മലയാളം ഇ മാഗസിൻ.കോം

മെയ്‌ 11 മുതൽ സെപ്റ്റംബർ 29 വരെയുള്ള ശനിയുടെ മാറ്റം നിങ്ങൾക്ക്‌ ഗിണമാണോ ദോഷമാണോ നൽകുന്നത്‌ എന്ന്‌ അറിയാം

ഓരോ രാശിക്കാർക്കും മെയ്‌ 11 മുതൽ സെപ്റ്റംബർ 29 വരെയുള്ള ശനിയുടെ സഞ്ചാരം എങ്ങനെ ബാധിക്കുന്നു എന്നറിയാം.

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മേടം രാശിക്കാര്‍ക്ക് ശനി അവരുടെ പത്താമത്തെ ഗ്രഹത്തിലാണ് സഞ്ചരിക്കുന്നത്. ഇത് നിങ്ങളുടെ ജോലിയെ ബാധിക്കും. പല യാത്രകളും മുന്‍കൂട്ടി കണ്ടിട്ടുള്ളതായിരിക്കും. നിങ്ങളുടെ ജോലിക്ക് ഗുണം ചെയ്യും. ഈ സമയത്ത്, ജോലിസ്ഥലത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കയുണ്ടാകും, കൂടാതെ പുതിയ പ്രോജക്ടുകള്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കും. ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനും സന്തോഷത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനും കാരണമാകുന്നുണ്ട് ശനിയുടെ യാത്ര. ബന്ധങ്ങളില്‍ പിരിമുറുക്കവും വര്‍ദ്ധിക്കും. ബന്ധങ്ങളില്‍ പണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാം. എല്ലാ തിങ്കളാഴ്ചയും പഞ്ചാമൃതം പൂജിച്ച് ശിവനെ ആരാധിക്കുക.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഇടവം രാശിയുടെ ഒമ്പതാമത്തെ ഭവനത്തിലാണ് ശനി സഞ്ചരിക്കുന്നത്. ഈ കാലയളവ് പുതിയ മാറ്റങ്ങളും തൊഴില്‍ അവസരങ്ങളും നയങ്ങളും കൊണ്ടുവരും. ചില കാരണങ്ങളാല്‍ പലപ്പോഴും ലാഭം കിട്ടുന്ന പദ്ധതികള്‍ നടക്കില്ല. മറ്റ് കാരണങ്ങളാല്‍ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കില്ല. നിങ്ങളുടെ സഹോദരങ്ങളുമായി ചില വാക്ക് തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം. എങ്കിലും നിങ്ങള്‍ വളരെയധികം ശാന്തതയോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കേണ്ടതുണ്ട്. സാഹചര്യങ്ങള്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് അനുകൂലമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മിഥുനം രാശിക്കാരില്‍ എട്ടാമത്തെ ഭവനത്തിലാണ് ശനി സഞ്ചരിക്കുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ ജോലി വൈകുന്നതിന് ഇടയാക്കും. ഉദാഹരണത്തിന്, നടന്നുകൊണ്ടിരിക്കുന്ന അസൈന്‍മെന്റിനെതിരെ പരാതി നല്‍കാം. ഈ കാലയളവില്‍ മിഥുനം രാശിക്കാര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണം. അവര്‍ ജാഗ്രത പാലിക്കണം. കുടുംബത്തിലെ ഏതെങ്കിലും സ്വത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യതകളും കാണുന്നുണ്ട്. ശനിയുടെ സഞ്ചാരം മൂലം പിരിമുറുക്കവും കഷ്ടപ്പാടും വര്‍ദ്ധിക്കും. ജോലിസ്ഥലത്തും മാറ്റങ്ങള്‍ കാണും. കുടുംബ വൈരാഗ്യം വര്‍ദ്ധിക്കും. അവ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കര്‍ക്കിടകം രാശിക്കാരെ ശനി ബാധിക്കുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. ബിസിനസ്സുമായും കുടുംബവുമായും ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് ഒരു വലിയ പ്രശ്‌നമായി മാറിയേക്കാം. ജോലി ഒഴിവാക്കാനുള്ള നിങ്ങളുടെ പ്രവണത ഈ കാലയളവില്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ദാമ്പത്യജീവിതവും നിങ്ങള്‍ക്ക് ആവശ്യമുള്ള സന്തോഷം നല്‍കാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ഉയര്‍ന്ന അധികാരികളില്‍ നിന്ന് സഹകരണമുണ്ടാകാം. പങ്കാളികള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാന്‍ ഉള്ള സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങം രാശിക്കാരുടെ ആറാമത്തെ ഗൃഹത്തിലാണ് ശനി സഞ്ചരിക്കുന്നത്. നിങ്ങളുടെ എതിരാളികള്‍ക്ക് പല വിധത്തിലുള്ള പ്രതിരോധം നിങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ശക്തമായ പ്രതിരോധത്തിലൂടെ നിങ്ങള്‍ക്ക് ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നേരിടാം. കുടുംബത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു സംവാദത്തില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകും. ജോലിസ്ഥലത്ത് നിങ്ങളും ബോസും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. ചിലപ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ളതും പ്രതികൂലവുമായ സാഹചര്യങ്ങള്‍ നേരിടേണ്ടിവരും, പക്ഷേ വിഷമിക്കേണ്ടതില്ല, കാരണം അവ മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയും. യാത്രാ അവസരങ്ങളുണ്ടാകും. ചെലവും വര്‍ദ്ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കന്നി രാശിക്കാരില്‍ ശനി അഞ്ചാമത്തെ ഗൃഹത്തിലാണ് സഞ്ചരിക്കുന്നത്. നിങ്ങളുടെ പുതിയ സുഹൃത് ബന്ധങ്ങള്‍ നിങ്ങള്‍ക്ക് ആരംഭിക്കാവുന്നതാണ്. പലപ്പോഴും സുഹൃത് ബന്ധത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവാം. വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഒരു പ്രണയ ബന്ധത്തിന്റെ ആരംഭം എന്ന് പറയുന്നത് പലപ്പോഴും അല്‍പം പ്രശ്‌നങ്ങള്‍ നിറയുന്നതായിരിക്കും. പക്ഷേ ക്രമേണ ബന്ധം മെച്ചപ്പെടും. മാതാപിതാക്കള്‍ കുട്ടികളെക്കുറിച്ച് കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു. കുട്ടികള്‍ ഉണ്ടാവുന്നതിന് വേണ്ടി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് ഇപ്പോള്‍ ചില നല്ല വാര്‍ത്തകളും ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
തുലാം രാശിക്കാര്‍ക്ക് നാലാമത്തെ ഗൃഹത്തിലൂടെയാണ് ശനി സഞ്ചരിക്കുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ നിരവധിയാണ് ഇവരില്‍ ഉണ്ടാവുന്നത്. ഇത് ചിലപ്പോള്‍ കുടുംബത്തില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചില ജോലികള്‍ നിര്‍വഹിക്കുന്നതിന് ചിലപ്പോള്‍ നിങ്ങള്‍ അനാവശ്യമായ സമ്മര്‍ദ്ദം സഹിക്കേണ്ടിവരും. നിങ്ങള്‍ ഇപ്പോള്‍ ചില പുതിയ ജോലികള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ ചുറ്റിപ്പറ്റിയുള്ള ചിലവുകളും ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അതിഥികള്‍ വീട്ടില്‍ എത്തുന്നുണ്ട് ഈ കാലയളവില്‍. ചില നല്ല വാര്‍ത്തകളും മുന്‍കൂട്ടി കണ്ടിട്ട് നിങ്ങളുടെ ചങ്ങാതിമാര്‍ നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. പ്രണയബന്ധങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക. വളരെയധികം ധാര്‍ഷ്ട്യമുള്ളവരാകാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാരുടെ മൂന്നാമത്തെ ഗൃഹത്തിലാണ് ശനി സഞ്ചരിക്കുന്നത്. ഇത് നിങ്ങളെ അല്‍പ്പം മടിയനാക്കുമെങ്കിലും അതേ സമയം നിങ്ങള്‍ പരമാവധി ഓരോ കാര്യത്തിനും വേണ്ടി ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ ജോലി തുടക്കത്തില്‍ വേഗത്തില്‍ തൂരുമെങ്കിലും പിന്നീട് മടി പിടിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാതാപിതാക്കളുമായി യാത്ര പോവുന്നതിന് ആഗ്രഹിക്കുന്നുണ്ട്. നിങ്ങള്‍ പ്രണയത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവും. എന്നാല്‍ സുഹൃത്തുക്കളെ കൊണ്ട് സമ്പന്നരായിരിക്കും നിങ്ങള്‍. വിദ്യാര്‍ത്ഥികള്‍ കഠിനാധ്വാനം ചെയ്യുകയും പഠനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം, അങ്ങനെ ചെയ്യാത്തത് പിന്നീട് പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് സാമ്പത്തികമായി പ്രയോജനം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനു രാശിയുടെ രണ്ടാമത്തെ ഗൃഹത്തിലേക്കാണ് ശനി സഞ്ചരിക്കുന്നത്. ഈ ഘട്ടത്തില്‍ മാനസിക സമ്മര്‍ദ്ദം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ കടവും നിര്‍ത്തിയ ജോലിയും പൂര്‍ത്തീകരിക്കുന്നതിന് നിങ്ങള്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. പല സ്ഥലത്ത് നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. എതിരാളികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. അപകടങ്ങളും പരിക്കുകളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരം രാശിക്കാര്‍ക്ക് ആവശ്യമില്ലാത്ത നിരവധി പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ ഊര്‍ജ്ജവും സമയവും കളയേണ്ടതായി വരുന്നുണ്ട്. നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുമായി ഒരു അകലം അനുഭവപ്പെടും. പ്രണയത്തിന്റെ കാര്യത്തില്‍ അല്‍പം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത നിങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ധാര്‍ഷ്ട്യവും ചിന്തയും കൂടെ തന്നെ നിലനില്‍ക്കുന്നു. അനാവശ്യമായ ആശങ്കകള്‍ നിങ്ങളെ തേടിയെത്തുന്നതിനുള്ള സാധ്യതയുണ്ട്. തൊഴില്‍ മേഖലയില്‍ പുതിയ അവസരങ്ങള്‍ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭം രാശിക്കാരില്‍ ശനി പന്ത്രണ്ടാമത്തെ ഗൃഹത്തിലേക്ക് കടക്കും. ഈ കാലയളവില്‍ നിങ്ങളില്‍ വളരെയധികം കോപിക്കുന്ന പ്രവണത കാണപ്പെടുകയും ആവശ്യത്തിലധികം പണം ചെലവഴിക്കുകയും ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് കുറച്ചുകൂടി ദേഷ്യം വരാം. ഒരു കാര്യത്തിനും റിസ്‌ക് എടുക്കാതിരിക്കുന്നതാണ് ഉചിതം. മറ്റുള്ളവര്‍ നിങ്ങളുടെ പ്രണയ ജീവിതത്തില്‍ കൂടുതല്‍ ഇടപെടാം. നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഈ കാലയളവ് നല്ലതായിരിക്കും. നിങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയും. ഒരു ഗുരുവിന് തുല്യമായ ഒരു വ്യക്തിയെ ഒരു മതസ്ഥലത്ത് സന്ദര്‍ശിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാര്‍ക്ക് ശനി പതിനൊന്നാമത്തെ ഗൃഹത്തിലേക്കാണ് സഞ്ചരിക്കുന്നത്. ഈ കാലയളവില്‍ ലാഭം നേടാന്‍ നല്ല അവസരമാണ്. ആരെങ്കിലും പെട്ടെന്ന് നിങ്ങളുടെ ജീവിതത്തില്‍ പ്രവേശിച്ച് നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. നിങ്ങളുടെ ബന്ധങ്ങളും പ്രണയ കാര്യങ്ങളും തമ്മിലുള്ള വളരെയധികം പുരിമുറുക്കും നിങ്ങള്‍ക്ക് സമ്മാനിക്കും. ചില യാത്രകള്‍ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. നിങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് കാര്യങ്ങള്‍ മറയ്ക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, അശ്രദ്ധയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. പ്രിയപ്പെട്ടവരുമായുള്ള ബന്ധം പൂര്‍വ്വിക സ്വത്തിനെച്ചൊല്ലി സമ്മര്‍ദ്ദത്തിലാകാം.

Staff Reporter