19
April, 2019
Friday
04:15 AM
banner
banner
banner

അന്ന് നടിമാർ എല്ലാം തന്നെ നിർമ്മാതാക്കൾക്ക്‌ ഒരു ദിവസമെങ്കിലും ‘സുഖ ചികിത്സ’ നടത്താറുണ്ടായിരുന്നു: ഒരു മേക്കപ്‌മാൻ വെളിപ്പെടുത്തിയത്‌!

സിനിമാമേഖലയില്‍ അവസരം കിട്ടണമെങ്കില്‍ ചില കാര്യങ്ങള്‍ക്ക് കണ്ണടയ്ക്കണം എന്ന് ആദ്യമേ എല്ലാവരും പറയാറുണ്ടായിരുന്നു.

ഒരു സിനിമയിലേക്ക് പുതുമുഖ നടിമാരെ തിരഞ്ഞെടുക്കാന്‍ ഓഡിഷന്‍ നടത്തുമ്പോള്‍ അതില്‍ അഭിനയത്തേക്കാള്‍ കൂടുതല്‍ അഡ്ജസ്റ്റ്മെന്റിന് ആണ് കൂടുതല്‍ അവസരം ലഭിക്കുക എന്ന് മുന്‍കാല സിനിമ പ്രവര്‍ത്തകര്‍ തന്നെ പല മാധ്യമങ്ങളിലൂടെയും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പുതുതലമുറയില്‍ അങ്ങനെ ഒരു സംവിധാനം ഇല്ല എന്ന് പറയുമ്പോഴും കഴിഞ്ഞ ദിവസം ഹോളിവുഡ് നിര്‍മ്മാതാവ് നടിമാരെ പീഡിപ്പിച്ച വാര്‍ത്ത പുറത്ത് വന്നതും അതിന്റെ ചുവടു പിടിച്ചു മീറ്റൂ കാമ്പയിന്‍ നടക്കുന്നതും.

മീറ്റൂ കാമ്പയിനെ പിന്തുണച്ചു മലയാള നടിമാരും വരുകയുണ്ടായി. പല മലയാള താരങ്ങളും തങ്ങള്‍ക്ക് ഉണ്ടായ ദുരനുഭവങ്ങള്‍ ഈ കാമ്പയിനിലൂടെ തുറന്നു പറഞ്ഞിരുന്നു. ഇതിനെതിരെ സിനിമാ രംഗത്ത് നിന്ന് ഉന്നത ഇടപെടല്‍ ഉണ്ടായെന്ന് സൂചന. സിനിമാ രംഗത്ത് നിന്ന കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തുറന്ന് പറയരുതെന്ന് നടിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.

നടിയെ ആക്രമിച്ച സംഭവത്തിനു പിന്നാലെ സിനിമാ മേഖലയ്ക്ക് നാണക്കേട് ആകുന്ന തരത്തില്‍ ഉള്ള ഇത്തരം പ്രതികരണങ്ങള്‍ നിര്‍ത്തണം എന്നാണു സിനിമയിലെ പ്രമുഖര്‍ നടിമാരോട് ആവശ്യപ്പെട്ടത്. യുവനടിമാര്‍ക്കും മുതിര്‍ന്ന നടിമാര്‍ക്കുമെല്ലാം നിര്‍ദ്ദേശം നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

വിമന്‍ കളക്ടീവിലെ ചില നടിമാര്‍ മീ ടൂ ക്യാംപെയ്‌നില്‍ ടാഗ് ചെയ്തിരുന്നു. എന്നാല്‍ ദുരനുഭവങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നില്ല. അതിനിടെ നടി പദ്മപ്രിയ പറഞ്ഞ ചില കാര്യങ്ങള്‍ പൊലിപ്പിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ ഒരു സംവിധായകന്‍ നടിയെ വിളിച്ച് പരാതി പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് പദ്മപ്രിയ തിരുത്തുമായി രംഗത്ത് വന്നത്. കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയില്‍ സത്യമാണ്. എന്നാല്‍ ആരും ഇക്കാര്യം പരസ്യമായി സമ്മതിക്കാറില്ലെന്ന് മാത്രം.

എത്ര ടേക്ക് എടുത്താലും ശരിയാകാത്ത ചില നടിമാര്‍ മലയാള സിനിമയിലുണ്ട്. ഇവര്‍ പത്തിരുപത് ടേക്ക് വരെ പോകാറുണ്ട്. അവസാനം സംവിധായകന്‍ ഏതെങ്കിലും ടേക്ക് എടുക്കാം എന്ന് തീരുമാനിച്ച് അടുത്തതിലേക്ക് പോകും. എന്നാല്‍ ഇവര്‍ക്ക് ഒട്ടുമിക്ക സിനിമകളിലും ചെറിയ വേഷമെങ്കിലും ലഭിക്കാറുണ്ട്.

ഇതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നുമല്ലെന്നാണ് സിനിമാ രംഗത്തെ അടക്കം പറച്ചില്‍. ഇത്തരം നടിമാരെ വിദേശ സ്‌റ്റേജ് ഷോകള്‍ക്ക് കൊണ്ടു പോകാനും സിനിമാക്കാര്‍ക്ക് പ്രത്യേക താല്‍പ്പര്യമാണ്. എന്നാല്‍ ഇതൊന്നും പുറത്ത് പറയരുതെന്ന് മാത്രം.

പണ്ട് ഒരു ചാനലില്‍ പ്രമുഖ മേക്കപ്പ് മാന്‍ ആയിരുന്ന ദേവസ്യ തന്നെ ഇത്തരത്തില്‍ ഉള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. അന്ന് അദ്ദേഹത്തെ കുറെ നാളുകള്‍ സിനിമയില്‍ നിന്നും വിലക്കുകയും ചെയ്തു. പക്ഷെ വര്‍ഷങ്ങള്‍ക്കിപ്പുറം ഇത്തരത്തില്‍ ഉള്ള പീഡനകഥകള്‍ സിനിമ മേഖലയിലെ പ്രമുഖര്‍ തന്നെ തുറന്നു പറയുമ്പോള്‍ അന്ന് ദേവസ്യ പറഞ്ഞ പലതും സത്യമായിരുന്നു എന്ന് ഇപ്പോള്‍ നമുക്ക് എല്ലാം തോന്നും.

സിനിമ മേഖലയിലെ പഴയ കാല നടിമാര്‍ എല്ലാം തന്നെ നിര്‍മ്മാതാക്കള്‍ക്ക്‌ ഒരു ദിവസമെങ്കിലും സുഖചികിത്സ നടത്താറുണ്ട്‌ എന്നായിരുന്നു അണിയറ സംസാരം. മീറ്റൂ കാമ്പയിന്‍ നടക്കുമ്പോഴും എത്ര നടിമാര്‍ ഇതുപോലെ പീഡനങ്ങള്‍ക്ക് വിധേയരാകുന്നു എന്നത് അവര്‍ക്ക് മാത്രമേ അറിയൂ.

[yuzo_related]

Comments


ജിതിൻ ഉണ്ണികുളം | Staff Reporter


Related Articles & Comments