22
July, 2018
Sunday
06:49 PM
banner
banner
banner

ആട്‌ 1ൽ നിന്നും 2ൽ എത്തിയപ്പോൾ ലോലന് സംഭവിച്ച ഈ മാറ്റം നിങ്ങൾ ശ്രദ്ധിച്ചിരുന്നോ? ഇതിന്റെ കാരണം എന്തെന്ന് നിഥിൻ രമേഷ്‌ പറഞ്ഞു തരും!

ആട്‌ 1ൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ലോലൻ എന്ന ലാലൻ പി കെ. ഹരികൃഷ്ണൻ എന്ന യുവനടൻ ഏറെ രസകരമായി അവതരിപ്പിച്ച ആ കഥാപാത്രത്തിന്റെ മാനറിസങ്ങൾ ആട്‌ 2 ൽ എത്തിയപ്പോൾ തികച്ചും മാറിപ്പോയിരുന്നു. സിനിമാ ആസ്വാദകർക്ക്‌ മനസിലാകാതെയിരുന്ന ആ മാറ്റത്തെക്കുറിച്ച്‌ പ്രേക്ഷകനായ നിഥിൻ രമേഷ്‌ സിനിമാ പാരഡൈസോ ക്ലബ്ബിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.

ആട് സിനിമാറ്റിക് യൂണിവേഴസ്സ്..!
മാർവെൽ അവേഞ്ചർസ്സ് പോലെ ഒരു കോമിക് യൂണിവേഴസ്സിന് സാദ്യധയേറയുള്ളൊരു ഒരു യൂണിവേഴസ്സ് ആണ് ആട് ഫ്രാഞ്ചൈസിയിലൂടെ മിഥുൻ മാനുവൽ തുറന്ന് വെച്ചത്.

ഒരുപാട് കഥാപാത്രങ്ങൾ എല്ലാവരും അറിഞ്ഞോ അറിയാതെയോ ഒരു സംഭവത്തിന്റെ കണ്ണികളാവുകയാണ് ആട് സീരീസ്സിൽ.ലോകത്തിനെ അക്രമിക്കാൻ വരുന്ന തിന്മകളെ നേരിടാൻ Shield എന്ന സംഘടന കുറച്ച് സൂപ്പർഹീറോസ്സുമായി തുടങ്ങിവെച്ച ആവേഞ്ചർസ്സ് ആക്ഷനാണ് പ്രാധാന്യമെങ്കിൽ ആട് യൂണിവേഴസ്സ് ഹാസ്സ്യത്തിനാണ് പ്രാധാന്യം നൽകുന്നത്.

ആവെഞ്ചർസ്സിലെ പോലെ തന്നെ ഓരോ കഥാപാത്രങ്ങൾക്ക് മാത്രമായി സോളോ മൂവിയും.. അനേകം ക്രോസ്സ് ഓവേർസ്സും എല്ലാം ആടിലും കൊണ്ട്‌ വരാൻ സാധിക്കും.ആട് 1 ലെ ഒരു കഥാപാത്രമാണ് ലോലൻ. പേര് പോലെ തന്നെ ലോലനായ ഒരു പഞ്ച പാവം. എന്നാൽ ആട് 1 ലെ സംഭവങ്ങൾക്ക് ശേഷം ആട് 2 വന്നപ്പോൾ ലോലൻ അടിമുടി ലുക്കിലും രൂപത്തിലും മാറി.

ഒന്നാം ഭാഗത്തിലെ നിഷകളങ്കതയൊന്നും ആട2 ലെ ലോലനില്ലാ എന്ന് മാത്രമല്ലാ ആളൊരു കലിപ്പൻ ആയിരിക്കുകയാണ്.എന്താകും ഈ മാറ്റത്തിന് കാരണം.ജനിച്ചപ്പോൾ മുതലുള്ള പഞ്ചപാവം സ്വഭാവമൊക്കെ പെട്ടന്നൊരുനാൾ നഷ്ടമാകുമൊ എന്ന സംശയത്തിന് മാറും എന്നാണ് എനിക്ക് പറയാനുള്ളത്.

എത്ര പാവമാണെങ്കിലും വളരെ മോശവും തിക്തവുമായ സാഹചര്യങ്ങളൂടെ കടന്നുപോയാൽ അയാളുടെ സ്വഭാവത്തിന് മാറ്റം ഉണ്ടായേക്കാം. ആട് 1 നു ശേഷം ആട് 2 സംഭവിക്കുന്നതിനിടയിലുള്ള വർഷങ്ങളിൽ പല മാറ്റങ്ങളും വന്നു പലരുടെയും ജീവിതത്തിൽ പലകാര്യങ്ങളും നടന്നു.

ആടിൽ ഷാജിപാപ്പനെ കേന്ദ്രീകരിച്ച കഥ പോകുന്നത്കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് സംവിധായകൻ അധികം കടക്കുന്നില്ല, ചിലപ്പോൾ അവരെ മുൻനിർത്തി ഓരോ സോളോ മൂവീസ്സ് പറയാനുള്ള സാധ്യത മുൻനിർത്തി പറയാതെപോയതാകും.

ലോലന് വന്ന ഈ മാറ്റം ചിലപ്പോൾ ഈ രണ്ട് സിനിമകളുടെ ഇടയിലുള്ള കാലത്ത് സംഭവിച്ച പ്രണയമോ അതിലൂടെ സ്നേഹിച്ചവൾ നഷ്ടമാകുകയോ അതുമല്ലെങ്കിൽ മറ്റ് പലതുമാകാം.

നിഷങ്കളകതയെ കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിനും കാതൽ. അതെന്തായാലും ആടിന്റെ ടീം ആലോചിച്ച് അടുത്ത ഒരു സിനിമയായി വരട്ടെ. മാർവെൽ സിനിമാറ്റിക് യൂണിവേഴസ്സ് പോലെ ആട് യൂണിവേഴസ്സും വലുതാകട്ടെ.

RELATED ARTICLES  10 വയസു മാത്രം പ്രായം ഉണ്ടാരുന്ന സമയത്തെ ആ സംഘർഷങ്ങൾ വലുതായിരുന്നു! ബോഡി ഷെയിമിംഗിനെക്കുറിച്ച്‌ തുറന്നെഴുതി രേഷ്മ!
[yuzo_related]

Comments



Related Articles & Comments