മലയാളം ഇ മാഗസിൻ.കോം

സ്ത്രീകൾ സൂക്ഷിക്കണം, നടി പൂനം പാണ്ഡെയുടെ മരണത്തിനിടയാക്കിയ സെർവിക്കൽ കാൻസർ നിസാര രോഗമല്ല

നടിയും മോഡലുമായ പൂനം പാണ്ഡെയുടെ അപ്രതീക്ഷിത മരണം ആരാധകരെ ഞെട്ടിച്ചിരുന്നു. സെർവിക്കൽ കാൻസറിനെ തുടർന്നാണ് താരം മരിച്ചത്. സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ അർബുദം മലയാളികൾക്ക് അത്ര പരിചിതമല്ലെങ്കിലും സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കാനിടയുള്ള രോ​ഗങ്ങളിൽ ഒന്നാണിത്.

പ്രതിരോധ ശേഷി കുറഞ്ഞ സ്ത്രീകളെയാണ് ഗർഭാശയമുഖ അർബുദം പെട്ടെന്ന് കീഴടക്കുന്നത്. പ്രാരംഭ ഘട്ടത്തിൽത്തന്നെ തിരിച്ചറിഞ്ഞാൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന രോഗമാണ് സെർവിക്കൽ കാൻസർ എങ്കിലും പലപ്പോഴും ഇത് തിരിച്ചറിയുന്നത് അവസാന ഘട്ടത്തിലാകും.

YOU MAY ALSO LIKE THIS VIDEO, സ്ത്രീകൾ സൂക്ഷിക്കണം, പൂനം പാണ്ഡെയുടെ മരണത്തിനിടയാക്കിയ സെർവിക്കൽ കാൻസർ നിസാരമല്ല

ലൈ- ഗിക ബന്ധത്തിലൂടെയാണ് സെർവിക്കൽ കാൻസർ പ്രധാനമായും ബാധിക്കുന്നത്. ഹ്യൂമൻ പാപ്പിലോമ വൈറസാണ് 90 ശതമാനം സെർവിക്കൽ കാൻസർ കേസുകൾക്കും കാരണം. ലൈ- ഗിക ബന്ധത്തിലൂടെയാണ് മിക്കപ്പോഴും ഈ വൈറസ് പകരുന്നത്. ലൈ- ഗിക ബന്ധത്തിലൂടെ സ്ത്രീകളിലേക്ക് ഈ വൈറസ് പ്രവേശിക്കുമെങ്കിലും ശരീരത്തിന്റെ പ്രതിരോധ ശേഷിയുടെ ഫലമായി, ഒന്നോ രണ്ടോ വർഷത്തിനു ശേഷം മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ വൈറസ് ശരീരത്തിൽനിന്നു പോകുകയാണ് പതിവ്.

എന്നാൽ അപൂർവം ചിലരിൽ വൈറസ് നിലനിൽക്കുകയും അത് സെർവിക്കൽ കാൻസറിനു കാരണമാവുകയും ചെയ്യും. രോ​ഗപ്രതിരോധ ശേഷി കുറവുള്ളവരെയാണ് വൈറസ് പ്രധാനമായും കീഴടക്കുന്നത്.

മറ്റു പല കാൻസറുകൾക്കും കാരണമാകുന്ന പുകവലി, അമിത വണ്ണം എന്നിവയും ചില ഘട്ടങ്ങളിൽ സെർവിക്കൽ കാൻസറിനു കാരണമായി മാറാറുണ്ട്. ഒന്നിൽ കൂടുതൽ വ്യക്തികളുമായുള്ള ലൈംഗികബന്ധം, ചെറുപ്രായത്തിൽത്തന്നെ ലൈ – ഗിക ബന്ധത്തിൽ ഏർപ്പെടുക എന്നതും ഈ അർബുദത്തിനു കാരണമാകാം. അതേസമയം, മറ്റു കാൻസറുകളെ അപേക്ഷിച്ച് ജനിതകമായ ഘടകങ്ങൾ സെർവിക്കൽ കാൻസറിൽ ബാധകമായി കണ്ടിട്ടില്ല.

YOU MAY ALSO LIKE THIS VIDEO, അമിത ചൈന സ്നേഹവും ഇന്ത്യാ വിരുദ്ധ നിലപാടും വിനയായി; മാലദ്വീപ് പ്രസിഡന്റ് മുയിസു തെറിക്കാൻ സാധ്യത?

സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങൾ

സെർവിക്കൽ കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ് രക്തസ്രാവം. അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് പോസ്റ്റ് കോയിറ്റൽ ബ്ലീഡിങ് അഥവാ ലൈ- ഗിക ബന്ധത്തിലേർപ്പെടുന്ന സമയത്തോ അതിനു ശേഷമോ ഉണ്ടാകുന്ന രക്തസ്രാവമാണ്.

ആർത്തവം നിലച്ച സ്ത്രീകളിൽ ഉണ്ടാകുന്ന ബ്ലീഡിങ്ങും പീരീഡ്സിന്റെ ഇടവേളകളിൽ ഉണ്ടാകുന്ന ബ്ലീഡിങ്ങും സെർവിക്കൽ കാൻസറിന്റെ ഒരു ലക്ഷണമായാണ് പറയുന്നത്. യോനിയിൽനിന്നു വരുന്ന ദുർഗന്ധത്തോടു കൂടിയ വൈറ്റ് ഡിസ്ചാർജ് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ വൈകിയ സ്റ്റേജിൽ ആയിരിക്കും പലപ്പോഴും ഇത് കാണപ്പെടുന്നത്.

YOU MAY ALSO LIKE THIS VIDEO, ‘രാഹുൽ ഗാന്ധി ഒരു വിഷയമല്ല, ഇന്ത്യ സഖ്യമാണ്‌ വിഷയം; കോൺഗ്രസിന്‌ ഇപ്പോഴുമറിയില്ല ആരാണ്‌ ബന്ധു എന്ന്‌’: Binoy Viswam

Avatar

Staff Reporter