യുപി ഐ പോലുള്ള പെയ്മെന്റ് മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പണം ഇടപാട് നടത്തുന്നവരാണ് നമ്മളിൽ അധികവും. എളുപ്പത്തിൽ പണം ഇടപാടുകൾ നടത്താൻ സാധിക്കും എന്നതിനാൽ തന്നെയാണ് ഇത്തരത്തിൽ യു പി ഐ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത്. പണം വളരെ എളുപ്പത്തിൽ കൈമാറ്റം ചെയ്യുവാനും ബില്ലുകളും മറ്റും അടയ്ക്കുന്നതിനായും ഉപഭോക്താക്കളെ യുപിഐ വളരെ എളുപ്പത്തിൽ സഹായിക്കുന്നു. യുപിഐ ആപ്ലിക്കേഷൻ കളിൽ രജിസ്റ്റർ ചെയ്യാൻ ഡെബിറ്റ് കാർഡ് നിർബന്ധമായിരുന്നു.എന്നാൽ ഇപ്പോൾ അതിനൊരു മാറ്റം വന്നിരിക്കുകയാണ്.ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ യുപിഎൻ സജ്ജമാക്കികൊണ്ട് ഡിജിറ്റൽ പെയ്മെന്റ് സേവനങ്ങൾ സുരക്ഷിതമായി ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
ഡെബിറ്റ് കാർഡ് ഇല്ലാതെ യു പി ഐ പിൻ സഞ്ജമാക്കുന്നത്.
1 യുപിഐ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക: ആദ്യമായിത്തന്നെ യുപിഐ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതാണ്.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഗൂഗിൾ പേ ഫോൺ പെ പേടിഎം തുടങ്ങിയ യുപിഐ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
2 ആപ്പിൽ രജിസ്റ്റർ ചെയ്യുക:ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം ആപ്പ് ഓപ്പൺ ചെയ്യുക.അതിൽ നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.ബാങ്ക് അക്കൗണ്ട് മായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ആണ് ഇവിടെ രജിസ്റ്റർ ചെയ്യേണ്ടത്.
3 ബാങ്ക് അക്കൗണ്ട് ചേർക്കുക: രജിസ്റ്റർ ചെയ്തതിനുശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ചേർക്കേണ്ടതാണ്.അതിനായി തന്നിരിക്കുന്ന ലിസ്റ്റിൽ നിന്നും നിങ്ങളുടെ ബാങ്ക് ഏതാണ് അത് തിരഞ്ഞെടുക്കുക.
4 ആധാർ വേരിഫിക്കേഷൻ: സാധാരണയായി ഡെബിറ്റ് കാർഡ് ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. എന്നാൽ അതിനു പകരമായി ആധാർ അടിസ്ഥാനമാക്കി കൊണ്ടുള്ള വെരിഫിക്കേഷൻ നടത്താവുന്നതാണ്. നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ യു പി ഐ പിൻ ക്രമീകരിക്കാവുന്നതാണ്.
5 ഒടിപി സ്ഥിരീകരിക്കുക: നിങ്ങളുടെ ആധാർ നമ്പർ നൽകുമ്പോൾ നിങ്ങൾക്ക് ഒരു ഒടിപി മൊബൈൽ നമ്പറിലേക്ക് ലഭിക്കും.ഒ ടി പി നൽകികൊണ്ട് സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്.
6 നിങ്ങളുടെ യുപിഐ പിൻ ക്രമികരിക്കുക : നിങ്ങൾക്ക് ഇഷ്ട്ടമുള്ള നാലോ ആറോ അക്കങ്ങൾ ഉള്ള യു പി ഐ പിൻ ക്രമികരിക്കുക.
7 പിൻ നമ്പർ സ്ഥിരീക്കുക : കൃത്യത ഉറപ്പിക്കാൻ വേണ്ടി നിങ്ങളുടെ യുപിഐ പിൻ വീണ്ടും നൽകാൻ വീണ്ടും ആവശ്യപെടും.
8 രജിസ്ട്രേഷൻ പൂർത്തിയാക്കുക :പിൻ നമ്പർ സ്ഥിരിച്ചതിനു ശേഷം നിങ്ങളുടെ യുപിഐ വിജയകരമായി സജ്ജീകരിച്ചു കഴിഞ്ഞു. നിങ്ങൾക്കിത് ഉപയോഗപ്പെടുത്തി പണമിടപാടുകൾ നടത്താവുന്നതാണ്.