മലയാളം ഇ മാഗസിൻ.കോം

മാർച്ച്‌ 29ന്‌ വ്യാഴം വീണ്ടും രാശിമാറുന്നു, ഇത്തവണ ഈ 8 നാളുകാർക്കാണ്‌ ഗുണമുണ്ടാവുക

വീണ്ടും ഒരു വ്യാഴം രാശി മാറ്റം കൂടി. സാധാരണ ഗതിയിൽ ഒരേ രാശിയിൽ തുടരാറുള്ള വ്യാഴം ചില പ്രത്യേക സാഹചര്യങ്ങളിൽ ഒന്നിലധികം രാശികളിലൂടെ കടന്നു പോകാറുണ്ട്‌. കഴിഞ്ഞ നവംബർ 5നു വ്യാഴമാറ്റം സംഭവിച്ചിരുന്നു. അടുത്ത വ്യാഴം രാശിമാറ്റം മാർച്ച്‌ 29നാണ്‌ സംഭവിക്കുക. മാർച്ച്‌ 29നു സംഭവിക്കുന്ന വ്യാഴം രാശി മാറ്റത്തിലൂടെ ഈ 8 നക്ഷത്രങ്ങൾക്കാണ്‌ ഗുണകരമായ അനുഭവങ്ങൾ ഉണ്ടാവുക.

കാർത്തിക: വ്യാഴത്തിന്റെ രാശി മാറ്റം കാർത്തിക നക്ഷത്രക്കാർക്ക്‌ പൊതുവെ ഗുണകരമാണ്‌. ഉദ്ദേശിക്കുന്ന രീതിയിൽ കാര്യപുരോഗതി സാധ്യമാകും. തൊഴിൽ രംഗത്ത്‌ അനുകൂലമായ പലമാറ്റങ്ങളും സംഭവിക്കും. ദീർഘകാലമായി വിചാരിക്കുന്ന പല ലക്ഷ്യങ്ങളും നേടാൻ കഴിയും. ഗൃഹനിർമ്മാണം ആഗ്രഹിക്കുന്നവർക്ക്‌ എത്രയും പെട്ടെന്നുതന്നെ അത്‌ സഫലീകരിക്കാൻ സാധിക്കും.

രോഹിണി: വ്യാഴത്തിന്റെ രാശി മാറ്റം രോഹിണി നക്ഷത്രക്കാർക്ക്‌ വളരെ ഗുണകരമാണ്‌. ജോലിയിൽ പുരോഗതി, വിദ്യാർത്ഥികൾക്ക്‌ പഠനപുരോഗതി എന്നിവയുണ്ടാകും. വിവാഹകാര്യങ്ങളിൽ ഉടൻ തന്നെ ശുഭകരമായ തീരുമാനങ്ങൾ ഉണ്ടാകും.

പൂയം: വ്യാഴമാറ്റം വളരെ അനുകൂലമാണ്‌ പൂയം നക്ഷത്രക്കാർക്ക്‌ നൽകുക. തൊഴിൽ രംഗത്ത്‌ വളരെയധികം പുരോഗതിയുണ്ടാകും. കച്ചവടക്കാർക്ക്‌ ഏറെ ഗുണകരം. ഗൃഹനിർമ്മാണ്‌ വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കും.

ആയില്യം: മികച്ച ഗുണം പ്രദാനം ചെയ്യും. തൊഴിൽ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ശോഭിക്കാൻ കഴിയും. കുടുംബത്തിൽ സന്തോഷം നടമാടും.

അനിഴം: വളരെയധികം ഗുണപ്രദമാണ്‌ വ്യാഴമാറ്റം നൽകുക. തൊഴിൽ രംഗത്ത്‌ അനുകൂലമായ മാറ്റങ്ങൾ സംഭവിക്കും. ജീവിതത്തിൽ നിർണായകമായ പലകാര്യങ്ങളും സംഭവിക്കും. സാമ്പത്തിക പുരോഗതി സുനിശ്ചിതമാണ്‌.

മൂലം: മൂലം നാളുകാരെ സംബന്ധിച്ച്‌ വ്യാഴത്തിന്റെ ഇപ്പോഴത്തെ മാറ്റ വളരെ ഗുണപ്രദമാണ്‌. ഉദ്ദേശിക്കുന്ന രതിയിൽ തന്നെ കാര്യങ്ങൾ നടക്കും. പ്രവർത്തന രംഗത്ത്‌ വളരെയധികം നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരമൊരുങ്ങും. വിദേശത്ത്‌ തൊഴിൽ തേടുന്നവർക്ക്‌ അസുലഭമായ നേട്ടങ്ങൾ കൈവരും.

പൂരാടം: വ്യാഴമാറ്റം അനുകൂലമായ ഫലമാണ്‌ നൽകുക. സാമ്പത്തിക നേട്ടം, തൊഴിൽ നേട്ടം എന്നിവ ഉണ്ടാകും. ചില നൂതനമായ ബന്ധങ്ങൾ ഉടലെടുത്തേക്കാം.

ഉതൃട്ടാതി: വളരെയധികം ഗുണം പ്രദാനം ചെയ്യും. തൊഴിൽപരമായി നേട്ടമുണ്ടാകും. വീടുപണി എളുപ്പത്തിൽ പൂർത്തിയാക്കും. സന്താനങ്ങൾക്ക്‌ പുരോഗതിയുണ്ടാകും.

Staff Reporter