26
February, 2018
Monday
05:20 AM
banner
banner
banner

ഉണ്ണിമുകുന്ദനെതിരായ യുവതിയുടെ പരാതി, നടൻ കുടുങ്ങുമോ യുവതി കുടുങ്ങുമോ? നിലപാട്‌ വ്യക്തമാക്കി പോലീസ്‌!

ഒരു ഒറ്റ വെള്ളിയാഴ്ചമതി ഒരുവന്റെ രാശി തെളിയുവാൻ സിനിമാക്കാർക്കിടയിലെ ഏറെ പ്രശസ്തമായ വാചകമാണ് ഇത്. എന്നാലിപ്പോൾ അതിന്റെ കൂടെ ഒരു പാരഡിയെന്നോണം ഒരു ഒറ്റപരാതിമതി ഒരുവന്റെ ജീവിതം കുഴപ്പത്തിലാകുവാൻ എന്നും പറയുന്നവരുണ്ട്.

പരാതിക്കാരിയായി ഒരു സ്ത്രീ രംഗത്ത് വരികയും ആരോപണ വിധേയൻ സിനിമാ രംഗത്തോ പൊതു രംഗത്തോ പ്രവർത്തിക്കുന്നവരാണെങ്കിൽ പിന്നെ അതോടെ അയാളുടെ കഷ്ടകാലം തുടങ്ങുകയായി. മാധ്യമങ്ങളുടെ നിരന്തരമായ കഥകൾ ഒപ്പം ഫീൽഡിൽ തക്കം പാർത്തിർക്കുന്നവരുടെ പാരകളും. ഒപ്പം നിൽക്കുവാൻ പാർട്ടിയും അണികളും ഉണ്ടെങ്കിൽ രാഷ്ടീയരംഗത്തുള്ളവർക്ക് വലിയ പരിക്കില്ലാതെ രക്ഷപ്പെടാം എന്നാൽ സിനിമയിൽ ഇമേജ് പോയാൽ പിന്നെ രക്ഷപ്പെടുക ബുദ്ധിമുട്ടാണ്. ഇതോടൊപ്പം മറ്റൊന്നു കൂടെയുണ്ട് യാതൊരു നിയന്ത്രണവും ഇല്ലാത്ത സോഷ്യൽ മീഡിയയുടെ കടന്നാക്രമണം. നടി പാർവ്വതിയും അന്ന രേഷ്മ രാജനുമെല്ലാം അടുത്ത കാലത്ത് സോഷ്യൽ മീഡിയ ആക്രമണത്തിന്റെ രുചിയറിഞ്ഞവരാണ്.

സൂപ്പർ സ്റ്റാർ ദിലീപിന്റെ അറസ്റ്റും ജയിൽ വാസവും കഴിഞ്ഞതിന്റെ പുറകെ ഉണ്ണിമുകുന്ദനാണ് ഇപ്പോൾ സിനിമാരംഗത്തുനിന്നും സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് വാർത്തയിൽ ഇടം പിടിച്ചിത്. ഒരു തിരക്കഥയുമായി നടനെ സമീപിച്ച തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു യുവതിയുടെ പരാതി. ഒറ്റപ്പാലം സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് പരാതിയിൽ പറയുന്ന സ്ഥലം കൊച്ചി ചേരാനെല്ലൂർ സ്റ്റേഷൻ പരിധിയിലാണ്. അതിനാൽ കേസ് അങ്ങൊട്ട് കൈമാറി.

എന്നാൽ നടൻ പറയുന്നത് അത്തരത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും തന്നെ മനപൂർവ്വം കുടുക്കുവാനുള്ള ശ്രമം ആണെന്നുമാണ്. തിരക്ക്ഥ കേൾക്കണമെന്ന് അഭ്യർഥിച്ച് തന്നെ സമീപിച്ച യുവതി 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും അതിനു തയ്യാറായില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് മറ്റൊരാൾ അഭിഭാഷകനെന്നും പറഞ്ഞ് വിളിക്കുകയും ചെയ്തു. യുവതി പറഞ്ഞിരുന്നത് അവർ ഒറ്റപ്പാലം സ്വദേശിയാണെന്നണ് എന്നാൽ അവർ കോട്ടയം സ്വദേശിയാണെന്ന് വ്യക്തമായി. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഉണ്ണിമൂന്ദൻ പോലീസിൽ പരാതി നൽകുകയും ചെയ്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും മറ്റും ആദ്യഘട്ടം അന്വേഷണം നടന്നപ്പോൾ നടന്റെ പരാതിയിൽ കഴമ്പുണ്ടെന്നാണ് വിലയിരുത്തലെന്ന് റിപ്പോർട്ടുകൾ.

കോട്ടയെത്തെ പ്രമുഖ കുടുമ്പാംഗവും തിരക്കഥാകൃത്തുമായ യുവതി മാധ്യമങ്ങൾക്ക് വിവരം നൽകുകയും ചെയ്തിരുന്നു. തുടർന്ന് സംഭവം വലിയ വാർത്തയുമായി. ഇതിനിടയിൽ നടനും ഒരു സംവിധായകനും തമ്മിലുള്ള പ്രശ്നമാൺ ഇതിനു പിന്നിലെന്ന വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഒരു സൂപ്പർതരത്തിന്റെ സിനിമയുടെ കാശ്മീരിലെ ഷൊട്ടിംഗ് സെറ്റിൽ വച്ച് നടനും സംവിധായകനും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് നടൻ സംവിധായകനെ കൈകാര്യം ചെയ്തു അതിന്റെ വൈരാഗ്യം തെർക്കാനാണ് ഈ കേസ് എന്നെല്ലാമായിരുന്നു കഥകൾ. എന്നാൽ ഇതുവരെ പുറത്തുവന്ന പോലീസ് അന്വേഷണത്തിൽ അത്തരം സംഭവങ്ങൾ ഒന്നും പറയുന്നില്ല.

എന്തായാലും പുതിയ വിവരങ്ങൾ വച്ച് സംഭവ്തിൽ ഉണ്ണിമുകുന്ദൻ നിരപരാധിയാണെന്നും നടനെ ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടുവാനുള്ള ശ്രമാകാം ഇതിന്റെ പുറകിലെന്നുമാണ് വ്യക്തമകുന്നത്.

RELATED ARTICLES  മധുവിനെ കൊന്നതിനെ ന്യായീകരിക്കുന്ന ഓഡിയോ ക്ലിപ്പ്‌ പ്രചരിക്കുന്നു. മധു മോശം വ്യക്തിയെന്നും സ്ഥിരം മോഷ്ടാവെന്നും മറ്റും ആരോപിക്കുന്ന ഓഡിയോ കേൾക്കുക

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments