മലയാളം ഇ മാഗസിൻ.കോം

2020 ജൂൺ 30 വരെ വ്യാഴം മകര രാശിയിൽ സഞ്ചരിക്കുന്നു: ഈ നക്ഷത്രക്കാർ സൂക്ഷിക്കണം

2020 ജൂൺ 30 വരെ വ്യാഴം മകര രാശിയിൽ സഞ്ചരിക്കുന്നതിനാൽ മേടം, മിഥുനം, ചിങ്ങം, വൃശ്ചികം, മകരം, കുംഭം കൂറുകളിൽ ജനിച്ചവർക്ക്‌ വരുന്നത്‌ ദോഷകാലം. ഇടവം, കർക്കിടകം, കന്നി, തുലാം, ധനു, മീനം കൂറുകളിൽ ജനിച്ചവർക്ക്‌ സമയം ഉത്തമം.

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മേടക്കൂറുകാർക്ക്‌ തൊഴിൽ പ്രതിസന്ധിയും അപകീർത്തിയും സ്ഥാനചലനവും ശത്രുഭീതിയും ആരോഗ്യ പ്രശ്നങ്ങളും ധനനഷ്ടവും ഉണ്ടാകാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറുകാർക്ക്‌ ഒൻപതിൽ വ്യാഴം. ഭാഗ്യപുഷ്ടിയും മന സന്തോഷവും സൽകീർത്തിയും ആഗ്രഹസാഫല്യവും രോഗശമനവും സാമ്പത്തിക അഭിവൃദ്ധിയും ഫലം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മിഥുനക്കൂറുകാർക്ക്‌ എട്ടിൽ ഗുരു. പലവിധ രോഗ പീഡകളും കാര്യതടസവും ശത്രുവർദ്ധനവും കാലുവേദനയും പിതൃവർഗ ദുരിതവും ബന്ധുജന വിരോധവും ധനനഷ്ടവും സംഭവിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കർക്കടകക്കൂറിലെ നക്ഷത്ര ജാതർക്ക്‌ ഏഴിൽ ഗുരു. വിവാഹസിദ്ധി, ആരോഗ്യപുഷ്ടി, മന: സന്തോഷം, ആഗ്രഹസാഫല്യം, ഉദ്യോഗത്തിൽ ഉയർച്ച എന്നിവ ഫലം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറിലെ നക്ഷത്രക്കാർക്ക്‌ ആറിലാണ്‌ ഗുരു. ഇത്‌ ദാമ്പത്യക്ലേശം, ആരോഗ്യപുഷ്ടിക്കുറവ്‌, ധനനഷ്ടം, സ്ഥാനചലനം എന്നിവയ്ക്ക്‌ ഇടയാക്കാം. തൊഴിൽ നഷ്ടപ്പെട്ടാതെ സൂക്ഷിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കന്നിക്കൂറുകാരായ നക്ഷത്രജാതർക്ക്‌ വ്യാഴം അഞ്ചിൽ. മനസന്തോഷം, ശത്രുജയം,സർവകാര്യ സിദ്ധി, സന്താനലബ്ധി, ധനലാഭം, ആരോഗ്യപുഷ്ടി, ഗൃഹവാഹന ലാഭം എന്നിവ ഫലം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
തുലാക്കൂറിലെ നക്ഷത്രത്തിലുള്ളവർക്ക്‌ നാലിൽ ഗുരു. ഗൃഹവാഹനാദി ലാഭം, ദാനധർമ്മാദികളിൽ താൽപര്യം, ബന്ധുജന വിരോധം, ഗുണദോഷ സമ്മിശ്രഫലം

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറിലെ നക്ഷത്രക്കാർക്ക്‌ ഗുരു മൂന്നിൽ. സഹോദര സ്ഥാനീയമായി അഭിപ്രായ വ്യത്യാസം, സ്ഥാന ചലനം, മാതാവിന്‌ ശാരീരിക അസുഖം, ഗൃഹകലഹം ശത്രുദോഷം,ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക്‌ സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറിലെ നക്ഷത്രക്കാർക്ക്‌ വ്യാഴം രണ്ടിൽ. സാമ്പത്തിക നേട്ടം, മന:സന്തോഷം,ദാമ്പത്യസുഖം, ഗൃഹവാഹന ലാഭം,ആഗ്രഹസാഫല്യം എന്നിവ ഫലം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറിലെ നക്ഷത്രജാതർക്ക്‌ ജന്മവ്യാഴം. വാഹനദോഷം, ശുത്രുഭീതി, കടം, ഗൃഹകലഹം, സാമ്പത്തികനഷ്ടം, മന:സുഖക്കുറവ്‌ ,ആരോഗ്യ പുഷ്ടിക്കുറവ്‌, അപകടങ്ങൾ, അന്യദേശവാസം, അലച്ചിൽ ഫലം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭക്കൂറിലെ നക്ഷത്രക്കാർക്ക്‌ ഗുരു പന്ത്രണ്ടിൽ നീചരാശിയിൽ സഞ്ചരിക്കുന്നതിനാൽ ആശുപത്രി വാസം, കടം, മനക്ലേശം, കാര്യതടസം, ശത്രുവർധനവ്‌, സാമ്പത്തിക വിഷമതകൾ, ബന്ധുജന വിരോധം ഫലം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനക്കൂറിലെ നക്ഷത്രക്കാർക്ക്‌ ഗുരു പതിനൊന്നിൽ. കർമ്മപുഷ്ടി, ആരോഗ്യപരമായി നല്ല കാലം, ഗൃഹവാഹനാദി ഗുണം, ആഗ്രഹസാഫല്യം, മനസന്തോഷം, ശത്രുജയം, സൽകീർത്തി, ദാമ്പത്യസുഖം, ധനലാഭം ഫലം.

മേടം, മിഥുനം, ചിങ്ങം, വൃശ്ചികം, മകരം കുംഭം രാശിക്കാർ ദോഷപ്രീതിക്കായി വിഷ്‌ണുപ്രീതി വരുത്തണം. കൃഷ്ണന്‌ തൃക്കൈവെണ്ണ, തുളസി പൂവ്‌ കൊണ്ട്‌ അർച്ചന, പാൽ പായസം എന്നീ പരിഹാര വഴിപാടുകൾ നടത്തണം. സാമ്പത്തികപരമായും കുടുംബപരമയും തൊഴിൽ പരമായും ആരോഗ്യ പരമായും സൂക്ഷിക്കണം

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ഡോ. ആറ്റുകാൽ രാധാകൃഷ്ണൻ, + 91 9447471711

Staff Reporter