ് സർക്കുലേഷൻ കൂട്ടുകയും അതിന്റെ ഫലമായി അവിടെ രോമവളര്‍ച്ച വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത് ഗര്ഭകാലത് ഉണ്ടാകുന്ന ഒരു മാറ്റമാണ്.

6. വജൈനയിലെ നിറവും നീരും
വജൈനയിലെ നിറം മാറ്റം ഗര്‍ഭാവസ്ഥയില്‍ സംഭവിക്കുന്ന ഒരു മാറ്റമാണ്. പ്രസവശേഷം ഇവ സാധരണനിലയിൽ ആകുകയും ചെയ്യും. പിഗ്മെന്റേഷന്റെ ഫലമായി വജൈന ബ്ലൂ, പര്‍പ്പിള്‍ നിറം ആയി മാറുന്നു. പ്രസവം കഴിഞ്ഞു ഒരു മാസത്തിൽ തന്നെ പൂർവസ്ഥിതിയിൽ എത്തുന്നു. ഇതും പേടിക്കേണ്ട ഒന്നല്ല.വൈജൈനയിലോ അതിന്റെ സമീപത്തോ നീരോ വീക്കാമോ ഉണ്ടാകാറുണ്ട്. ഇത് ബ്ലഡ് സർക്കുലേഷൻ കാരണം ഉണ്ടാകുന്നതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായൽ ഡോക്ടറെ കാണുക. അല്ലെങ്കിൽ ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്.

7. വജൈനല്‍ ഡിസ്ചാർജും ചൊറിച്ചിലും
ഗര്‍ഭകാലത്തു വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ് വജൈനല്‍ ഡിസ്ചാർജും ചൊറിച്ചിലും. സാധാരണയായി എന്നാല്‍ വെളുത്ത നിറത്തില്‍ കാണുന്ന ഡിസ്ചാർജ് യാതൊരു ദുർഗന്ധവും ഉള്ളതായിരിക്കില്ല. ചിലർക്ക് ഗര്ഭകാലത് ഡിസ്ചാർജ് നിറവ്യത്യാസവും ദുർഗന്ധവും ഉള്ളതായിരിക്കും. ഇത് വളരെ സൂക്ഷിക്കേണ്ട ഒരു മാറ്റമാണ്. കുഞ്ഞ് വളരുന്നതിന് അനുസരിച്ചു ഗര്ഭപാത്രവും വികസിക്കുന്നു. ഇത് വജൈനയിൽ സമ്മർദ്ദം ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി ഇവിടുത്തെ തൊലി വലയുന്നു. ഇത് ചൊറിച്ചിലിന് കാരണമാകുന്നു. ചൊറിച്ചിൽ കൂടുതൽ ആണെങ്കിൽ അത് ഇൻഫെക്ഷനു കാരണമാകുന്നു. ഇത് വളരെ സൂക്ഷിക്കേണ്ട ഒന്നാണ്.

· · ·
[yuzo_related]

Comments


Related Articles & Comments